Activate your premium subscription today
ഭാഗ്യം ഒറ്റതിരിഞ്ഞും ദൗർഭാഗ്യം കൂട്ടത്തോടെയും വരുമെന്നാണല്ലോ മഹാനായ ഷേക്സ്പിയർ പറഞ്ഞിട്ടുള്ളത് (When sorrows come, they come not single spies but in battalions- Hamlet). സഹോദരൻ ഹാംലെറ്റിനെ കൊലപ്പെടുത്തി അധികാരം പിടിച്ചിട്ടും പായയിൽ കിടന്നുറങ്ങാൻ പറ്റാത്ത ക്ലോഡിയസിന്റെ കുറ്റബോധവും ഉള്ളിലിരിപ്പും ഷേക്സ്പിയർ എഴുതിയത് നൂറ്റാണ്ടുകൾക്കു ശേഷം നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയുടെ തലയിലെഴുത്തായി മാറുമോ? 2009ൽ തമിഴ്പുലികളെ കൂട്ടത്തോടെ കൊന്നൊടുക്കി ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച ശേഷമുള്ള 10 കൊല്ലം ശ്രീലങ്കയ്ക്കു വച്ചടി കയറ്റമായിരുന്നു. രാജപക്സെ കുടുംബം അടക്കിവാണു. 2019 ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ ക്രിസ്തൻ പള്ളികൾ ഉൾപ്പെടെ കൊളംബോയിലെ 6 കേന്ദ്രങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരസംഘടനകൾ നടത്തിയ ബോംബാക്രമണത്തിൽ 269 പേർ കൊല്ലപ്പെട്ടതോടെ വീണ്ടും കാലക്കേടു തുടങ്ങി. ഇന്ത്യയും യുഎസും ഉൾപ്പെടെ പലതവണ മുന്നറിയിപ്പു നൽകിയിട്ടും ഒന്നും ചെയ്യാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് ഭീകരാക്രമണത്തിനു കാരണമായതെന്ന കണ്ടെത്തൽ നാട്ടുകാരെയും വിദേശസഞ്ചാരികളെയും ഒരുപോലെ ഭയപ്പാടിലാക്കി. സഞ്ചാരികൾ വരാതായി. അതോടെ ഡോളർ വരവ് കുറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ, ബൃഹത്തായ, ലക്ഷക്കണക്കിനു കോടി ഡോളറിന്റെ വൻ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (ബിആർഐ) മൂന്നാം ഫോറത്തിനായി ഏതാനും ആഴ്ച മുന്പാണ് ലോക നേതാക്കൾ ചൈനയിൽ ഒത്തുകൂടിയത്. ബിആർഐയ്ക്ക് പത്ത് വയസ്സ് തികയുന്ന വേളയിൽ, പദ്ധതിയുടെ ഭാഗമായ രാജ്യങ്ങളെയെല്ലാം ഫോറത്തിലേക്കു ക്ഷണിച്ചിരുന്നു. ബിആർഐയ്ക്ക് പിന്നിലെ വൻ കടബാധ്യതയെയും പാരിസ്ഥിതികവും മാനുഷികവുമായ മറ്റ് ആശങ്കകളെയും കുറിച്ചുള്ള വിമർശനങ്ങൾക്കിടയിലാണ് മൂന്നാം ഫോറത്തിൽ ഷി സംസാരിച്ച് തുടങ്ങിയത്. ഈ വിമർശനങ്ങൾക്കു കൃത്യമായ മറുപടി നൽകാതെതന്നെ, ബിആർഐ പ്രതീക്ഷ നൽകുന്ന സുരക്ഷിത പദ്ധതിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യാന്തര വിപണിയിലും പ്രതിരോധ രംഗത്തും യുഎസ്-ചൈന മത്സരം ചൂടുപിടിച്ചതിനാൽ യുഎസ് നേതൃത്വത്തിലുള്ള ആഗോള നീക്കത്തെ ബദലുകൾ സൃഷ്ടിച്ചു പ്രതിരോധിക്കാനുള്ള ചൈനീസ് ദൗത്യത്തിന്റെ ഭാഗമായാണ് ബിആർഐ അവതരിപ്പിച്ചതെന്നത് മറ്റൊരു വസ്തുത. എന്നാൽ ഫോറത്തിനു പിന്നാലെ ഇറ്റലി പദ്ധതിയിൽനിന്നു പിന്മാറി. 2013 സെപ്റ്റംബറിലാണ് ലോകരാജ്യങ്ങളെ ‘വികസിപ്പിച്ച്’ കെണിയിൽ വീഴ്ത്താനുള്ള ബെൽറ്റ് ആൻഡ് റോഡ് എന്ന വലിയ പദ്ധതിക്ക് ചൈന ഔദ്യോഗികമായി തുടക്കമിട്ടത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ബിആർഐ പദ്ധതിക്ക് കീഴിൽ 160 ലധികം രാജ്യങ്ങൾ ചൈനയിൽ നിന്ന് 1.1 ലക്ഷം കോടി ഡോളര് കടം വാങ്ങിയെന്നാണ് പുതിയ കണക്ക്. ഇതിനിടെ, കടം കുമിഞ്ഞുകൂടി ചില രാജ്യങ്ങൾ അവരുടെ തന്ത്രപ്രധാന പ്രദേശങ്ങളും പദ്ധതികളും ചൈനയ്ക്ക് രഹസ്യമായി കൈമാറുകയും ചെയ്തു.
കൊളംബോയുടെ അടുത്ത സഹകാരിയും വിശ്വസ്ത സുഹൃത്തുമാണെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബേവർധന, ശ്രീലങ്കക്ക് ഇന്ത്യ നൽകിയ സാമ്പത്തിക സഹായത്തിന് നന്ദി പറഞ്ഞു.ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയെ വർഷം
കൊച്ചി∙ വീണ്ടും സുരക്ഷിതമായ ശ്രീലങ്കയിലേക്ക് സ്വാഗതമെന്ന് ക്രിക്കറ്റ് താരവും ശ്രീലങ്ക ടൂറിസം ബ്രാൻഡ് അംബാസഡറുമായ സനത് ജയസൂര്യ. ഇന്ത്യ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ശ്രീലങ്കയെ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്, അതുപോലെ സഞ്ചാരികളായി വന്ന് ശ്രീലങ്ക ടൂറിസത്തെയും സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ശ്രീലങ്ക
കൊളംബോ ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷപ്പെടാൻ ശ്രീലങ്കയ്ക്ക് 300 കോടി ഡോളർ (24,788 കോടി രൂപ) വായ്പ നൽകാൻ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) എക്സിക്യൂട്ടീവ് ബോർഡ് അനുമതി നൽകി. കടക്കെണിയിലായ ശ്രീലങ്കയുടെ ഭരണം നിരീക്ഷിച്ച് വേണ്ട പരിഷ്കാരങ്ങൾ വരുത്താനും അഴിമതിമുക്തമാക്കാനും ഐഎംഎഫ് നിർദേശം
രാജ്യാന്തര നാണ്യനിധിയിൽ നിന്നുള്ള സഹായത്തിലാണ് പാക്കിസ്ഥാന്റെ കണ്ണ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 600 കോടി ഡോളർ പാക്കേജിൽ 110 കോടി ഡോളറിനായി കാത്തിരിക്കുകയാണ് രാജ്യം. കനത്ത തകർച്ചയിൽ നിന്ന് താൽക്കാലികമായി കരകയറാൻ ഇതു മാത്രമാണ് രക്ഷ. പാക്കിസ്ഥാനിലെ സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്കുള്ള കാരണങ്ങൾ എന്തൊക്കെയാണ്? അതിജീവനത്തിനായി രാഷ്ട്രീയ വൈരം മറന്ന് പാക്കിസ്ഥാനിലെ ഭരണകക്ഷികളും പ്രതിപക്ഷവും കൈകോർക്കുമോ? അതോ ശ്രീലങ്കയിലെപ്പോലെ പാക്കിസ്ഥാനിലെയും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണാതീതമാകുമോ?
കൊളംബോ ∙ യുഎസിൽ മടങ്ങിയെത്തിയ ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ പൗരത്വം പുനഃസ്ഥാപിക്കുന്നതിന് അപേക്ഷ നൽകി. ഒരു രാജ്യത്തും അഭയം ലഭിക്കാത്തതിനെ തുടർന്നാണിത്. എന്നാൽ, യുഎസ് സർക്കാർ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നാണു സൂചന.
കൊളംബോ ∙ ശ്രീലങ്കയിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്സ, അമേരിക്കൻ പൗരത്വം പുനഃസ്ഥാപിക്കുന്നതിനായി അപേക്ഷ നൽകിയതായി റിപ്പോർട്ട്. പ്രസിഡന്റ് സ്ഥാനം നഷ്ടമായതിനു പിന്നാലെ സമീപിച്ച രാജ്യങ്ങളെല്ലാം അഭയം നൽകാൻ വിസമ്മതിച്ചതോടെയാണ്, യുഎസ് പൗരത്വം പുതുക്കാൻ രാജപക്സ അപേക്ഷ നൽകിയതെന്നാണ്
കൊളംബോ ∙ ശ്രീലങ്കക്കാർക്ക് ഇനി 10000 ഡോളറിനു തുല്യമായ ഇന്ത്യൻ രൂപ കൈവശം വയ്ക്കാം. ഇന്ത്യൻ രൂപയെ വിദേശ കറൻസിയായി വിജ്ഞാപനം ചെയ്യുന്നതിന്റെ ഭാഗമായി ശ്രീലങ്കയുടെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യയുടെ നടപടി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ, ഡോളറിന്റെ ലഭ്യതക്കുറവു മൂലമുള്ള പ്രശ്നം പരിഹരിക്കാൻ ഇതു
ന്യൂഡൽഹി∙ ശ്രീലങ്ക വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കു പോകുന്നുവെന്ന് റിപ്പോർട്ടുകള്. ഡിസംബറിൽ രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) 2.9 ബില്യൻ യുഎസ് ഡോളറിന്റെ സഹായം
Results 1-10 of 222