Activate your premium subscription today
ഓഹരിവിപണിയിലെ ടെക്നിക്കല്‍ അനാലിസിസ് ശില്പശാല നാളെ (ഞായറാഴ്ച) കോഴിക്കോട് നടക്കും. മലയാള മനോരമ സമ്പാദ്യവും ഷെയർവെല്‍ത്ത് സെക്യൂരിറ്റിസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുംബൈയിലെ എന്‍.ഐ.എസ്.എം ഫാക്കല്‍റ്റി ഡോ. മുഹമ്മദ് മിറാജ് ഇനാംദാർ ക്ളാസ് നയിക്കും. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 ന് വരെ
വിദേശനിക്ഷേപകരുടെ പിൻമാറ്റവും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത രണ്ടാംപാദഫലങ്ങളും വിപണികളിലെ ഇടിവിന്റെ ശക്തി കൂട്ടുന്നു. ഇന്നലെ സെൻസെക്സ് 821 പോയിന്റും നിഫ്റ്റി 257 പോയിന്റും ഇടിഞ്ഞു. തുടർച്ചയായ നാലാം ദിനമാണ് വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. ബാങ്കിങ്, ഊർജം, ഓട്ടോ ഓഹരികളിലാണ് കുടുത്ത വിൽപന സമ്മർദം നേരിട്ടത്. ഇന്നലത്തെ ഇടിവിൽ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ കുറവ് 5.29 ലക്ഷം കോടി രൂപയാണ്.
ഇന്നും നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വില്പന സമ്മർദ്ദത്തിൽ വീണ് വീണ്ടും ഒരു ശതമാനത്തിലേറെ നഷ്ടം കുറിച്ചു. ഇന്ന് 24225 പോയിന്റ് വരെ മാത്രം മുന്നേറിയ നിഫ്റ്റി ഒരുവേള 23839 പോയിന്റ് വരെയും വീണിരുന്നു. സെൻസെക്സ് 820 പോയിന്റുകൾ നഷ്ടമാക്കി 78675 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ബാങ്കിങ്
ഇന്നലെ ട്രംപിനൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി ഇന്ന് ‘’രൂപക്കൊപ്പം’’ വീഴുന്നതാണ് കണ്ടത്. ഇന്നലെ ഡോളറിനെതിരെ യൂറോ വീണതിനൊപ്പം യൂറോപ്യൻ വിപണിയും വീണതും, ഇന്നലെ 4% വരെ മുന്നേറിയ ഐടി സെക്ടർ തിരുത്തൽ നേരിട്ടതും, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ വീണതുമാണ് ഇന്ത്യൻ വിപണിക്ക് ക്ഷീണമായത്. ഇന്നും തുടക്കത്തിൽ 24500
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെതിരെ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് മുൻതൂക്കം നേടിയതോടെ, ഇന്ത്യൻ ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം വീണ്ടെടുത്ത ഉന്മേഷം കൈവിടാതെ സെൻസെക്സ് ഇന്ന് ഒരുവേള 640ഓളം പോയിന്റ് കുതിച്ച് 80,115 വരെയെത്തി. 24,308ൽ തുടങ്ങിയ നിഫ്റ്റി ഇന്ന് 24,415 വരെയും ഉയർന്നു. ഇന്നത്തെ വ്യാപാരം രണ്ടാം മണിക്കൂറിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 480 പോയിന്റ് (+0.60%) 79,984ലും നിഫ്റ്റി 147.50 പോയിന്റ് (+0.61%) ഉയർന്ന് 24,360ലും.
ഇന്നലെ വില്പനസമ്മർദ്ദത്തിൽ വീണ ഇന്ത്യൻ വിപണി ഇന്ന് തുടക്കത്തിൽ സമ്മർദ്ദം നേരിട്ടെങ്കിലും യൂറോപ്യൻ വിപണിയുടെ പോസിറ്റീവ് തുടക്കത്തിന്റെ കൂടി പിൻബലത്തിൽ മുന്നേറ്റം നേടി. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23842 പോയിന്റ്റ് വരെ വീണ ശേഷം 217 പോയിന്റുകൾ മുന്നേറി 24213 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ആഗോള, ആഭ്യന്തരതലങ്ങളിൽനിന്നുള്ള പ്രതികൂലക്കാറ്റിൽ തട്ടി ഉച്ചവരെ നഷ്ടത്തിലേക്കു കൂപ്പകുത്തിയ ഇന്ത്യൻ ഓഹരി സൂചികകൾ, ഉച്ചയ്ക്കുശേഷം നേട്ടത്തിൽ. രാവിലെ 400ലേറെ പോയിന്റ് നഷ്ടവുമായി 78,296 വരെ താഴ്ന്ന സെൻസെക്സ് ഇപ്പോഴുള്ളത് 600ലേറെ പോയിന്റ് (+0.79%) ഉയർന്ന് 79,408ൽ. ഒരുവേള 23,842 വരെ ഇടിഞ്ഞ നിഫ്റ്റിയും 190ലേറെ (+0.8%) പോയിന്റ് തിരിച്ചുകയറി 24,190 പോയിന്റും കടന്നു. മെറ്റൽ ഓഹരികളാണ് ഓഹരി വിപണിയുടെ നേട്ടത്തിനു ചുക്കാൻ പിടിക്കുന്നത്.
അമേരിക്കൻ തെരെഞ്ഞെടുപ്പ് സൂചനകളും, ചൈനീസ് സ്റ്റിമുലസ് സൂചനകളും കെണിയൊരുക്കിയതിനെ തുടർന്ന് ഇന്ത്യൻ വിപണി നാല് മാസം മുൻപത്തെ നിരക്കിലേക്ക് വീണു. മുഹൂർത്ത വ്യാപാരത്തിലെ മുന്നേറ്റത്തിൽ 24300 പോയിന്റിന് മുകളിൽ കയറിയ നിഫ്റ്റി 23816 പോയിന്റ് വരെ വീണ ശേഷമാണ് 23995 പോയിന്റിൽ ക്ളോസ് ചെയ്തത്. സെൻസെക്സ്
മുംബൈ∙ ഓഹരിവിപണിയിൽ കനത്ത ഇടിവ്. സെൻസെക്സും നിഫിറ്റിയും രണ്ടു ശതമാനത്തോളം ഇടിഞ്ഞു. മിഡ് – ക്യാപ്, സ്മോൾ ക്യാപ് സെഗ്മെന്റും രണ്ടു ശതമാനത്തോളം ഇടിഞ്ഞു. സെൻസെക്സ് 79,713.14ലാണ് വ്യാപാരം ആരംഭിച്ചത്. 78,349ലേക്കു കൂപ്പുകുത്തി. 24,315.75ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23,847ലേക്കു താഴ്ന്നു.
ഒരു വർഷത്തിനകം മികച്ച നേട്ടം കിട്ടാവുന്ന ഓഹരികളുടെ വിവരങ്ങളാണ് ക്യാപ്സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസിന്റെ റിസർച്ച് ടീം പങ്കുവയ്ക്കുന്നത്. വിപണിയിലെ അവസരങ്ങളെക്കുറിച്ച് അറിവുപകരാൻ മാത്രമാണിത്. ഇപ്പോൾ വാങ്ങാവുന്ന ഏറ്റവും മികച്ച അഞ്ചു ഓഹരികൾ ഏതൊക്കെയാണ്? എന്തൊക്കെ പ്രതീക്ഷകളാണ് ഈ ഓഹരികള്‍ മുന്നോട്ടുവയ്ക്കുന്നത്? ഓർക്കുക, ഓഹരിനിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമായതിനാൽ പഠിച്ചശേഷം മാത്രം നിക്ഷേപ തീരുമാനമെടുക്കുക.
Results 1-10 of 659