ഇ പേയ്മെന്റ്: റിസർവ് ബാങ്ക് വിവരം ശേഖരിക്കും

Mail This Article
×
ന്യൂഡൽഹി∙ രാജ്യത്ത് കാർഡ് പേയ്മെന്റുകൾ സ്വീകരിക്കാനുള്ള പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) മെഷീനുകൾ, കടകളിലും മറ്റും വയ്ക്കുന്ന യുപിഐ ക്യുആർ കോഡുകൾ എന്നിവയുടെ ജിപിഎസ് ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ റിസർവ് ബാങ്ക് ശേഖരിക്കുന്നു. ഡിജിറ്റൽ പേയ്മെന്റുകളുടെ തോത് ഓരോ പ്രദേശത്തെയും മാപ്പ് ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കാനാണ് ഈ ഉദ്യമമെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. ബാങ്കിങ്, ബാങ്കിങ് ഇതര സ്ഥാപനങ്ങൾ ഈ വിവരങ്ങൾ ശേഖരിച്ച് നിശ്ചിത രൂപത്തിൽ നൽകണം. 31ന് മുൻപ് ഓരോ സ്ഥാപനവും ഇതുമായി ബന്ധപ്പെട്ട് നോഡൽ–ഓഫിസർമാരെ നിയോഗിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.