Activate your premium subscription today
കമേഴ്സ്യൽ കെട്ടിടങ്ങൾ വാടകയ്ക്കെടുത്തു ബിസിനസ് ചെയ്യുമ്പോൾ നികുതിദായകർ അഥവാ ബിസിനസുകാർ റിവേഴ്സ് ചാർജ് മെക്കാനിസം (ആർസിഎം) വഴി ജിഎസ്ടി അടയ്ക്കേണ്ട ബാധ്യത നിലവിൽ വന്നിരിക്കുന്നു. ഇത് 2024 ഒക്ടോബർ 10നാണ് പ്രാബല്യത്തിലായത്. നോട്ടിഫിക്കേഷൻ നമ്പർ 09/2024 Central Tax (Rate) dated 08.10.24 പ്രകാരം
തിരുവനന്തപുരം ∙ റവന്യു വകുപ്പിന്റെ www.revenue.kerala.gov.in എന്ന വെബ് പോർട്ടൽ വഴി ഭൂനികുതി, കെട്ടിടനികുതി, അധിക നികുതി തുടങ്ങിയവ അടയ്ക്കാൻ 10 രാജ്യങ്ങളിലെ പ്രവാസികൾക്കു സൗകര്യം ഒരുങ്ങി.
ചക്കിട്ടപാറ ∙ പട്ടയം ഉൾപ്പെടെ റവന്യു രേഖകളുള്ള മുതുകാട്ടിലെ ആറര സെന്റ് കൈവശ ഭൂമിയുടെ നികുതി ചക്കിട്ടപാറ വില്ലേജ് അധികൃതർ നിഷേധിക്കുന്നതായി പരാതി. 2010ൽ റവന്യു വകുപ്പ് പട്ടയം അനുവദിച്ച ഭൂമിയാണിത്. 2019വരെ നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു സമീപമുള്ള എല്ലാ ഭൂമിയുടെയും നികുതി വില്ലേജിൽ
തിരുവനന്തപുരം ∙ താൽക്കാലിക നമ്പറുള്ള (യുഎ നമ്പർ) വീടുകളുടെ ഉടമസ്ഥാവകാശം ഇനി മുതൽ നിബന്ധനകൾക്കു വിധേയമായി കൈമാറാം. ആദ്യത്തെ ഉടമയ്ക്കു യുഎ നമ്പർ നൽകിയപ്പോഴുള്ള നിബന്ധനകൾ പുതിയ ഉടമയ്ക്കും ബാധകമാകും. പട്ടികവർഗ സങ്കേതങ്ങളിൽ വളരെക്കാലമായി താമസിക്കുന്ന സ്ഥലത്തെ വീടിന് പട്ടയവും നികുതി രസീതും ഇല്ലെന്ന കാരണത്താൽ നമ്പർ നിഷേധിക്കില്ല.
ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ്സാക്കി. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. അതോടെ കേരളത്തിലെ ഒരു ബാങ്കിനോ സ്ഥാപനത്തിനോ വീടോ സ്ഥലമോ ജപ്തി ചെയ്ത് കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടാനാകില്ല. ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ആശ്വസമാകുമെന്ന് സര്‍ക്കാര്‍. വിവിധ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയാ
10 രാജ്യങ്ങളിലെ പ്രവാസികൾക്ക് മൊബൈൽ ഫോൺ വഴി ഭൂനികുതി അടയ്ക്കാൻ സൗകര്യം ഒരുക്കുന്ന വെബ് പോർട്ടൽ തയ്യാറാക്കുമ്പോൾ ജർമനിയെ മാത്രമല്ല യൂറോപ്പിനെ പൂർണ്ണമായും ഉൾപ്പെടുത്തണമെന്ന് ജർമനിയിൽ നിന്നുള്ള ലോകകേരള സഭാ അംഗം ജോസ് കുമ്പിളുവേലിൽ റവന്യൂ മന്ത്രി കെ. രാജനോട് അഭ്യർഥിച്ചു.
തിരുവനന്തപുരം ∙ പ്രവാസികൾക്കു കേരളത്തിലെ ഭൂമിയുടെ നികുതി വിദേശത്തിരുന്ന് ഓൺലൈനായി അടയ്ക്കാൻ പ്ലാറ്റ്ഫോം തയാറാകുന്നു. യുകെ, യുഎസ്എ, കാനഡ, സിംഗപ്പൂർ, സൗദി, യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ 10 രാജ്യങ്ങളിലുള്ളവർക്ക് ആദ്യഘട്ടത്തിൽ ഓൺലൈൻ പേയ്മെന്റ് നടത്താൻ കഴിയും. നൂറുദിന കർമദിന പരിപാടി കഴിയുന്നതോടെ പ്ലാറ്റ്ഫോം നിലവിൽ വരും.
തിരുവനന്തപുരം ∙ ഏതു സ്ഥാപനത്തിന്റെ ജപ്തി നടപടികൾ നേരിടുന്നവർക്കും പിഴപ്പലിശയിൽ ഇളവ് ലഭിക്കുന്നതിനും പിടിച്ചെടുത്ത ഭൂമി തിരിച്ചെടുക്കാൻ അവസരം നൽകുന്നതിനുമുള്ള കേരള നികുതി വസൂലാക്കൽ ഭേദഗതി ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. ഇനി എല്ലാത്തരം ജപ്തി നടപടികളിലും സർക്കാരിന് ഇടപെടാൻ സാധിക്കും. ജപ്തിയിൽ പിടിച്ചെടുക്കുന്ന ഭൂമി ലേലത്തിൽ എടുക്കാൻ ആരും തയാറായില്ലെങ്കിൽ ഒരു രൂപ നിരക്കിൽ സർക്കാർ ഏറ്റെടുക്കും.
തിരുവനന്തപുരം ∙ വസ്തുനികുതി (കെട്ടിടനികുതി) 5% വർധിപ്പിക്കാൻ സർക്കാർ അനുവദിച്ചതിന്റെ മറവിൽ അടിസ്ഥാന നിരക്കുകൾ കൂട്ടി അധികനികുതി തദ്ദേശ സ്ഥാപനങ്ങൾ പിരിക്കാൻ ശ്രമിച്ചാൽ സോഫ്റ്റ്വെയർ തടസ്സമാകും. നികുതിയുടെ അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തുന്നതു തടഞ്ഞ് തദ്ദേശ ഓംബുഡ്സ്മാൻ ഉത്തരവിറക്കിയതോടെ, നിലവിൽ പഞ്ചായത്തുകളും നഗരസഭകളും കൂടുതൽ നികുതി പിരിച്ചു തുടങ്ങിയോ എന്ന് ആശങ്ക ഉയർന്നിരുന്നു. ഇതോടെയാണ് സോഫ്റ്റ്വെയറിലെ ക്രമീകരണം സംബന്ധിച്ച് അധികൃതർ വ്യക്തത വരുത്തിയത്.
തിരുവനന്തപുരം∙ ഫ്ലാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പറഞ്ഞു. സംസ്ഥാനത്തെ ഫ്ലാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് (ഊടുകൂറവകാശത്തിന്) ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വ്യക്തിഗതമായ ഭൂനികുതി നിരക്കുകൾ ഏർപ്പെടുത്തുമെന്നാണു
Results 1-10 of 36