Activate your premium subscription today
കോഴിക്കോട്∙ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങൾക്കുനേരെ കല്ലേറ്. കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലാണു വോട്ടെടുപ്പ് നടക്കുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്തു കനത്ത പൊലീസ് സുരക്ഷയിലാണു വോട്ടെടുപ്പ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണു മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണു വിമതര്‍ മത്സരിക്കുന്നത്. ആക്രമണത്തിനു പിന്നിൽ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്നു കോൺഗ്രസ് ആരോപിച്ചു. പൊതുതിരഞ്ഞെടുപ്പിനു സമാനമായ വാശിയോടെയാണ് ബാങ്ക് തിരഞ്ഞെടുപ്പ്.
തൃശൂർ ∙ പുതുക്കാട് ടൗൺ സഹകരണ സംഘത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെട്ട വൻ അഴിമതി പാർട്ടി ഇടപെട്ടു പൂഴ്ത്തിവച്ചെന്ന് ആരോപണം. ബാങ്കിന്റെ മുൻ ഭരണസമിതി അംഗവും കൊടകര ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ നൈജോ കാച്ചപ്പിള്ളി പണയവസ്തു കൈവശപ്പെടുത്തി തട്ടിച്ചെടുത്ത തുക കുടിശിക സഹിതം 85 ലക്ഷം രൂപയാണെന്നു സഹകരണ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല.
തിരുവനന്തപുരം∙ ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരം തട്ടിപ്പിന്റെ വ്യാപ്തി 3 കോടിയിലേക്ക്. നിക്ഷേപം ലഭിക്കാനുള്ള മുന്നൂറോളം പേരിൽ 56 പേരുടെ പരാതികളിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മാത്രം 52 കേസുകൾ റജിസ്റ്റർ ചെയ്തു. ദിവസവും 10 വീതം കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കും.
പൂച്ചാക്കൽ (ആലപ്പുഴ) ∙ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നു പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരം വായ്പയെടുത്തു കടക്കെണിയിലായ മുൻ ലോക്കൽ കമ്മിറ്റിയംഗം ജീവനൊടുക്കി. പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് പടിഞ്ഞാറേ കുട്ടൻചാൽ മണ്ണാറ ജോസ് മാത്യു (അപ്പച്ചൻ – 70) ആണ് മരിച്ചത്. വഞ്ചിക്കപ്പെട്ടതു സംബന്ധിച്ചു ജോസ് മാത്യു സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയതെന്നു പറയപ്പെടുന്ന കത്ത് ഇതിനു പിന്നാലെ പ്രചരിച്ചു. എന്നാൽ ജോസിന്റെ കത്ത് കിട്ടിയതായി ഓർമയില്ലെന്നു ജില്ലാ സെക്രട്ടറി ആർ.നാസർ പ്രതികരിച്ചു.
ഒല്ലൂർ ∙ മഴക്കാലത്തു പതിവായി വെള്ളം കയറാറുള്ള പാടം ഈടായി സ്വീകരിച്ചു കുട്ടനെല്ലൂർ സഹകരണ ബാങ്ക് വായ്പയായി അനുവദിച്ചത് 1.43 കോടി രൂപ. വായ്പയ്ക്കു പുറമേ 5 കുറികൾക്കു ജാമ്യവസ്തുവായും ഇതേ പാടം ഉപയോഗിച്ചു. ബാങ്കിന്റെ പ്രവർത്തനപരിധിക്കു പുറത്തുള്ള പാടത്തിന്റെ പേരിൽ അനുവദിച്ച വായ്പകളിൽ തിരിച്ചടവില്ലാതായതോടെ കുടിശിക രണ്ടരക്കോടി രൂപയായി ഉയർന്നിട്ടുണ്ട്.
കണ്ണൂർ ∙ സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സർവീസ് സഹകരണ ബാങ്കിൽ കരുവന്നൂർ മോഡൽ വായ്പത്തട്ടിപ്പ്. 10 ലക്ഷം രൂപ വീതം 10 പേർക്ക് ഒറ്റ ദിവസം വായ്പ അനുവദിക്കുകയും മറ്റൊരാൾക്കു കൈമാറുകയും ചെയ്താണു തട്ടിപ്പ് നടത്തിയത്. ജാമ്യക്കാരെന്നു തെറ്റിദ്ധരിപ്പിച്ച് 10 പേരെയും രേഖകളിലും വിത്ത്ഡ്രോവൽ സ്ലിപ്പിലും ഒപ്പുവയ്പിക്കുകയായിരുന്നു. ഒരുകോടി രൂപയുടെ വായ്പയിൽ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് പ്രസിഡന്റ് ടി.സി.കരുണൻ പൊലീസിൽ പരാതി നൽകി. രാഗേഷ് പൂക്കണ്ടി എന്നയാൾക്കു വേണ്ടിയാണ് വഴിവിട്ട നീക്കം നടത്തിയതെന്നു ബാങ്ക് ജീവനക്കാരുടെ മൊഴികളിൽനിന്നു വ്യക്തം. എന്നാൽ ബാങ്ക് പ്രസിഡന്റ് നൽകിയ പരാതികളിൽ രാഗേഷിന്റെ പേരില്ല. മുൻ ഭരണസമിതിയുടെ കാലത്ത് 2019 ജനുവരി 17നു ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് 10 പേരുടെ പേരിൽ ഒരു കോടി രൂപയുടെ വായ്പ അനുവദിച്ചത്.
തൊടുപുഴ ∙ മൂന്നാർ ഏരിയ സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും പേരിലെടുത്ത ഒരു കോടിയോളം രൂപയുടെ വായ്പക്കുടിശിക ഉടൻ അടച്ചുതീർക്കാൻ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കർശന നിർദേശം. പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ഒരു കോടി രൂപയ്ക്കടുത്ത കുടിശിക ഈ മാസം 25നു മുൻപ് അടച്ചുതീർക്കണമെന്നും അല്ലാത്തപക്ഷം പാർട്ടി നടപടിയെടുക്കുമെന്നുമാണു നേതാവിനോടു ജില്ലാ സെക്രട്ടറി സി.വി.വർഗീസ് നിർദേശിച്ചത്.
കൊച്ചി∙ നിക്ഷേപം തിരികെ വാങ്ങാനുള്ള ആവശ്യങ്ങൾ നിഷേധിക്കാതിരിക്കാൻ അധികൃതർ മാർഗമുണ്ടാക്കിയില്ലെങ്കിൽ സഹകരണ ബാങ്കിങ് മേഖലയിലെ വിശ്വാസം ജനങ്ങൾക്ക് നഷ്ടമാകുമെന്നും സംസ്ഥാനത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും ഹൈക്കോടതി. ദൈനംദിന ആവശ്യങ്ങൾക്കും ചികിത്സയ്ക്കും ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായാണു നിക്ഷേപകർ സമീപിക്കുന്നത്.
കാസർകോട് ∙ അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ എടുത്തെന്ന പരാതിയിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കർമംതോടിയിലെ കെ.രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തു. പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ.സൂപ്പി നൽകിയ പരാതിയിലാണ് നടപടി. സെക്രട്ടറി ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
ഭരണസമിതിക്ക് മൂന്നുതവണയിൽ കൂടുതൽ തുടരാനാകില്ലെന്ന് സഹകരണ നിയമത്തിൽ മാറ്റം കൊണ്ടുവന്നതിനു പിന്നാലെ സഹകരണബാങ്ക് ജീവനക്കാരുടെ പ്രവർത്തനത്തിലും നിയന്ത്രണം കൊണ്ടുവരുന്നു. ഇതിനായി സഹകരണ നിയമത്തി (80)ന്റെ അനുബന്ധമായി വരുന്ന സഹകരണബാങ്കുകളുടെ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ പുനർനിർണയിക്കും.
Results 1-10 of 47