Activate your premium subscription today
Saturday, Apr 19, 2025
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസമാദ്യം ശ്രീലങ്ക സന്ദർശിക്കാനിരിക്കെ, ദ്വീപ് രാഷ്ട്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടാൻ അദാനി ഗ്രൂപ്പും എൻടിപിസിയും. ഏപ്രിൽ 5ന് മോദി രാജ്യത്തെത്തുമെന്ന് ലങ്കൻ പ്രസിഡന്റ് അനുര ദിസ്സനായകെയാണ് വ്യക്തമാക്കിയത്.
അദാനി ഗ്രൂപ്പിനു കീഴിലെ കമ്പനികൾ സംയോജിതമായി 2023-24 സാമ്പത്തിക വർഷം കേന്ദ്രസർക്കാരിന് നികുതിയായി അടച്ചത് 58,104.4 കോടി രൂപ. തൊട്ടുമുൻവർഷത്തെ 46,610.2 കോടി രൂപയേക്കാൾ 25% അധികമാണിത്.
അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന്മേലുള്ള അന്വേഷണത്തിന് ഇന്ത്യയുടെ സഹകരണം ആവശ്യപ്പെട്ട് യുഎസ്. അദാനിക്കെതിരെ കേസെടുത്ത യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനാണ് ഇന്ത്യയുടെ സഹായം തേടിയെന്ന് ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചത്.
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ അദാനി എനർജി സൊല്യൂഷൻസ്, ശ്രീലങ്കയിലെ നിർദിഷ്ട കാറ്റാടിപ്പാടം (wind power projects in Sri Lanka) പിന്മാറുന്നു. ഇതു സംബന്ധിച്ച് ശ്രീലങ്കൻ സർക്കാരിന് അദാനി ഗ്രൂപ്പ് കത്തയച്ചെന്നാണ് റിപ്പോർട്ടുകൾ. കാറ്റാടിപ്പാടത്തിന് പുറമേ രണ്ട് വൈദ്യുതി
കഴിഞ്ഞവർഷം യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും (എസ്ഇസി) യുഎസ് നികുതിവകുപ്പും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയടക്കം ഗ്രൂപ്പിലെ ഉന്നതർക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, അദാനി ഗ്രൂപ്പിന്റെ ലങ്കയിലെ പദ്ധതികൾ പുനഃപരിശോധിക്കുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുടെ സർക്കാർ വ്യക്തമാക്കിയിരുന്നു.
അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് വൻ നേട്ടത്തോടെ. ഇന്നു വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോഴേക്കും അദാനി പവർ 18% നേട്ടത്തിലാണുള്ളത്.
ജയ്പുർ∙ രാജസ്ഥാനിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. സിമന്റ്, റിന്യൂവബിൾ എനർജി തുടങ്ങി വിവിധ മേഖലകളിലായി 7.5 ലക്ഷം കോടി രൂപയാണു നിക്ഷേപിക്കുക. അഞ്ചു വർഷത്തിനുള്ളിൽ 50% നിക്ഷേപം നടത്തുമെന്ന് റൈസിങ് രാജസ്ഥാൻ ഉച്ചകോടിയിൽ അദാനി പോർട്സ് ആൻഡ് സെസ് കരൺ അദാനി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ
അദാനി ഗ്രൂപ്പിന് (Adani Group) പിന്തുണയറിയിച്ച് മുൻനിര ജാപ്പനീസ് ബാങ്കുകളും രംഗത്തുവന്ന പശ്ചാത്തലത്തിൽ, അദാനിക്കമ്പനികളുടെ ഓഹരികൾ (Adani Shares) ഇന്നും നടത്തുന്നത് മികച്ച മുന്നേറ്റം.
ന്യൂഡൽഹി∙ യുഎസ് കുറ്റപത്രത്തിൽ ഗൗതം അദാനി, സഹോദരപുത്രൻ സാഗർ അദാനി തുടങ്ങിയവർക്കെതിരെ കൈക്കൂലിക്കുറ്റം ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. 5 കുറ്റങ്ങളാണ് കുറ്റപത്രത്തിലൂടെ ചുമത്തിയിരിക്കുന്നത്. ഇതിൽ അഴിമതിവിരുദ്ധ നിയമലംഘനം (കൈക്കൂലിക്കുറ്റം), അന്വേഷണത്തെ തടസ്സപ്പെടുത്തൽ എന്നീ 2
ന്യൂഡൽഹി ∙ അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിക്കുന്ന സൗരോർജം വാങ്ങുന്നതിനായി ഒപ്പിട്ട കരാർ റദ്ദാക്കാൻ ആന്ധ്രപ്രദേശ് സർക്കാർ ആലോചിക്കുന്നു. കരാറിൽ പങ്കാളിയായിരുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയോട് വിഷയത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെടും.
Results 1-10 of 34
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.