Activate your premium subscription today
കൊച്ചിയിൽ പിറന്ന സോഫ്റ്റ്വെയറുകൾ ആഗോളതലത്തിൽ ഉപയോക്താക്കളുടെ ഡിജിറ്റൽ ഡിവൈസുകളിൽ ചേക്കേറുന്നതിൽ പുതുമയില്ല. പക്ഷേ, അതൊരു ആഗോള ടെക് ഭീമൻ കമ്പനിയുടേത് ആകുമ്പോഴോ? തീർച്ചയായും പുതുമയുണ്ട്. കാരണം, ഐബിഎം ആണ് ആ കമ്പനി. ഐബിഎമ്മിന്റെ കൊച്ചി ലാബിൽ വികസിപ്പിച്ച ‘കേരള ബ്രാൻഡ്’ സോഫ്റ്റ്വെയറുകൾ ആഗോളതലത്തിൽ ഉപയോക്താക്കളിലെത്തും! ‘‘കൊച്ചിയിലെ ഐബിഎം ലാബ് വികസിപ്പിക്കുന്ന സോഫ്റ്റ്വെയർ ലോകം മുഴുവൻ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചു മന്ത്രി പി. രാജീവുമായി നേരത്തെ ചർച്ച ചെയ്തിരുന്നു. പൂർണമായി കൊച്ചിയിൽ നിർമിക്കുന്ന സോഫ്റ്റ്വെയറുകൾ! അവ ലക്ഷക്കണക്കിന് ആഗോള ഉപയോക്താക്കളിലെത്തും. അതൊരു വലിയ കാര്യമാണ്. ഇപ്പോൾ തന്നെ കൊച്ചി ലാബിൽ ഏതാനും സോഫ്റ്റ്വെയറുകൾ വികസിപ്പിച്ചു കഴിഞ്ഞു. അവ മറ്റു രാജ്യങ്ങളിലെ ഉപയോക്താക്കളിലുമെത്തും. വലിയ നേട്ടമാണിത്! വാട്സൺ എക്സ് ഓർക്കസ്ട്രേറ്റ് പൂർണമായി കൊച്ചിയിലാണു വികസിപ്പിച്ചത്. വാട്സൺ എക്സ് ഡേറ്റ വികസിപ്പിച്ചതും കൊച്ചിയിൽ തന്നെ’’ – ഐബിഎം സോഫ്റ്റ്വെയർ പ്രോഡക്ട്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമലിന്റെ വാക്കുകളിൽ അഭിമാനം.
ആഗോള ടെക് ഭീമനായ ഐബിഎം ‘എഐ അലയൻസ്’ അഥവാ നിർമിത ബുദ്ധി സഖ്യം രൂപപ്പെടുത്തുന്നു; എഐ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള നൈപുണ്യം സമൂഹത്തിനു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ. സർക്കാരുകളും ഇന്റൽ, മെറ്റ എന്നിവ പോലുള്ള ടെക് കമ്പനികളും സർവകലാശാലകളും എൻജിഒകളുമൊക്കെ അലയൻസിന്റെ ഭാഗമാണെന്നും ഇത്തരത്തിലൊരു ശ്രമം ആദ്യമാണെന്നും ഐബിഎം സോഫ്റ്റ്വെയർ പ്രോഡക്ട്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമൽ പറഞ്ഞു.
രാജ്യത്തെ ആദ്യ ജെൻ എഐ (നിർമിത ബുദ്ധി) കോൺക്ലേവ് 11, 12 തീയതികളിൽ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ. സംസ്ഥാന സർക്കാരും ആഗോള ടെക് ഭീമനായ ഐബിഎമ്മും ചേർന്നൊരുക്കുന്ന കോൺക്ലേവ് 11 നു രാവിലെ 10.15 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 12ന് ഐബിഎം സോഫ്റ്റ്വെയർ പ്രോഡക്ട്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമൽ ‘ജെനറേറ്റീവ് എഐ’ സാങ്കേതികവിദ്യയെക്കുറിച്ചു പ്രഭാഷണം നടത്തും.
പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾ കേരളത്തിലെ ഐടി പാർക്കുകളിലെത്തിയിട്ടും വിദേശ ബഹുരാഷ്ട്ര ഭീമൻ കമ്പനികൾ വരുന്നില്ല എന്ന പോരായ്മയ്ക്ക് പരിഹാരമായിരുന്നു ഐബിഎമ്മിന്റെ കൊച്ചി ഇൻഫോപാർക്കിലേക്കുള്ള വരവ്. വലുപ്പത്തിൽ ലോകത്തെ നാലാമത്തെ ഐടി കമ്പനി, 177 രാജ്യങ്ങളിലായി 300 ഓഫിസുകൾ, 2.8 ലക്ഷത്തിലേറെ ഉന്നത പ്രഫഷനലുകൾ.
കേരളത്തെ നിർമിതബുദ്ധി (എഐ), റോബട്ടിക്സ് എന്നിവയുടെ ഹബ്ബാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഗവേഷണ സ്ഥാപനങ്ങളും റോബട്ടിക്സ് കമ്പനികളുമായുള്ള വട്ടമേശ സമ്മേളനം ഓഗസ്റ്റിലും എഐ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സോഫ്റ്റ്വെയർ കമ്പനി ഐബിഎമ്മുമായി ചേർന്നുള്ള രാജ്യാന്തര കോൺക്ലേവ് ജൂലൈയിലും സംസ്ഥാനത്തു സംഘടിപ്പിക്കും. ഐടി മേഖലയിലെ പദ്ധതികൾക്കായി ഏകദേശം 1500 കോടി രൂപ ബജറ്റിൽ വകയിരുത്തി.
ഐബിഎം എഐ (നിർമിത ബുദ്ധി) ഹബ് കൊച്ചിയിൽ ആരംഭിക്കാൻ തത്വത്തിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും ഐബിഎം സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമലുമായി നടത്തിയ ചർച്ചയിലാണു ധാരണ. സെമി കണ്ടക്ടർ, ചിപ്പ് ഡിസൈൻ കേന്ദ്രം തുടങ്ങുന്നതിനുള്ള സാധ്യതകൾ തേടുന്നതിനു സാംസങ്ങുമായി ചർച്ചകൾ നടത്താനും ധാരണയായി. ഈ വർഷം മധ്യത്തോടെ രാജ്യാന്തര എഐ ഉച്ചകോടി കൊച്ചിയിൽ സംഘടിപ്പിക്കും.
ന്യൂഡൽഹി ∙ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ), സെമി കണ്ടക്ടർ (ഇലക്ട്രോണിക് ചിപ്), ക്വാണ്ടം കംപ്യൂട്ടിങ് മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനു കേന്ദ്ര ഇലക്ട്രോണിക്സ്–ഐടി മന്ത്രാലയവും ഐബിഎം ഇന്ത്യയും തമ്മിൽ ധാരണ. സി–ഡാക്, എഐ ഇന്ത്യ–ഡിജിറ്റൽ കോർപറേഷൻ, ഇന്ത്യ സെമികണ്ടക്ടർ മിഷൻ എന്നിവയുമായി ഐബിഎം ഇന്ത്യ ഇതു
അമേരിക്കന്‍ ടെക്ക് കമ്പനി ഐബിഎം ചില മേഖലകളിലെ പുതിയ നിയമനങ്ങള്‍ അവസാനിപ്പിച്ചേക്കും. കമ്പനിയിലെ 7,800 ജീവനക്കാര്‍ക്ക് പകരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കാമെന്നാണ് വിലയിരുത്തല്‍. ബ്ലൂംബെര്‍ഗ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണയാണ് ഇക്കാര്യം
മുന്‍നിര ടെക് കമ്പനികളിലെ കൂട്ടപിരിച്ചുവിടൽ തുടരുന്നു. കഴിഞ്ഞ പാദങ്ങളിൽ വൻ നഷ്ടം നേരിട്ട കമ്പനികളിലൊന്നായ ഐബിഎമ്മും പിരിച്ചുവിടൽ പ്രഖ്യാപിച്ചു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഐബിഎം 3,900 പേരെ പിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിരിച്ചുവിടൽ ഏതൊക്കെ വകുപ്പുകളെ ബാധിക്കുമെന്നോ ആദ്യഘട്ട
കൊച്ചി ∙ രാജ്യാന്തര കമ്പനി ഐബിഎമ്മിന്റെ ഇന്നവേഷൻ സെന്ററായ സോഫ്റ്റ്വെയർ ലാബ് കാക്കനാട് ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രോഡക്ട് എൻജിനീയറിങ്, ഡിസൈൻ, ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമേഷൻ മേഖലകളിലെ വികസനത്തിനാകും ഇവിടെ ശ്രദ്ധ IBM, Manorama News
Results 1-10 of 15