ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദുബായ് ∙ 2024 നവംബറോടെ ദുബായില്‍ പുതിയ രണ്ട് സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവർത്തന ക്ഷമമാകും. അല്‍ ഖെയില്‍ റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലാണ് സാലിക്ക് വരുന്നത്. അല്‍ ഖെയില്‍ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ഷെയ്ഖ് സായിദ് റോഡില്‍ അല്‍ മെയ്ദാനും ഉം അല്‍ സെയ്ഫ് സ്ട്രീറ്റിനിടയിലെ അല്‍ സഫ സൗത്തിലുമാണ് പുതിയ സാലിക് ടോള്‍ സ്ഥാപിക്കുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം 8 ല്‍ നിന്ന് 10 ആയി ഉയരും.

∙ എന്താണ് സാലിക് ഗേറ്റുകള്‍
ദുബായിലെ പ്രധാന ഹൈവേകളില്‍ റോഡ് ഉപയോഗത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ടോള്‍ ആണ് സാലിക് ഗേറ്റുകള്‍. റോഡുകളിലെ ഗതാഗത നിലവാരം ഉയർത്തുന്നതിനുളള വരുമാനം വ‍ർധിപ്പിക്കുന്നതിനും ഗതാഗതതടസ്സം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് 2007 ല്‍ എമിറേറ്റില്‍  സാലിക്ക് സ്ഥാപിച്ചത്. ഈ ഗേറ്റുവഴി കടന്നുപോകുമ്പോള്‍ ഓരോ യാത്രയ്ക്കും സാലിക്ക് കാ‍ർഡുകളില്‍ നിന്ന് നാല് ദിർഹമാണ് ഈടാക്കുക. അല്‍ ബർഷ, അല്‍ ഗർഹൂദ് ബ്രിഡ്ജ്, അല്‍ മക്തൂം ബ്രിഡ്ജ്, അല്‍ മംമ്സാർ സൗത്ത്, അല്‍ മംമ്സാർ നോർത്ത് അല്‍ സഫ,എയർ പോർട്ട് ടണല്‍, ജബല്‍ അലി, എന്നിവയാണ് ദുബായില്‍ നിലവിലുളള 8 സാലിക് ഗേറ്റുകള്‍.

∙ ചെലവേറും
ദുബായിലെ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലാണ് ടോള്‍ ഗേറ്റുകള്‍ കൂടുതലുളളത്. ഷാർജയില്‍ താമസിക്കുകയും ദുബായ് ജബല്‍ അലിയില്‍ ജോലി ചെയ്യുകയും ചെയ്യുന്ന വ്യക്തിക്ക് ഷെയ്ഖ് സായിദ് റോഡിലൂടെയാണ് യാത്രയെങ്കില്‍ അഞ്ച് സാലിക്ക് ഗേറ്റുകള്‍ കടന്ന് വേണം പോകാന്‍. തിരിച്ചും സമാന രീതിയില്‍ സാലിക്ക് കടന്നാണ് യാത്രയെങ്കില്‍ ഒരു ദിവസം 40 ദിർഹം സാലിക്ക് ടോളിനായി മാറ്റിവയ്ക്കേണ്ടിവരും. അതേസമയം ടോള്‍ ഒഴിവാക്കി അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, ഉം അല്‍ ഷെയ്ഫ് സ്ട്രീറ്റ് വഴി പോകുന്നവർക്കും നവംബർ മുതല്‍ സാലിക്ക് ടോള്‍ നല്‍കേണ്ടിവരും. സാലിക് ഗേറ്റുകള്‍ വഴി കടന്നുപോകുന്ന ടാക്സി യാത്രകള്‍ക്കും സ്വാഭാവികമായും ചെലവ് കൂടും.

∙ നിലവില്‍ നാല് ദിർഹം, ഡൈനാമിക് പ്രൈസിങ് പരിഗണനയില്‍
ഓരോ സാലിക്ക് ഗേറ്റ് കടക്കുമ്പോഴും നാല് ദിർഹമാണ് നിലവില്‍ നല്‍കുന്നതെങ്കില്‍ പുതിയ രണ്ട് സാലിക്ക് ഗേറ്റുകള്‍ വരുന്നതോടെ നിരക്കില്‍ വർധനവ് വരുത്തുന്ന കാര്യം ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പരിഗണിക്കുന്നുണ്ട്. ഡൈനാമിക് പ്രൈസിങ് നടപ്പിലാക്കാനാണ് ദുബായ് ആർടിഎ ആലോചിക്കുന്നത്. അതായത് തിരക്കുളള മണിക്കൂറുകളില്‍ സാലിക്ക് ടോള്‍ നിരക്കില്‍ വർധ നവുണ്ടാകുമെന്നർത്ഥം.

സാലിക് ഗേറ്റ് (Image Credit: X/zabedabedoo)
സാലിക് ഗേറ്റ്. Image Credit: X/zabedabedoo

∙ എന്താണ് ഡൈനാമിക് പ്രൈസിങ്
ഡൈനാമിക് പ്രൈസിങ് എന്ന ആശയം പുതിയതല്ല. ലോകത്തെ വിവിധ നഗരങ്ങളില്‍ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. തിരക്കുളള സമയങ്ങളില്‍ ടോള്‍ നിരക്ക് വർധിക്കും. തിരക്കില്ലാത്ത സമയങ്ങളില്‍ റോഡ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഗതാഗത കുരുക്ക് കുറയ്ക്കാനും റോഡുകളിലെ വാഹനങ്ങളിലെ ഒഴുക്ക് മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഡൈനാമിക് പ്രൈസിങ് നടപ്പിലാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആർടിഎ പ്രഖ്യാപിച്ചിട്ടില്ല.

∙ സൗരോർജ്ജത്തില്‍ പ്രവർത്തിക്കുന്ന സാലിക്
സൗരോർജ്ജത്തില്‍ പ്രവർത്തിക്കുന്ന സാലിക് എന്നതും നടപ്പില്‍ വരികയാണ് പുതിയ രണ്ട് ടോള്‍ ഗേറ്റുകളിലൂടെ. പരിസ്ഥിതി സുസ്ഥിരതയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് 100 ശതമാനവും സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന സാലിക് ഗേറ്റുകള്‍ നടപ്പിലാക്കുന്നത്. സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിലൂടെ പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും അത് വഴി കാർബൺ ഉദ്‌വമനം കുറയ്ക്കുകയും ചെയ്യാമെന്നാണ് വിലയിരുത്തല്‍.

English Summary:

Two More Salik Toll Gates in Dubai: Everything you Need to Know

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com