Activate your premium subscription today
Monday, Mar 24, 2025
ചെലവൊക്കെ കഴിഞ്ഞു കയ്യിൽ കുറച്ചു കാശ് മിച്ചമുണ്ടായാൽ എവിടെ സൂക്ഷിക്കും! സാക്ഷരതയിൽ മുൻപന്തിയിലാണെങ്കിലും സാമ്പത്തിക സാക്ഷരതയിൽ മലയാളികൾ പിന്നാക്കമാണെന്ന ആക്ഷേപം ഏറെക്കാലമായുണ്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഓഹരി, മ്യൂച്വൽഫണ്ട് എന്നീ പുത്തൻകാല നിക്ഷേപവഴികളിൽ ബഹുദൂരം മുന്നേറിയപ്പോഴും മലയാളി മടിച്ചു. സ്വർണം, ചിട്ടി, റിയൽ എസ്റ്റേറ്റ്, ബാങ്ക് സ്ഥിരനിക്ഷേപം (എഫ്ഡി) എന്നിവയോടു തന്നെയായിരുന്നു മലയാളിക്കു ഭ്രമം. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടെ കാര്യങ്ങളാകെ മാറി. ഓഹരി, കടപ്പത്രം, മ്യൂച്വൽഫണ്ട് ഇവയെല്ലാം മലയാളിയും ഇഷ്ടപ്പെട്ടു തുടങ്ങി. കഴിഞ്ഞ നാലു–നാലരക്കൊല്ലം പരിഗണിച്ചാൽ (കൃത്യമായി പറഞ്ഞാൽ കോവിഡിനു ശേഷം) മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്ന മലയാളികളുടെ എണ്ണത്തിലും അവരുടെ നിക്ഷേപത്തിലും വൻ കുതിച്ചുചാട്ടം കാണാം. ഏതാണ്ട് 25 ലക്ഷത്തോളം മലയാളികൾ ഓഹരി വിപണിയിൽ നിക്ഷേപകരായുണ്ടെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡിന് ശേഷമാണ് മലയാളി നിക്ഷേപകരുടെ എണ്ണം കൂടിയത്. 2018-19ൽ 8.51 ലക്ഷം പേരായിരുന്നത് 2020-21ൽ 12 ലക്ഷമായി ഉയർന്നു. 2021-22 എത്തിയപ്പോഴേക്കു ഇതു 15 ലക്ഷമായി. പണം വാരിക്കൂട്ടുക എന്നതല്ല, ‘സമ്പത്ത് സൃഷ്ടിക്കുകയാവണം’ (wealth creation) ലക്ഷ്യമെന്ന പുതിയകാല നിക്ഷേപ സന്ദേശം മലയാളികളും ഉൾക്കൊണ്ടത് കോവിഡിനു ശേഷമാണ്. എഫ്ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം, ചിട്ടി എന്നിവയെ അപേക്ഷിച്ച് റിസ്ക് ഏറെയാണെങ്കിലും മികച്ച റിട്ടേൺ (ലാഭം) കിട്ടുമെന്നതാണ് ഓഹരി, മ്യൂച്വൽഫണ്ട് എന്നിവയിലേക്ക്
കണ്ടില്ലേ. സമാധാനമായല്ലോ. ലഞ്ച് ബ്രോക്കിന് എന്റെ കാബിന് മുമ്പിലൂടെ പോയ സുഹൃത്ത് ഡോര്‍ പകുതി തുറന്ന് തല അകത്തേക്ക് ഇട്ടിട്ട് എന്നോട് ചോദിച്ചു. എന്നതാ സംഭവം. ഞാന്‍ ചോദിച്ചു ഓ ഒന്നുമറിഞ്ഞില്ല. പാവം. അല്ലേലും ചുറ്റിലും നടക്കുന്നതൊന്നും അറിയാത്തത് തന്നാ നല്ലത്. എന്റെ നേരെ ഒരു പുഛചിരിയും എറിഞ്ഞ് തോമസ്
മ്യൂചല്‍ ഫണ്ടുകള്‍ക്കും പിഎംഎസിനും ഇടയില്‍ പുതിയൊരു നിക്ഷേപ മേഖളയാണ് സ്പെഷലൈസ്ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്ന എസ്ഐഎഫ് നിക്ഷേപകര്‍ക്കു തുറന്നു കൊടുക്കുന്നത്. മ്യൂചല്‍ ഫണ്ടുകളില്‍ വന്‍ തോതില്‍ നിക്ഷേപിക്കുകയും അതേ സമയം പോര്‍ട്ട്ഫോളിയോ മാനേജുമെന്റ് സര്‍വീസസുകളുടെ (പിഎംഎസ്) കുറഞ്ഞ നിക്ഷേപമായ 50
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ ഇപ്പോഴും കൂടുതല്‍ പ്രിയം സ്ഥിര നിക്ഷേപങ്ങളും സ്വര്‍ണവും റിയല്‍ എസ്റ്റേറ്റും പോലുള്ള പരമ്പരാഗത നിക്ഷേപ രീതികളോടാണെന്ന് ഐസിആര്‍എ (ICRA) അനലറ്റിക്സിന്റെ വിശകലനം ചൂണ്ടിക്കാട്ടുന്നു. ഈ സംസ്ഥാനങ്ങളില്‍
സമീപകാലത്തായി നേരിടുന്ന കനത്ത നഷ്ടം നിക്ഷേപകരെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് അകറ്റിനിർത്തുന്നതായി വ്യക്തമാക്കി, പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻ വീഴ്ച. മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) അവസാനിപ്പിക്കുന്നവരുടെ എണ്ണവും റെക്കോർഡിലെത്തി.
നിക്ഷേപം വ്യത്യസ്ത ആസ്തികളിൽ ആണെങ്കിലേ റിസ്ക് മറികടന്ന് മികച്ച നേട്ടം ഉറപ്പാക്കാനാകൂ എന്ന് എല്ലാവർക്കും അറിയാം. അസെറ്റ് അലോക്കേഷൻ അഥവാ വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിക്കുന്നതിലൂടെ റിസ്ക് പരമാവധി കുറയ്ക്കാന്‍ സാധിക്കും എന്നതിൽ തർക്കമില്ല. പക്ഷേ, അതിന് ഈ ആസ്തികൾക്കിടയിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത്
കൊച്ചി: സാംകോ അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ലാര്‍ജ് ക്യാപ് ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എൻഡഡ് ഇക്വിറ്റി പദ്ധതി സാംകോ ലാര്‍ജ് ക്യാപ് ഫണ്ടിന്റെ എൻഎഫ്ഒ അവതരിപ്പിച്ചു. എൻഎഫ്ഒ മാര്‍ച്ച് 19-ന് അവസാനിക്കും. 100 മുൻനിര ലാര്‍ജ് ക്യാപ് കമ്പനികളിലെ വൈവിധ്യ നിക്ഷേപത്തിലൂടെ ദീര്‍ഘകാല നേട്ടം
Q കുടുംബവുമൊത്തു റൊമാനിയയിൽ താമസിക്കുന്ന എനിക്ക് 1.8 ലക്ഷം രൂപയാണ് വരുമാനം. അതിൽ ഒരു ലക്ഷം രൂപയും നീക്കിവയ്ക്കാനാവും. മുപ്പത്തഞ്ചു വയസ്സുള്ള എനിക്ക് ഇതുവരെ കാര്യമായ നിക്ഷേപമൊന്നും ഇല്ല. മകന്റെ ഭാവിക്കും റിട്ടയർമെന്റിനുമായി ഒരു ഫിനാൻഷ്യൽ പ്ലാൻ വേണം. സ്വന്തമായി വീടില്ല, അതിനും പണം കണ്ടെത്തണം.
ഒറ്റദിവസം ഓഹരിവിലയിൽ 27 ശതമാനത്തിലേറെ തകർച്ച. വിപണിമൂല്യത്തിൽ നിന്ന് കൊഴിഞ്ഞുപോയത് 15,000 കോടിയിലേറെ രൂപയും. ഇന്നു രാവിലെ 810.45 രൂപയായിരുന്ന ഓഹരിവില ഇപ്പോഴുള്ളത് 657.05 രൂപയിൽ. ഒരുഘട്ടത്തിൽ വില 52-ആഴ്ചത്തെ (കഴിഞ്ഞ ഒരു വർഷത്തിനിടയിലെ) ഏറ്റവും താഴ്ചയായ 652.75 രൂപവരെയും എത്തിയിരുന്നു.
മലയാള മനോരമ സമ്പാദ്യം, ധനകാര്യ ഉപദേശക സ്ഥാപനമായ ധനലക്ഷ്മി സെക്യൂരിറ്റീസ് എന്നിവയുടെ നേതൃത്വത്തിൽ തൃശൂരിൽ സൗജന്യ ഓഹരി-മ്യൂച്വൽഫണ്ട് നിക്ഷേപ ബോധവൽകരണ സെമിനാർ നടത്തുന്നു.
Results 1-10 of 453
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.