Activate your premium subscription today
ന്യൂഡൽഹി∙ ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) തുടങ്ങിയവയിൽ ഓട്ടോ ടോപ്–അപ് സൗകര്യം ഉടൻ. ബാലൻസ് തുക തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യേണ്ടതില്ല. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നിശ്ചിത തുക സെറ്റ് ചെയ്താൽ, ബാലൻസ് ഇതിലും താഴെപ്പോയാൽ തനിയെ
നിർദിഷ്ട ഉപഗ്രഹാധിഷ്ഠിത ടോൾ സംവിധാനത്തിൽ ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ബാധകമായിരിക്കില്ല. 20 കിലോമീറ്ററിൽ കൂടിയാൽ സഞ്ചരിച്ച മൊത്തം ദൂരത്തിനും ടോൾ ബാധകമായിരിക്കും. ദിവസവും ടോൾ പാതകളിലൂടെ ഹ്രസ്വദൂരം സഞ്ചരിക്കുന്നവർക്ക് ഇത് ഗുണകരമാകും.
ദുബായ് ∙ 2024 നവംബറോടെ ദുബായില്‍ പുതിയ രണ്ട് സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവർത്തന ക്ഷമമാകും. അല്‍ ഖെയില്‍ റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലാണ് സാലിക്ക് വരുന്നത്.
ചെന്നൈ ∙ സ്വന്തം വാഹനങ്ങളിലും സുഹൃത്തുക്കളോടൊപ്പം കാർപൂളിങ്ങായും ഓണത്തിന് നാട്ടിൽ പോകാൻ ആസൂത്രണം ചെയ്യുന്നവർക്ക് ഇരുട്ടടിയായി ടോൾ നിരക്കിൽ വർധന വരുന്നു. തമിഴ്നാട്ടിലെ 25 ടോൾ പ്ലാസകളിൽ വാർഷിക നിരക്ക് വർധന സെപ്റ്റംബർ 1ന് നിലവിൽ വരും. കേരളത്തിലേക്കുള്ള റൂട്ടുകളിൽ ഇതോടെ യാത്രാ ചെലവേറും. നിരക്ക് വർധന
ന്യൂഡൽഹി ∙ ക്യൂ നീണ്ടാലും ഇനി ടോൾ അടപ്പിച്ചേ വിടൂ. ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ നിര 100 മീറ്ററിൽ അധികമായാൽ ഗേറ്റ് തുറന്ന് ടോൾ ഈടാക്കാതെ വാഹനങ്ങൾ കടത്തിവിടണമെന്ന നിബന്ധന ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ഒഴിവാക്കി. 2021 ൽ ദേശീയപാത അതോറിറ്റി പുറത്തിറക്കിയ ടോൾ പ്ലാസകളുടെ പ്രവർത്തന മാർഗരേഖയിൽ ഉൾപ്പെടുത്തിയിരുന്ന ടോൾ പ്ലാസകളിലെ സർവീസ് ടൈം നിയന്ത്രണമാണ് എടുത്തുകളഞ്ഞത്. ഒരു വാഹനത്തിൽനിന്ന് ടോൾ ഈടാക്കൽ നടപടിക്രമങ്ങൾ 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു മുൻ മാനദണ്ഡം.
ഓഗസ്റ്റ് ഒന്നു മുതല്‍ ഫാസ്ടാഗ് നിയമങ്ങളില്‍ മാറ്റം വരികയാണ്. ടോള്‍ ബൂത്തുകളിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഗതാഗത തടസം കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഫാസ്ടാഗ് നിയമങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം. നിങ്ങളുടെ വാഹനത്തെ മാറ്റങ്ങള്‍
ടോള്‍ ബൂത്തുകളിലെ നീണ്ട വരി ഒഴിവാക്കാനാണ് ഫാസ്ടാഗ് സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പത്തുവര്‍ഷം തികയും മുമ്പേ അതിനേക്കാള്‍ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ടോള്‍ ബൂത്തുകളേ ഒഴിവാക്കിക്കൊണ്ട് സാറ്റലൈറ്റുകളുടെ സഹായത്തില്‍ ടോള്‍ പിരിക്കാന്‍ സഹായിക്കുന്നതാണ് പുതിയ
ഈ തുക മറ്റൊരു സാലിക് അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്യാനും സാധിക്കില്ല.
പാലിയേക്കര ∙ ടോൾബൂത്തിൽനിന്ന് അശ്രദ്ധമായി പിന്നോട്ടെടുത്ത ലോറി, കാറിൽ ഇടിച്ചു; കാർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപകടമുണ്ടായിട്ടും ടോൾ ബൂത്ത് ജീവനക്കാർ ഇടപെട്ടില്ല. ടോൾബൂത്തിലെ വരിയിൽ പിന്നിൽ കാത്തുകിടന്നിരുന്ന കാറിനെയാണ് വലിയ മൾട്ടിആക്സിൽ ലോറി ഇടിച്ച് മീറ്ററുകളോളം നിരക്കിനീക്കിയത്.
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ജൂലൈ ഒന്നു മുതൽ പ്രദേശവാസികളില്‍ നിന്നു ടോൾ പിരിക്കാന്‍ നിര്‍മാണ കമ്പനി. ടോള്‍ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി സംഘടനകള്‍. ബന്ധപ്പെട്ട ജനപ്രതിനിധികളോടു പോലും ആലോചിക്കാതെ ഏകപക്ഷീയമായി ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം അനുവദിക്കില്ലെന്നു സമരസമിതി
Results 1-10 of 106