ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിനു (Adani Group) കീഴിലെ ഊർജ വിതരണക്കമ്പനിയായ അദാനി പവറിന്റെ (Adani Power) ഓഹരികളിൽ ഇന്നു വൻ ചാഞ്ചാട്ടം. കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 497.80 രൂപയിൽ നിന്ന് ഇന്ന് 3 ശതമാനത്തിലധികം കുതിച്ച് 512.20 രൂപവരെ എത്തിയ ഓഹരിവില, ഇന്നു വ്യാപാരം അവസാനിപ്പിച്ചത് 0.37% താഴ്ന്ന് 495.95 രൂപയിൽ.

gautam-adani-with-anil-ambani

അനിൽ അംബാനിയുടെ (Anil Ambani) കീഴിലായിരുന്ന വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിനെ (Vidarbha Industries Power Ltd/VIPL) ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ന് രാവിലെ അദാനി പവർ ഓഹരികളുടെ കുതിപ്പ്. എന്നാൽ, ഉച്ചയ്ക്കുശേഷം ഓഹരികളിൽ കനത്ത വിൽപനസമ്മർദം അലയടിച്ചു. 

FILE PHOTO: Electric power transmission pylon miniatures and Adani Green Energy logo are seen in this illustration taken, December 9, 2022. REUTERS/Dado Ruvic/Illustration/File Photo
FILE PHOTO REUTERS/Dado Ruvic/Illustration/File Photo

കഴിഞ്ഞവർഷം ജൂൺ 3ന് കുറിച്ച 895.85 രൂപയാണ് അദാനി പവർ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ നവംബർ 21ലെ 432 രൂപയും. അദാനി പവറിന് ചില ബ്രോക്കറേജുകൾ 660 രൂപവരെ ലക്ഷ്യവില (target price) നൽകിയിട്ടുണ്ട്. 1.91 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള (market cap) കമ്പനിയാണിത്. ഇക്കഴിഞ്ഞ ഡിസംബർപാദത്തിൽ കമ്പനിയുടെ സംയോജിത വരുമാനം 5.23% വാർഷിക വളർച്ചയുമായി 13,671 കോടി രൂപയിലും ലാഭം 7.37% ഉയർന്ന് 2,940 കോടി രൂപയിലും എത്തിയിരുന്നു. എന്നാൽ‌, തൊട്ടുമുമ്പത്തെ പാദത്തിലെ  (ജൂലൈ-സെപ്റ്റംബർ) 3,298 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭം 10.85 ശതമാനം കുറയുകയാണുണ്ടായത്.

തെർമൽ പവർ കമ്പനിയായ വിദർഭ ഇൻഡസ്ട്രീസ് നിലവിൽ പാപ്പരത്ത (insolvency proceedings) നടപടി നേരിടുകയാണ്. കമ്പനിയെ ഏറ്റെടുക്കാനായി അദാനി പവർ സമർപ്പിച്ച പ്ലാൻ (resolution plan) വിദർഭ ഇൻഡസ്ട്രീസിന്റെ വായ്പാസ്ഥാപനങ്ങൾ (committe of creditors) അംഗീകരിച്ചിരുന്നു. തുടർന്ന്, കമ്പനിയെ ഏറ്റെടുക്കാനുള്ള അനുമതി (letter of intent/LoI) റെസൊല്യൂഷൻ പ്രൊഫഷണലിൽ നിന്ന് അദാനി പവറിന് ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം, നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) അനുമതിക്ക് അനുസൃതമായാകും ഏറ്റെടുക്കൽ. മഹാരാഷ്ട്രയിലെ നാഗ്പുരിൽ 600 മെഗാവാട്ട് തെർമൽ പവർ പ്ലാന്റുള്ള സ്ഥാപനമാണ് വിദർഭ ഇൻഡസ്ട്രീസ്.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Adani Power tumbles after securing approval to acquire former Anil Ambani-owned power firm

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com