Activate your premium subscription today
Friday, Mar 21, 2025
ഊർജ്ജ മോഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട കമ്പനിയാണ് അദാനി പവർ. അഹമ്മദാബാദിലെ ഖോടിയാറിലാണ് കമ്പനി പ്രവർത്തിക്കുന്നത്. താപ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഗുജറാത്തിലെ കട്ലയിലും 40 മെഗാവാട്ടിന്റെ സോളാർ പ്ലാന്റ് പ്രവർത്തിക്കുന്നു.
ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിനു (Adani Group) കീഴിലെ ഊർജ വിതരണക്കമ്പനിയായ അദാനി പവറിന്റെ (Adani Power) ഓഹരികളിൽ ഇന്നു വൻ ചാഞ്ചാട്ടം. കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 497.80 രൂപയിൽ നിന്ന് ഇന്ന് 3 ശതമാനത്തിലധികം കുതിച്ച് 512.20 രൂപവരെ എത്തിയ ഓഹരിവില, ഇന്നു വ്യാപാരം അവസാനിപ്പിച്ചത് 0.37% താഴ്ന്ന് 495.95 രൂപയിൽ.
ഇന്ത്യ-പാക് അതിർത്തിയിൽ അദാനി ഗ്രൂപ്പിന് കാറ്റാടി–സൗരോർജ പദ്ധതി സ്ഥാപിക്കാൻ കേന്ദ്രം പ്രതിരോധ ചട്ടങ്ങളിൽ ഇളവ് നൽകിയെന്ന് ആരോപണം. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാന്റാണ് ഗുജറാത്തിൽ (ഖാവ്ഡ) പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന് അദാനി ഗ്രൂപ്പ് നിർമിക്കുന്നത്.
ന്യൂഡൽഹി∙ കുടിശിക അടച്ചില്ലെന്ന പേരിൽ വെട്ടിക്കുറച്ച വൈദ്യുതി വിതരണം പൂർവ സ്ഥിതിയിലാക്കാൻ അദാനിയുടെ ഉടമസ്ഥതയിലുള്ള ഊർജ കമ്പനിക്കു ബംഗ്ലദേശ് നിർദേശം നൽകി. ‘‘നിലവിൽ ഞങ്ങൾ പ്രതിമാസം 85 ദശലക്ഷം ഡോളർ അടയ്ക്കുന്നുണ്ട്. കൂടുതൽ പണം നൽകാൻ ശ്രമിക്കുന്നുണ്ട്. കുടിശിക ഇല്ലാതാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’’ – ബംഗ്ലദേശ് പവർ ഡവലപ്മെന്റ് ബോർഡ് (ബിപിഡിബി) അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികൊളുത്തിയ ആഗോള വ്യാപാരയുദ്ധത്തിന്, അദ്ദേഹം തന്നെ ‘താൽകാലിക’ ബ്രേക്കിട്ടതിന്റെ കരുത്തിലും ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ഘടകങ്ങൾ ഊർജമാക്കിയും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നു തിരിച്ചുകയറിയത് മികച്ച നേട്ടത്തിലേക്ക്.
കഴിഞ്ഞവർഷം യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും (എസ്ഇസി) യുഎസ് നികുതിവകുപ്പും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയടക്കം ഗ്രൂപ്പിലെ ഉന്നതർക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, അദാനി ഗ്രൂപ്പിന്റെ ലങ്കയിലെ പദ്ധതികൾ പുനഃപരിശോധിക്കുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുടെ സർക്കാർ വ്യക്തമാക്കിയിരുന്നു.
അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് വൻ നേട്ടത്തോടെ. ഇന്നു വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോഴേക്കും അദാനി പവർ 18% നേട്ടത്തിലാണുള്ളത്.
അദാനി ഗ്രൂപ്പിന് (Adani Group) പിന്തുണയറിയിച്ച് മുൻനിര ജാപ്പനീസ് ബാങ്കുകളും രംഗത്തുവന്ന പശ്ചാത്തലത്തിൽ, അദാനിക്കമ്പനികളുടെ ഓഹരികൾ (Adani Shares) ഇന്നും നടത്തുന്നത് മികച്ച മുന്നേറ്റം.
ഉപയോഗിച്ച വൈദ്യുതിക്ക് ബില്ലടയ്ക്കാൻ മടിച്ചാൽ എന്താവും സംഭവിക്കുക? കെഎസ്ഇബി ആണേൽ എപ്പോൾ ഫ്യൂസൂരി എന്ന് ചോദിച്ചാൽ മതി. എന്നാൽ ഇന്ത്യയിലിരുന്ന് അയൽ രാജ്യത്തിന്റെ ഫ്യൂസൂരാന് ഒരു വ്യക്തിക്കേ സാധിക്കൂ– ഗൗതം അദാനി. അയൽ രാജ്യമായ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണമാണ് ബില്ലിലെ കുടിശിക കാരണം അദാനി പവർ ലിമിറ്റഡ് നിർത്തലാക്കിയത്. പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയിൽ തട്ടി ഇന്ത്യ–ബംഗ്ലദേശ് ബന്ധം അതീവ ദുഷ്കരമായ പാതയിലൂടെ കടന്നുപോകുമ്പോഴാണ് അദാനിയുടെ ഈ ‘കടുംകൈ’. എന്നാൽ 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) സമൻസ് വന്ന സാഹചര്യത്തിൽ ബംഗ്ലദേശും ഒരുങ്ങിത്തന്നെയാണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൈദ്യുത വിതരണ ഇടപാടുകളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഒരു നിയമവിദഗ്ധ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലദേശ്.
കടൽമാർഗമുള്ള രാജ്യാന്തര ചരക്കുനീക്കപ്പാതയിൽ നിർണായക സ്വാധീനമാണ് കൊളംബോയ്ക്കുള്ളത്. ഇവിടെ ചൈനീസ് കമ്പനിയായ ചൈന മർച്ചന്റ്സ് പോർട്ട് ഹോൾഡിങ്ങിന്റെ ടെർമിനലിന് സമീപമാണ് അദാനിയുടെ കണ്ടെയ്നർ പദ്ധതിയായ കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനലും സജ്ജമാകുന്നത്. പദ്ധതിയിൽ 51% പങ്കാളിത്തമാണ് അദാനി പോർട്സിനുണ്ടാവുക.
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.