രാജസ്ഥാനിൽ 7.5 ലക്ഷം കോടി നിക്ഷേപിക്കാൻ അദാനി
Mail This Article
×
ജയ്പുർ∙ രാജസ്ഥാനിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. സിമന്റ്, റിന്യൂവബിൾ എനർജി തുടങ്ങി വിവിധ മേഖലകളിലായി 7.5 ലക്ഷം കോടി രൂപയാണു നിക്ഷേപിക്കുക. അഞ്ചു വർഷത്തിനുള്ളിൽ 50% നിക്ഷേപം നടത്തുമെന്ന് റൈസിങ് രാജസ്ഥാൻ ഉച്ചകോടിയിൽ അദാനി പോർട്സ് ആൻഡ് സെസ് കരൺ അദാനി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഗ്രീൻ എനർജി ഇക്കോ സിസ്റ്റം സ്ഥാപിക്കുകയാണു ലക്ഷ്യം. സിമന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ലോജിസ്റ്റിക്സ് പാർക്ക് അടക്കമുള്ള പദ്ധതികളിലും നിക്ഷേപിക്കും
English Summary:
Adani Group announces massive investment in Rajasthan's renewable energy, cement, and logistics sectors. The ₹7.5 lakh crore investment aims to establish a world-leading green energy ecosystem.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.