Activate your premium subscription today
Friday, Mar 21, 2025
രാസവളം വ്യാപാരത്തിന്റെ ലൈസൻസ് പുതുക്കി പുതിയ ആൻഡ്രോയ്ഡ് പിഒഎസ് മെഷീനുകൾ നൽകാനുള്ള നടപടി വൈകുന്നതു വളം വിൽപനയെ ബാധിക്കുന്നു. കർഷകർക്കു രാസവളം നൽകാൻ കഴിയുന്നില്ലെന്നു ഡീലർമാർ പറയുന്നു.
വിതരണക്കരാറുകാരുടെ പണിമുടക്ക് രണ്ടാഴ്ചയിലെത്തുകയും റേഷൻ വ്യാപാരികൾ 27 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെ സംസ്ഥാനത്തു റേഷൻ വിതരണരംഗം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ 14,000ൽപരം റേഷൻ കടകളിലെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) യന്ത്രങ്ങളുടെ സാങ്കേതിക പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിർത്തുകകൂടി ചെയ്യുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമായേക്കും.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 14,000ൽപരം റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിർത്തുന്നു. സേവന ഫീസിനത്തിൽ കോടിക്കണക്കിനു രൂപയുടെ കുടിശിക നൽകാനും വാർഷിക പരിപാലന കരാർ പുതുക്കാനും സർക്കാർ തയാറാകാത്തതിനാലാണു ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ പിന്മാറ്റം. ഫെബ്രുവരി മുതൽ, ഇ പോസ് യന്ത്രങ്ങൾ തകരാറിലായാൽ സാങ്കേതിക വിദഗ്ധരുടെ സേവനം ലഭിക്കാതെ റേഷൻ വിതരണം മുടങ്ങുന്ന സ്ഥിതിയാകും. കേന്ദ്ര സർക്കാർ നിബന്ധന പ്രകാരം ഇ പോസ് സംവിധാനം വഴി മാത്രമേ റേഷൻ നൽകാനാവൂ എന്നതിനാൽ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലാകും.
കടകളിൽ കാർഡ് സ്വൈപ്പിങ് മെഷീൻ സേവനം നൽകുന്ന കമ്പനികളും (പോയിന്റ് ഓഫ് സെയിൽ–പിഒഎസ്) റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയിലേക്കു വരുന്നു. ഇതുസംബന്ധിച്ച കരടുചട്ടം ആർബിഐ പ്രസിദ്ധീകരിച്ചു. പൈൻ ലാബ്സ്, എംസ്വൈപ്, ഇന്നൊവിറ്റി പേയ്മെന്റ്സ് തുടങ്ങിയ കമ്പനികൾക്ക് ആർബിഐ നിയന്ത്രണം ബാധകമാകും. പിഒഎസ് മെഷീനുകളിലെ പേയ്മെന്റുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനാണ് പുതിയ ചട്ടം കൊണ്ടുവരുന്നത്.
ന്യൂഡൽഹി∙ രാജ്യത്ത് കാർഡ് പേയ്മെന്റുകൾ സ്വീകരിക്കാനുള്ള പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) മെഷീനുകൾ, കടകളിലും മറ്റും വയ്ക്കുന്ന യുപിഐ ക്യുആർ കോഡുകൾ എന്നിവയുടെ ജിപിഎസ് ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ റിസർവ് ബാങ്ക് ശേഖരിക്കുന്നു. ഡിജിറ്റൽ പേയ്മെന്റുകളുടെ തോത് ഓരോ പ്രദേശത്തെയും മാപ്പ് ചെയ്ത് ഉചിതമായ നടപടി
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.