Activate your premium subscription today
Friday, Mar 21, 2025
കോഴിക്കോട് ∙ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയനിലെ ചിലർ കഴിഞ്ഞ ദിവസം മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനവ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും. രാവിലെ 6 മുതൽ ഉച്ചയ്ക്കു 12 വരെ പമ്പുകൾ അടയ്ക്കാനാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എകെഎഫ്പിടി) നേതൃത്വത്തിൽ തീരുമാനം. കോഴിക്കോട് ജില്ലയിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും ടാങ്കർ ലോറി തൊഴിലാളികളുടെയും പ്രശ്നം പരിഹരിക്കാൻ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും ടാങ്കർ ലോറി തൊഴിലാളികൾ പമ്പുടമകളിൽനിന്നു ‘കാപ്പിക്കാശ്’ വാങ്ങുന്നത് നിയമപരമായോ ആധികാരികതയോടെയോ അല്ലാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ ചർച്ച ആവശ്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
കൊച്ചി∙ തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ ചർച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതൽ ആറുവരെ പമ്പുകൾ അടച്ചിടുമെന്നും അസോസിയേഷൻ അറിയിച്ചു.
ന്യൂഡൽഹി ∙ ദേശീയ തലസ്ഥാന മേഖലയിൽ ‘എൻഡ്-ഓഫ്-ലൈഫ്’ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകൾക്ക് അധികൃതർ ഉടൻ നിർദേശം നൽകിയേക്കുമെന്നു സൂചന. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയുടേതാണ് തീരുമാനം. കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയാലുടൻ നടപ്പിലാക്കും.
സ്വകാര്യ എണ്ണവിതരണ കമ്പനികൾ പെട്രോളിനും ഡീസലിനും ലീറ്ററിന് 5 രൂപവരെ ഡിസ്കൗണ്ട് ഓഫർ ലഭ്യമാക്കി തുടങ്ങിയതോടെ വെട്ടിലായി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. രാജ്യത്ത് പലയിടത്തും സ്വകാര്യ കമ്പനികളുടെ ഓഫർമൂലം പൊതുമേഖലാ എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകളുടെ വിപണി വിഹിതം ഇടിഞ്ഞുവെന്ന് പമ്പുടമകൾ പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവയും ലീറ്ററിന് 5 രൂപവരെ അടിയന്തരമായി കുറയ്ക്കണമെന്ന സമ്മർദവുമായി പമ്പുടമകൾ രംഗത്തെത്തിയിട്ടുണ്ട്.
ചാത്തന്നൂർ ∙ ഇന്ധനം നിറച്ചതിന്റെ മുഴുവൻ പണവും നൽകണമെന്ന് ആവശ്യപ്പെട്ടതിനു പെട്രോൾ പമ്പിൽ രണ്ടു തവണ ആക്രമണം. ജീവനക്കാർക്കും ഇന്ധനം നിറയ്ക്കാൻ എത്തിയ വാഹനങ്ങളിലെ ആളുകൾക്കും മർദനമേറ്റു. ജീവനക്കാരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർക്കു മാരകമായി പരുക്കേറ്റു. ചാത്തന്നൂർ റോയൽ പെട്രോൾ പമ്പിൽ
പൊതുമേഖലാ എണ്ണക്കമ്പനികൾ കഴിഞ്ഞദിവസം പെട്രോൾ പമ്പ് ഡീലർമാർക്കുള്ള കമ്മിഷൻ കൂട്ടുകയും ചരക്കുനീക്ക ഫീസിൽ മാറ്റംവരുത്തുകയും ചെയ്തിരുന്നു. ഇത് കേരളത്തിലും പെട്രോൾ, ഡീസൽ വിലയിൽ മാറ്റത്തിന് ഇടവരുത്തിയിട്ടുണ്ട്.
ചരക്കുനീക്ക ഫീസിലുണ്ടായ പരിഷ്കാരം ഇന്ന് കേരളത്തിലെ വിലയിലും പ്രതിഫലിച്ചു. ഒഡീഷയിൽ പെട്രോളിന് 4.69 രൂപവരെയും ഡീസലിന് 4.45 രൂപവരെയും കുറഞ്ഞു. ഛത്തീസ്ഗഡിൽ 2.70 രൂപവരെയാണ് ഇന്ധനവില കുറഞ്ഞത്.
പരിയാരം∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തോടെ വിവാദമായ പെട്രോൾ പമ്പിന്റെ അപേക്ഷകനായ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരൻ ടി.വി. പ്രശാന്ത് അവധി അപേക്ഷ നൽകാൻ ഇന്ന് കോളജ് ഓഫിസിൽ എത്തി. കൈക്കൂലി ആരോപണത്തിനുശേഷം പ്രശാന്ത് അവധിയിലാണ്. 10 ദിവസത്തെ അവധിക്കാണ് അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസം പ്രശാന്തനുമായി
തലശ്ശേരി ∙ ‘അഭിമാനമാണ് മരണഭയത്തെക്കാൾ വലുതെന്നു ഞാൻ കരുതുന്നു’– വില്യം ഷെയ്ക്സ്പിയറിന്റെ നാടകം ‘ദ് ട്രാജഡി ഓഫ് ജൂലിയസ് സീസറി’ലെ കഥാപാത്രം ബ്രൂട്ടസിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകൻ ജോൺ എസ്.റാൽഫ് വാദം അവസാനിപ്പിച്ചത്. നവീൻ ബാബുവിനെ വ്യക്തിഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ദിവ്യ യാത്രയയപ്പുയോഗത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയത്. അഴിമതി നടന്നെങ്കിൽ പരാതി നൽകേണ്ടത് ഔദ്യോഗിക വഴിയിലൂടെയായിരുന്നു. എന്നാൽ, അങ്ങനെയൊരു പരാതിയുണ്ടായില്ല. എഡിഎമ്മിനെതിരെ ടി.വി.പ്രശാന്ത് നൽകിയെന്നു പറയുന്ന പരാതിയിൽ വൈരുധ്യങ്ങളാണ്. പേരും ഒപ്പും വ്യത്യസ്തമാണ്.
തിരുവനന്തപുരം ∙ പെട്രോൾ പമ്പിന് നിരാക്ഷേപപത്രം (എൻഒസി) നൽകുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത് കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി. യാത്രയയപ്പു യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി എഡിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കുകയും പിന്നാലെ പരാതി നൽകുകയും ചെയ്താൽ അതു വിവാദമാകുമെന്നും ഉദ്യോഗസ്ഥനെതിരെ അന്വേഷണം വരുമെന്നുമായിരുന്നു നിഗമനം.
Results 1-10 of 173
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.