Activate your premium subscription today
Friday, Mar 21, 2025
റിസർവ് ബാങ്കിന്റെ 25ാമത്തെ ഗവർണർ. തമിഴ്നാട് കേഡറിലെ മുൻസഐഎഎസ് ഓഫീസറായിരുന്ന ദാസ് നിരവധി രാജ്യാന്തര ബാങ്കിങ് പദവികൾ വഹിച്ചിട്ടുണ്ട്
ന്യൂഡൽഹി ∙ റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഗുജറാത്ത് കേഡർ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ പി.കെ. മിശ്രയാണു നിലവിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലുള്ളത്. 1980 തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ
ന്യൂഡൽഹി∙ സാമ്പത്തിക വളർച്ച നിരക്കിലെ ഇടിവിന് കാരണം ഉയർന്ന പലിശനിരക്ക് മാത്രമല്ലെന്ന് സ്ഥാനമൊഴിഞ്ഞ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലെ ഗവർണറുടെ പ്രസ്താവന കേന്ദ്രസർക്കാരിനുള്ള പരോക്ഷ മറുപടി കൂടിയായി. ‘വളർച്ച നിരക്കിലെ കുറവിന് പിന്നിൽ പല
രാഹുൽ ദ്രാവിഡിനെ പോലെ നീണ്ട ഇന്നിങ്സ് കളിക്കുക – ബാങ്കുകൾക്ക് ഒറ്റവാചകത്തിലൊരു ഉപദേശമെന്തെന്ന ചോദ്യത്തിന് ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ മറുപടിയിതായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ലോകമാകെ ആടിയുലഞ്ഞപ്പോഴും ദ്രാവിഡിനെ പോലെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കാത്ത ‘വൻമതിലാ’യിരുന്നു ശക്തികാന്ത ദാസ്. സിക്സും ഫോറും
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിച്ചു. 2024 ഡിസംബർ 12 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. ശക്തികാന്ത ദാസിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമനം. രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫിസറാണ് സഞ്ജയ് മൽഹോത്ര. കാൻപുരിലെ
ശക്തി ചോർത്തിയതു ശക്തികാന്ത ദാസ്. ഓഹരി വിപണിയിൽ അഞ്ചു വ്യാപാരദിനങ്ങളിലായി തുടർന്നുവന്ന അതിശയകരമായ മുന്നേറ്റത്തെ ആറാം ദിനം ദുർബലമാക്കിയതു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ നയ പ്രഖ്യാപനത്തിന്റെ ഭാഗമായി ഗവർണർ ശക്തികാന്ത ദാസ് നടത്തിയ പ്രസ്താവനയാണ്. സാമ്പത്തിക വളർച്ച ഈ വർഷത്തെ പ്രതീക്ഷിത നിലവാരമായ 7.2 ശതമാനത്തിനു പകരം 6.6 ശതമാനത്തിലൊതുങ്ങുമെന്നും പണപ്പെരുപ്പ നിരക്കു 4.5% എന്ന അനുമാനം ലംഘിച്ചു 4.8% വരെ ഉയരാമെന്നുമുള്ള അറിയിപ്പ് ഓഹരി വിപണിയെ അസ്വസ്ഥമാക്കുന്നതായി. നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകൾ ആർബിഐയിൽ സൂക്ഷിക്കേണ്ട തുകയുടെ നിരക്ക് (സിആർആർ) ഇളവു ചെയ്തതു സ്വാഗതാർഹമായിരുന്നെങ്കിലും സാമ്പത്തിക വളർച്ചയിലെ ഇടിവിന്റെ പശ്ചാത്തലത്തിൽ വായ്പ നിരക്കുകൾ കുറയ്ക്കാതിരുന്നതിൽ വിപണി പരിഭവപ്പെട്ടു. അസംതൃപ്തിയുടെയും പരിഭവത്തിന്റെയും ഫലമായി വിപണിയിലെ മുന്നേറ്റം തടസ്സപ്പെട്ടെങ്കിലും അതിനെ
ന്യൂഡൽഹി∙ ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി 10ന് അവസാനിക്കാനിരിക്കെ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി ആർബിഐ പലിശ കുറയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. നിരക്കുകൾ കുറച്ചു സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ ആർബിഐ തയാറാകണമെന്നാണ് ഏതാനും ആഴ്ചകൾക്കു മുൻപ് കേന്ദ്ര വാണിജ്യ
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കൂടി സന്നിഹിതനായ ചടങ്ങിൽ വച്ചാണ് കഴിഞ്ഞമാസം കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പരസ്യമായി ആ ആവശ്യം ഉന്നയിച്ചത് - ‘‘റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചേ പറ്റൂ’’. മന്ത്രിക്കുള്ള മറുപടി ഡിസംബറിൽ പറഞ്ഞോളാമെന്നാണ് ചടങ്ങിൽ പിന്നീട് സംസാരിച്ച ശക്തികാന്ത ദാസ് പ്രതികരിച്ചത്. 2023 ഫെബ്രുവരി മുതൽ അടിസ്ഥാന പലിശനിരക്ക് (റീപ്പോ നിരക്ക്) ദശാബ്ദത്തിലെ തന്നെ ഉയർന്നനിരക്കായ 6.50 ശതമാനത്തിൽ തുടരുകയാണ്. ഇതുമൂലം ബാങ്ക് വായ്പകളുടെ പലിശനിരക്കും ജനങ്ങളുടെ വായ്പാത്തിരിച്ചടവ് ഭാരവും കൂടിനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ആവശ്യം. പലിശ ഇങ്ങനെ കുറയ്ക്കാതെ നിർത്തുന്നതുകൊണ്ട് പണപ്പെരുപ്പം കുറയില്ലെന്നും പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ബാങ്ക് വായ്പകളുടെ പലിശ കുറയേണ്ടത് അനിവാര്യമാണെന്ന് പരോക്ഷമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിരുന്നു. ഈ മാസം ചേർന്ന റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതിയുടെ (എംപിസി) യോഗശേഷം മന്ത്രിക്കുള്ള മറുപടി തന്നെയാണ് ശക്തികാന്ത ദാസ് ആദ്യം പറഞ്ഞതും. റിസർവ് ബാങ്കിലും എംപിസിയിലും ചട്ടപ്രകാരം നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ശക്തികാന്ത ദാസ്, റീപ്പോ നിലനിർത്തിയ നടപടി പ്രായോഗികവും ഉചിതവും യുക്തിപൂർണവുമാണെന്നും പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് തന്നെയാണ് റിസർവ് ബാങ്ക് പ്രധാന പരിഗണന കൊടുക്കുന്നതെന്ന് ഉറപ്പിച്ചു പറയുക കൂടിയാണ് ദാസ് ചെയ്തത്.
അടിസ്ഥാന പലിശനിരക്ക് കുറച്ചില്ലെങ്കിലും ചെറുകിട കർഷകർക്കും പ്രവാസികൾക്കും ഗുണകരമായ പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്കിന്റെ പണനയം. ചെറുകിട കർഷകർക്ക് ഈടില്ലാതെ നേടാവുന്ന വായ്പയുടെ പരിധി നിലവിലെ 1.6 ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കി.
മുംബൈ ∙ കേന്ദ്രമന്ത്രിമാരിൽ നിന്നുൾപ്പെടെ സമ്മർദം ഉയർന്നിട്ടും അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. തുടർച്ചയായ 11-ാം തവണയാണു ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി (എംപിസി) പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. അതേസമയം, എല്ലാ ബാങ്കുകളുടെയും കരുതൽ ധന അനുപാതം (സിആർആർ) 4.5 ശതമാനത്തിൽനിന്ന് 4 ശതമാനമായി വെട്ടിക്കുറച്ചു. ഇതോടെ, ബാങ്കുകൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാൻ അധികമായി 1.16 ലക്ഷം കോടി രൂപ ലഭിക്കും.
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി നീട്ടുമോ എന്ന കാര്യത്തിൽ ‘സസ്പെൻസ്’ തുടരുന്നു. കേന്ദ്രസർക്കാർ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ 10നാണ് കാലാവധി അവസാനിക്കുന്നത്. കാലാവധി നീട്ടിയേക്കുമെന്നാണ് സൂചനയെങ്കിലും സ്ഥിരീകരണമായിട്ടില്ല. സേവനകാലാവധി നീട്ടിയില്ലെങ്കിൽ
Results 1-10 of 60
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.