Activate your premium subscription today
Friday, Mar 21, 2025
ഷോറുമിൽവന്ന് ഉൽപന്നം കണ്ടും പരിശോധിച്ചും അറിഞ്ഞശേഷം അത് ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽനിന്നും വാങ്ങുന്ന രീതി കച്ചവടക്കാർക്കു വലിയ നഷ്ടമുണ്ടാക്കുന്നു. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ പരമ്പരാഗത വ്യവസായങ്ങൾക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. ഇതിനെ അടുത്ത തലത്തിലേക്കെത്തിക്കുന്ന ഒന്നാണ് ‘ഷോറൂമിങ്’. കേൾക്കുമ്പോൾ
യുഎസിനു പുറത്ത് ഗൂഗിളിന്റെ ആദ്യ ചില്ലറ വിൽപനശാല ഇന്ത്യയിൽ തുറക്കുന്നു. സ്ഥലം സംബന്ധിച്ച് ഉടൻ തീരുമാനമാകും. ഡൽഹിയും മുംബൈയും ബെംഗളൂരുവുമാണ് പരിഗണനയിൽ. നിലവിൽ ഗൂഗിളിന് അഞ്ചു സ്റ്റോറുകളുള്ളത് എല്ലാം യുഎസിലാണ്.
ലുലു ഗ്രൂപ്പ് ദുബായിലെ സത്വയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് സിഇഒ മാജിദ് സഖർ അൽമാരിയാണ് ഉദ്ഘാടനം ചെയ്തത്. ദുബായിലെ 28-ാമത്തേതും യുഎഇയിലെ 112-ാമത്തേതുമാണ് സത്വയിലേത്.
സൗദിയിലെ മക്കയ്ക്ക് പിന്നാലെ മദീനയിലേക്ക് കൂടി സാന്നിദ്ധ്യം വിപുലമാക്കി ലുലു റീട്ടെയ്ൽ. ഹജ്-ഉംറ നിർവ്വഹിക്കാനെത്തുന്ന തീർഥാടകർക്ക് കൂടി സൗകര്യപ്രദമായാണ് മദീനയിലെ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ. മദീനയിലെ പ്രദേശവാസികൾക്കും തീർത്ഥാടകർക്കും ഉന്നതഗുണനിലവാരമുള്ള ലോകോത്തര ഉൽപന്നങ്ങൾ ഇവിടെ ഉറപ്പാക്കുന്നു.
ആഗോള ട്രാവൽ റീട്ടെയ്ലർ ബ്രാൻഡായ ഡബ്ല്യു എച്ച്. സ്മിത്ത് ബ്രിട്ടനിലെ 520 ഹൈസ്ട്രീറ്റ് സ്റ്റോറുകൾ വിറ്റൊഴിവാക്കാൻ ആലോചിക്കുന്നു.
ടെക്സസിൽ ആറ് മേസിസ് സ്റ്റോറുകൾ അടച്ചുപൂട്ടുന്നു. അമേരിക്കയിലെ റീട്ടെയിൽ ഭീമന്മാരായ മേസിസ് 66 സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
ആകർഷകമായ വിലക്കുറവുമായി ഷാർജയിൽ ഷോപ്പിങ് പ്രൊമോഷൻസ് 2024 ആരംഭിച്ചു. എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളിലും നഗരങ്ങളിലും 2025 ജനുവരി 19 വരെ ആഘോഷങ്ങൾ നടക്കും.
ദുബായ് ∙ റീട്ടെയിൽ രംഗത്തെ പ്രമുഖരായ 'യൂണിയൻ കോപ് ഉപഭോക്തൃ സഹകരണ സൊസൈറ്റിയിൽ നിന്ന് പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനിയിലേയ്ക്ക് മാറുന്നതിനേക്കുറിച്ച് പഠിക്കാൻ തുടങ്ങിയതായി അറിയിച്ചു.
ചെന്നൈ, മുംബൈ, ഡൽഹി ∙ ചെന്നൈയിൽ സവാള വില 120 രൂപയിലെത്തി. ഏഷ്യയിലെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റായ കോയമ്പേട് ചന്തയിൽ മൊത്തവില കിലോയ്ക്ക് 80 രൂപയായിരുന്നു ഇന്നലെ. രാജ്യത്തെ ഏറ്റവും വലിയ സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് ലാസൽഗാവ് മാർക്കറ്റിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്
ലോകത്തെ നാലാമത്തെ വലിയ റീട്ടെയ്ൽ വിപണിയാണ് ഇന്ത്യയുടേത്. 2023ലെ കണക്കനുസരിച്ച് മൂല്യം ഏതാണ്ട് 820–840 ബില്യൻ ഡോളർ. ഇത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ മൂലക്കല്ലുമാത്രമല്ല, ദശലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാർഗം കൂടിയാണ്. ഗ്രാമീണ, നഗരപ്രദേശങ്ങളിലെ ഏതാണ്ട് 10 കോടി വരുന്ന ചെറുകിട കച്ചവടക്കാരാണ് മേഖലയുടെ അടിസ്ഥാനം. ഇവ രാജ്യത്തിന്റെ നിർണായക തൊഴിൽദാതാക്കൾകൂടിയാണ്.
Results 1-10 of 31
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.