Activate your premium subscription today
കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍നിന്ന് ഒഴിവാകുന്ന ദുബായ് ടീകോം ഇന്‍വെസ്റ്റ്മെന്റ്സ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം 2007ല്‍ ഒപ്പുവച്ച ഫ്രെയിംവര്‍ക്ക് കരാറിനു വിരുദ്ധമെന്ന കണ്ടെത്തലായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ച മൂലം പദ്ധതി
കോഴിക്കോട്∙ എലത്തൂരില്‍ ഇന്ധന പ്ലാന്റിലെ ടാങ്കില്‍നിന്ന് ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ എച്ച്പിസിഎല്ലിന് (ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) വീഴ്ച സംഭവിച്ചെന്ന് ഡപ്യൂട്ടി കലക്ടര്‍ അനിതകുമാരി. തഹസിൽദാർ, വില്ലേജ് ഓഫിസർ, ജനപ്രതിനിധികൾ, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ എന്നിവർ ചേർന്ന് പരിശോധന നടത്തിയശേഷം ചേർന്ന യോഗത്തിലാണ് എച്ച്പിസിഎല്ലിന് വീഴ്ചവന്നുവെന്ന് വിലയിരുത്തിയത്.
എലത്തൂർ ∙ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ (എച്ച്പിസിഎൽ) നിന്നു വീണ്ടും ഇന്ധന ചോർച്ചയെന്നു നാട്ടുകാർ. സമീപത്തെ അഴുക്കുചാലിലേക്ക് ഇന്നും ഡീസൽ ഒഴുകിയെത്തുന്നതായി നാട്ടുകാർ പറഞ്ഞു. പ്രശ്നം പൂർണമായി പരിഹരിച്ചെന്നാണ് എച്ച്പിസിഎലിന്റെ നിലപാട്. 2000 ലീറ്ററിലേറെ ഡീസൽ പ്ലാന്റിലേക്കു മാറ്റിയെന്ന് എച്ച്പിസിഎൽ അറിയിച്ചു.
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സൊല്യൂഷനുകളുടെ മുൻനിര സേവന ദാതാക്കളാണ് കേരളം ആസ്ഥാനമായുള്ള കമ്പനി . സർക്കാർ സംരംഭമായ എച്ച്പിസിഎല്ലുമായുള്ള ചാർജ്മോഡിന്റെ സഹകരണം ഇവി ചാർജിങ് രംഗത്തെ നേട്ടമാണ് ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്പിസിഎൽ ഇവി ചാർജിങ് സ്റ്റേഷനുകളും പരിധിയില്ലാതെ ഉപയോഗപ്പെടുത്താൻ
ഈ വർഷം മാർച്ചിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് കേന്ദ്രം ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുകയായിരുന്നു. അതോടെ കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി (തിരുവനന്തപുരം വില).
പെട്രോൾ വില ഏതാനും വർഷമായി ലിറ്ററിന് 100 രൂപയ്ക്കുമേൽ തുടരുകയാണ്. ഡീസലിന് 95 രൂപയ്ക്ക് മുകളിലും. പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമാണ് തിരുവനന്തപുരത്ത് വില.
2022 മെയ്ക്ക് ശേഷം പൊതുമേഖലാ എണ്ണക്കമ്പനികൾ പിന്നീട് പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയത് ഈ വർഷം മാർച്ച് 15നാണ്. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതമാണ് കുറച്ചത്. അതോടെ, കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി.
ന്യൂഡൽഹി ∙ ആധാർ ബയോമെട്രിക് സാക്ഷ്യപ്പെടുത്തൽ പാചകവാതക ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നു പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു. ആധാർ ബയോമെട്രിക് സാക്ഷ്യപ്പെടുത്തൽ നടത്താത്തവർക്കു പാചകവാതകം നിഷേധിച്ചിട്ടില്ല. വ്യാജ ഉപഭോക്താക്കളെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാചക വാതക സിലിണ്ടർ വിതരണം ആധാറുമായി ബന്ധപ്പെടുത്തുന്നത്. പുതിയ കണക്ഷന് ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്. നിലവിലുള്ള കണക്ഷനുകൾ പരിശോധിക്കുന്നതിനായി ഉപഭോക്താക്കളുടെ പ്രത്യേക ക്യാംപുകൾ നടത്തുന്നുണ്ട്.
എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 142 ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 26 വരെ. വിഭാഗങ്ങളും യോഗ്യതയും ∙ മെക്കാനിക്കൽ: മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്ഷൻ എൻജിനീയറിങ് ബിരുദം. ∙ ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം. ∙
കൊച്ചി∙ ഹിന്ദുസ്ഥാൻ പെട്രോളിയം റീട്ടെയ്ൽ വിതരണക്കാർക്കുള്ള ഇന്ധന വിതരണം പകുതിയാക്കി കുറച്ചു. ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിലും നിലവിൽ കേരളത്തിലെ വിതരണത്തിൽ കുറവു വരുത്തിയിട്ടില്ല. മിക്ക സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ട്. 600 ലോഡ് ഇന്ധനം വരേണ്ട സ്ഥാനത്ത് പല പമ്പുകളിലും ഇന്നലെ എത്തിയതു പകുതിയിൽ താഴെ
Results 1-10 of 20