ADVERTISEMENT

ന്യൂഡൽഹി∙ കടകളിൽ കാർഡ് സ്വൈപ്പിങ് മെഷീൻ സേവനം നൽകുന്ന കമ്പനികളും (പോയിന്റ് ഓഫ് സെയിൽ–പിഒഎസ്) റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയിലേക്കു വരുന്നു. ഇതുസംബന്ധിച്ച കരടുചട്ടം ആർബിഐ പ്രസിദ്ധീകരിച്ചു. പൈൻ ലാബ്സ്, എംസ്വൈപ്, ഇന്നൊവിറ്റി പേയ്മെന്റ്സ് തുടങ്ങിയ കമ്പനികൾക്ക് ആർബിഐ നിയന്ത്രണം ബാധകമാകും. പിഒഎസ് മെഷീനുകളിലെ പേയ്മെന്റുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനാണ് പുതിയ ചട്ടം കൊണ്ടുവരുന്നത്.  2025 മേയ് മുതൽ ഇത്തരം കമ്പനികൾക്ക് ആർബിഐയുടെ അനുമതിയോടെ മാത്രമേ പ്രവർത്തിക്കാനാവൂ. അനുമതി ലഭിക്കാതെ വന്നാൽ ഇവ പ്രവർത്തനം അവസാനിപ്പിക്കേണ്ടതായി വരും. അനുമതിക്ക് അപേക്ഷിക്കുമ്പോൾ കമ്പനിയുടെ മൂല്യം കുറഞ്ഞത് 15 കോടി രൂപയായിരിക്കണം. 2028 ആകുമ്പോഴിത് 25 കോടി രൂപയായിരിക്കണം. സംശയകരമായ ഇടപാടുകൾ നടന്നാൽ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ (എഫ്ഐയു) അറിയിക്കണമെന്നും നിർദേശമുണ്ട്.

English Summary:

RBI controls POS Companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com