Activate your premium subscription today
തിരുവനന്തപുരം ∙ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റി കൺസ്യൂമർഫെഡിനു വേണ്ടി നിർമിച്ച സോഫ്റ്റ്വെയർ, കച്ചവടത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും ജീവനക്കാർക്കു സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും അറിയിച്ച് സിഐടിയുവിന്റെ കത്ത്. സിപിഎം എംഎൽഎ പി.നന്ദകുമാർ പ്രസിഡന്റായ കൺസ്യൂമർഫെഡ്
തിരുവനന്തപുരം ∙ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റി കൺസ്യൂമർഫെഡിനു വേണ്ടി നിർമിച്ച സോഫ്റ്റ്വെയർ, കച്ചവടത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും ജീവനക്കാർക്കു സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും അറിയിച്ച് സിഐടിയുവിന്റെ കത്ത്. സിപിഎം എംഎൽഎ പി.നന്ദകുമാർ പ്രസിഡന്റായ കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷനാണ് മാനേജ്മെന്റിന് കത്തയച്ചത്.
ന്യൂഡൽഹി ∙ അതിവേഗ ഡെലിവറി നടത്തുന്ന ‘ക്വിക് കൊമേഴ്സ്’ കമ്പനികളുടെ ഉപഭോക്തൃ വിവരങ്ങൾ പഠിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. രാജ്യത്തെ ഉപഭോഗ ശൈലിയും സാമ്പത്തിക കൈമാറ്റങ്ങളും പഠിക്കുന്നതിന്റെ ഭാഗമായാണ് അതിവേഗ ഡെലിവറി ആപ്പുകളിലൂടെയുള്ള സാധനകൈമാറ്റം പഠനവിധേയമാക്കുന്നത്. ബ്ലിങ്കിറ്റ്, സെപ്റ്റോ,
രാജ്യം വളരുന്നതിനനുസരിച്ച് ജനങ്ങളുടെ ജീവിത നിലവാരവും ചെലവഴിക്കൽ ശേഷിയും ഉയരുന്നത് സ്വാഭാവികമാണ്. ഇന്ത്യയുടെ വളർച്ചയ്ക്കൊപ്പം ഇവിടത്തെ വൻകിട ബ്രാൻഡുകളുടെ വിൽപനയും ജനങ്ങളുടെ ഉപഭോഗരീതിയും പരിശോധിച്ചാൽ ഇതു വ്യക്തമാവും. ഈ മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന മേഖലയാണ് എഫ്എംസിജി അഥവാ ഫാസ്റ്റ് മൂവിങ്
തിരുവനന്തപുരം ∙ അമ്പൂരി കണ്ണന്നൂരിൽ പാസ്റ്റർക്ക് ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റു. കൺസ്യൂമർ ഫെഡിലെ ജീവനക്കാരായ ദമ്പതികളടക്കം 5 പേർക്കു ക്രൂരമർദനമേറ്റു. ഒരു വീട് തല്ലിത്തകർക്കുകയും വഴിയാത്രക്കാരിൽനിന്നു പണം പിടിച്ചു പറിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 8 മുതൽ 2 മണിക്കൂറോളമാണ് നാലംഗ സംഘം പ്രദേശത്തെ മുൾമുനയിൽ നിർത്തിയത്. അക്രമം അറിയിച്ചെങ്കിലും പൊലീസ് എത്താൻ വൈകി.
തിരുവനന്തപുരം ∙ ഹൈക്കോടതി അനുമതിയോടെ ആരംഭിച്ച കൺസ്യൂമർഫെഡിന്റെ റമസാൻ വിഷു ചന്തകളിൽ മികച്ച വിൽപന. ഇതുവരെ നേടിയത് അഞ്ചര കോടിയിൽപരം രൂപയുടെ വിറ്റുവരവാണെന്ന് അധികൃതർ പറഞ്ഞു. 170ൽപരം ത്രിവേണി സ്റ്റോറുകളിലും എഴുപതോളം താലൂക്കുകളിലുമായി ഏതാണ്ട് 250 കേന്ദ്രങ്ങളിലാണു ചന്തകൾ പ്രവർത്തിക്കുന്നത്.
കൊച്ചി ∙ സർക്കാരിന്റെ സാമ്പത്തിക ഇടപെടൽ ഇല്ലാതെ റമസാൻ– വിഷു ചന്തകൾ നടത്താൻ കൺസ്യൂമർഫെഡിനു ഹൈക്കോടതി അനുമതി നൽകി. ഇന്ന് ഉച്ചമുതൽ 300 വിഷു ചന്തകൾ പ്രവർത്തിക്കുമെന്നു കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് അറിയിച്ചു. നേരത്തേ തീരുമാനിച്ച സഹകരണ സ്ഥാപനങ്ങളിലും താലൂക്ക് അടിസ്ഥാനത്തിൽ ഒന്നു വീതവുമുണ്ടാകും. 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ലഭിക്കും.
കൊച്ചി ∙ കൺസ്യൂമർഫെഡിന് റമസാൻ–വിഷു ചന്ത നടത്താൻ ഹൈക്കോടതി അനുമതി. എന്നാൽ എന്നാല് സബ്സിഡി അടക്കമുള്ള സർക്കാർ ധനസഹായം നൽകുന്നതിനുള്ള വിലക്ക് തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തുടരും. ചന്തകൾ സർക്കാർ സ്പോൺസേഡ് ആണെന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കു ഗുണകരമാകുന്ന രീതിയിലോ വോട്ടർമാരെ സ്വാധീനിക്കാനുള്ള പ്രചരണ പരിപാടിയാകാൻ പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഏതെങ്കിലും വിധത്തിൽ ചട്ടലംഘനം ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.
കൊച്ചി∙ സംസ്ഥാനത്ത് സർക്കാർ സബ്സിഡിയോടെ കൺസ്യൂമർഫെഡ് റമസാൻ–വിഷു ചന്തകൾ ആരംഭിക്കുന്നതു തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനമാകും എന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. റമസാൻ-വിഷു ചന്തകൾക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചതിനെതിരെ കൺസ്യൂമർഫെഡ് നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
കൊച്ചി∙ സംസ്ഥാനത്ത് സർക്കാർ സബ്സിഡിയോടെ കൺസ്യൂമർഫെഡ് ആരംഭിക്കാനിരുന്ന റമസാൻ–വിഷു ചന്തകൾ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാകും എന്നതിനാലാണ് അവയ്ക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഹൈക്കോടതിയിലാണ് കമ്മിഷന് നിലപാട് അറിയിച്ചത്. ഈ മാസം 8 മുതൽ 14 വരെ സംസ്ഥാനത്തുടനീളം 250 റമസാൻ–വിഷു
Results 1-10 of 22