Activate your premium subscription today
അബുദാബി ∙ രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ. ഗൾഫ് കറൻസികളുടെ മൂല്യത്തിലും ചലനമുണ്ടായതോടെ രൂപ റെക്കോർഡ് തകർച്ചയിലായി.
തുടർച്ചയായ നാലാം വ്യാപാര ദിനത്തിലും രൂപയുടെ മൂല്യത്തിൽ ഇടിവ്. ഇന്നലെ 2 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം ഡോളറിനെതിരെ 84.39ൽ എത്തി. കഴിഞ്ഞ 4 വ്യാപാര ദിനങ്ങളിലായി 30 പൈസയുടെ നഷ്ടമാണു നേരിട്ടത്. ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ഡോളർ ഇൻഡക്സിലുണ്ടാകുന്ന നേട്ടവും ഇന്ത്യൻ ഓഹരി വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റവുമാണ് രൂപയുടെ മൂല്യമിടിക്കുന്നത്.
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് ഇന്നു മൂല്യമിടിഞ്ഞു. ഒരു പൈസ നഷ്ടം ഇന്ന് നേരിട്ടതോടെയായിരുന്നു റെക്കോർഡ് വീഴ്ച. ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു വിദേശനിക്ഷേപം (എഫ്ഐഐ നിക്ഷേപം) വൻതോതിൽ കൊഴിയുന്നതും യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതിനു പിന്നാലെ ഡോളർ കരുത്താർജിച്ചതുമാണു തിരിച്ചടി.
അബുദാബി ∙ രൂപയുടെ മൂല്യത്തകർച്ചയിൽ മെച്ചപ്പെട്ട വിനിമയ നിരക്ക് ലഭ്യമായിട്ടും പ്രയോജനപ്പെടുത്താനാകാതെ പ്രവാസികൾ. ശമ്പളം കിട്ടാൻ ഇനിയും 11 ദിവസം ശേഷിക്കുന്നതിനാലാണ് വിനിമയ നിരക്കിന്റെ ആനുകൂല്യം നഷ്ടമാകുന്നത്.ഒരു യുഎഇ ദിർഹത്തിന് ഇന്നലെ യുഎഇയിലെ പണമിടപാട് സ്ഥാപനങ്ങൾ നൽകിയത് 22 രൂപ 79 പൈസ. കഴിഞ്ഞ ആഴ്ച
ദുബായ് ∙ വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്.
ദുബായ്∙ വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ 84.07 രൂപ. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച അവസരമാണിത്. 1000 ദിർഹത്തിന് 22900 രൂപയ്ക്ക് അടുത്ത് നാട്ടിൽ
ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ സർവകാല റെക്കോർഡ് താഴ്ചയിൽ. ചരിത്രത്തിലാദ്യമായി മൂല്യം 84ലേക്ക് ഇടിഞ്ഞു. ഒരു ഡോളറിന് 84.13 എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 12ന് കുറിച്ച 83.98 എന്ന റെക്കോർഡ് ഇനി പഴങ്കഥ. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം വൻതോതിൽ
കരുതൽ സ്വർണം ഇംഗ്ലണ്ടിനു പണയം വയ്ക്കേണ്ടി വന്ന 1991ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം വെറും 580 കോടി ഡോളർ! ഇന്നലെ വിദേശനാണ്യം നേടിയ റെക്കോർഡ് 70400 കോടി ഡോളർ!! (ഏകദേശം 58 ലക്ഷം കോടി രൂപയ്ക്കു തുല്യമായ തുക). വിദേശ നാണ്യത്തിൽ ലോകത്തു നാലാം സ്ഥാനത്തെത്തിയ ഇന്ത്യ എത്ര വലിയ സാമ്പത്തിക ശക്തിയായി വളർന്നിരിക്കുന്നു എന്നതിന്റെ പ്രഖ്യാപനം കൂടിയാണിത്.
പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റു യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവർക്ക് തിരിച്ചടി തന്നെയാണ്.
നിലവിൽ പിൻവലിച്ചിട്ടില്ലെങ്കിലും 50 പൈസ നാണയത്തുട്ടുകൾ കയ്യിൽ കിട്ടുന്നവർക്ക് ഈ നാണയം ബാധ്യതയാവുന്നു. 50 പൈസ നൽകിയാൽ ഒരു മിഠായി പോലും നിലവിൽ ലഭ്യമല്ല. 50 പൈസയുടെ നാണയങ്ങൾ ഇപ്പോൾ കൂടുതൽ എത്തുന്നത് ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങളിലാണ്.
Results 1-10 of 134