Activate your premium subscription today
തിരുവനന്തപുരം ∙ സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിയുമായി ബന്ധമുള്ള കമ്പനിയുമായി സർക്കാരിലെ ഉന്നതന്റെ മകൾ കരാറിലേർപ്പെടുന്നതിലെ ‘കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ്’ ചൂണ്ടിക്കാട്ടി 2021ൽ തന്നെ വീണാ വിജയന്റെ കമ്പനിക്ക് നോട്ടിസ് ലഭിച്ചിരുന്നു. ബെംഗളൂരു റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) ആണ് നോട്ടിസ് നൽകിയത്. ബെംഗളൂരു കോടതി വിധിയിൽ ആർഒസി നൽകിയ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകളുടെ അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ വിപുലമായ അധികാരങ്ങളോടെ പ്രവർത്തിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു (എസ്എഫ്ഐഒ) കൈമാറി. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര തട്ടിപ്പുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ് ഐഒ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിൽ നടന്നത് ‘ഫ്രോഡുലന്റ്’ (വഞ്ചനാപരമായ) പണമിടപാടെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) വ്യക്തമാക്കുന്നു.
കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മകൾ വീണയ്ക്കുമെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും അതിനെല്ലാം ജനം മറുപടി
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള വിവാദ ഇടപാടുകളിൽ കെഎസ്ഐഡിസി നേരിട്ടു കക്ഷിയെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സിഎംആർഎലിൽ 13.4% ഓഹരിപങ്കാളിത്തമുള്ള കെഎസ്ഐഡിസിക്ക് തീർച്ചയായും
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കിന്റെ ഇടപാടുകൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധവും ദുരൂഹവുമാണെന്നു വ്യക്തമാക്കുന്ന റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) റിപ്പോർട്ടിനെതിരെ സിപിഎം. കരിമണൽ കമ്പനിക്ക് എക്സാലോജിക് സേവനം നൽകിയോ എന്ന് ആർഒസി അന്വേഷിച്ചിട്ടില്ലെന്നും അതിന് അവർക്ക് അവകാശമില്ലെന്നുമായിരുന്നു കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ വാദം.
തിരുവനന്തപുരം ∙ എക്സാലോജിക്–സിഎംആർഎൽ വിവാദ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധിപ്പിച്ച് റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) റിപ്പോർട്ട്. കരിമണൽ കമ്പനിയായ സിഎംആർഎലിൽ 13.4% ഓഹരിയുള്ള കെഎസ്ഐഡിസിയെ പ്രത്യക്ഷമായും അതുവഴി സിഎംആർഎലിനെ പരോക്ഷമായും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണു ബെംഗളൂരു ആർഒസിയുടെ പരാമർശം.
Results 1-7