ലോകത്തിലെ മുൻനിര വാഹന നിർമാതാക്കളാണ് നിസാൻ. ജപ്പാനിലെ യോകഹോമയാണ് കമ്പനിയുടെ ആസ്ഥാനം. 1933 ലാണ് നിസാൻ സ്ഥാപിതമാകുന്നത്. നിസാൻ, ഇൻഫിനിറ്റി ബ്രാൻഡുകൾക്ക് കീഴിലാണ് കമ്പനി വാഹനങ്ങൾ വിൽക്കുന്നത്. 1999 മുതൽ നിസ്സാൻ, റെനോ-നിസ്സാൻ-മിത്സുബിഷി അലയൻസിന്റെ (മിത്സുബിഷി ചേരുന്നത് 2016) ഭാഗമാണ്. 2017-ൽ, ടൊയോട്ട, ഫോക്‌സ്‌വാഗൺ ഗ്രൂപ്പ്, ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ്, ജനറൽ മോട്ടോഴ്‌സ്, ഫോർഡ് എന്നിവയ്ക്ക് ശേഷം ലോകത്തിലെ ആറാമത്തെ വലിയ വാഹന നിർമ്മാതാക്കളായിരുന്നു നിസ്സാൻ. 2022-ൽ ലോകത്തിലെ ഏറ്റവും വലിയ 9-ാമത്തെ ഓട്ടോമൊബൈൽ നിർമ്മാതാക്കളായിരുന്നു നിസാൻ.