Activate your premium subscription today
ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സംരംഭകവീര്യത്തിന്റെ പേരാണു ടാറ്റ. വിശ്വാസ്യതയായിരുന്നു അതിന്റെ മുഖമുദ്ര. ഇംഗ്ലിഷുകാർക്കു മാത്രമേ പ്രവേശനമുള്ളൂ എന്നുപറഞ്ഞ് ആഡംബര ഹോട്ടലിന്റെ വാതിലുകൾ തനിക്കു മുന്നിൽ കൊട്ടിയടച്ച സാമ്രാജ്യത്വ ധാർഷ്ട്യത്തിനു മറുപടിയായി താജ്മഹൽ പാലസെന്ന മഹാസംരംഭം കെട്ടിപ്പൊക്കിയ ജാംഷെഡ്ജി ടാറ്റയുടെ ചോരയും നീരുമാണ് അതിന്റെ പൈതൃകം
നൂറിലേറെ രാജ്യങ്ങളിലായി പരന്നുകിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. കൈവയ്ക്കാത്ത വ്യാപാര മേഖലകളില്ലെന്നു പറയാം. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനികളിലൊന്നാണ് ടാറ്റ കൺസൽറ്റൻസി സർവീസ്(ടിസിഎസ്). രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളാണ് ടാറ്റ മോട്ടോഴ്സ്. നെക്സോൺ, പഞ്ച് തുടങ്ങിയ മോഡലുകളിലൂടെ ഇലക്ട്രിക് വാഹനരംഗത്തും ശ്രദ്ധേയം.
ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായി റെക്കോർഡ് തകർത്ത് ഉയരുന്നു. സെൻസെക്സ് ചരിത്രത്തിലാദ്യമായി 85,000 പോയിന്റ് ഭേദിച്ചപ്പോൾ നിഫ്റ്റിയും 25,981 എന്ന റെക്കോർഡ് ഉയരം തൊട്ടു. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കവേ നിഫ്റ്റിയുള്ളത് പക്ഷേ, 14.75 പോയിന്റ് (-0.06%) നഷ്ടവുമായി 25,924ലും സെൻസെക്സുള്ളത് 61 പോയിന്റ് (-0.08%) താഴ്ന്ന് 84,862ലുമാണ്. ഇന്നൊരുവേള സെൻസെക്സ് 85,058 വരെ എത്തിയിരുന്നു.
വിവിധ തസ്തികകളിലേക്ക് ട്രാൻസ്ജെൻഡർ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ച് ടാറ്റ സ്റ്റീൽ. ഇംഗ്ലിഷ്, എൻജിനീയറിങ് എന്നിവയിൽ ബിരുദം, ഡിപ്ലോമ എന്നിവ ഉള്ളവർക്കാണ് അവസരം. നാളെയാണ് അപേക്ഷിക്കേണ്ട അവസാന തീയതി. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം.
തിരുവനന്തപുരം ∙ ഡിജിറ്റൽ സർവകലാശാലയിൽ പിജി പൂർത്തിയാക്കുന്നവർക്ക് ഓക്സ്ഫഡ് സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യാൻ അവസരമൊരുക്കും. പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷമുള്ള 3 വർഷം സംസ്ഥാന വികസനത്തിനു സംഭാവന ചെയ്യുന്ന തരത്തിലുള്ള സ്പെസിഫിക് സ്കോളർഷിപ്പിന് 10 കോടി രൂപ അനുവദിച്ചു. ഡിജിറ്റൽ സർവകലാശാല 3 പ്രാദേശിക കേന്ദ്രങ്ങൾ കൂടി ആരംഭിക്കും. വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാകും ഇവ. വായ്പകൾ എടുക്കാൻ സർവകലാശാലയ്ക്ക് അനുമതി നൽകും. വായ്പയുടെ പലിശ സർക്കാർ വഹിക്കും. സർവകലാശാല വികസിപ്പിച്ച എഐ പ്രോസസർ ‘കൈരളി’യുടെ വ്യവസായസാധ്യത പ്രയോജനപ്പെടുത്താൻ ഇതുപകരിക്കും.
മുംബൈ∙ സെപ്റ്റംബർ ഒന്നിന് നേട്ടത്തിലവസാനിച്ച് മെറ്റൽ ഓഹരികൾ. മെറ്റൽ സൂചിക ദിവസ വ്യാപാരത്തിനിടെ 2.7% ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 6844.8 ലെവലിലേക്കെത്തി. ദിവസ വ്യാപാരത്തിനിടെ ഭൂരിഭാഗം ഓഹരികളും 5 ശതമാനത്തിലേറെ മുന്നേറി. ഈ വർഷം ജനുവരിയില് സൂചിക 6919.6 എന്ന റെക്കോർഡിലേക്കെത്തിയിരുന്നു. ബോംബെ
മുംബൈ ∙ പ്രമുഖ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാൻ ഇമെരിറ്റസ് കേശബ് മഹീന്ദ്ര (99) അന്തരിച്ചു. ഇന്നലെ രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2012 വരെ ചെയർമാനായിരുന്ന കേശബ്, മഹീന്ദ്രയെ 48 വർഷം നയിച്ചു. വാഹനനിർമാണത്തിൽനിന്നു മഹീന്ദ്രയെ ഐടി, റിയൽ എസ്റ്റേറ്റ്, ധനകാര്യം, ഹോട്ടൽ എന്നീ മേഖലകളിലേക്കു വിപുലീകരിച്ചതു കേശബിന്റെ നേതൃത്വത്തിലാണ്. വില്ലിസ് കോർപറേഷൻ, മിസ്തുബിഷി, ഇന്റർനാഷനൽ ഹാർവെസ്റ്റർ, യുണൈറ്റഡ് ടെക്നോളജീസ്, ബ്രിട്ടിഷ് ടെക്നോളജീസ് തുടങ്ങിയ ആഗോളകമ്പനികളുമായി ചേർന്നു സംയുക്തസംരംഭങ്ങൾക്കും തുടക്കമിട്ടു.
ടാറ്റ വെറും കച്ചവടക്കാരല്ല, മറിച്ച് വ്യവസായികളാണ്– ഇന്ത്യൻ വ്യവസായ ലോകത്തെ ധാരണകളിലൊന്നാണിത്. ഒരുപക്ഷേ എയർ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തമായപ്പോൾ ഇന്ത്യക്കാർ സന്തോഷിച്ചതിന്റെ കാരണവും ഇതായിരിക്കാം. ടാറ്റാ സ്റ്റീലാണോ, പേടിക്കേണ്ട. വീടു പണിയുന്നവരുടെയും വിശ്വാസം ഇതാണ്. ടാറ്റയുടെ ഏതെങ്കിലും ഒരുൽപന്നം ഉപയോഗിക്കാത്ത ഇന്ത്യക്കാർ കുറവായിരിക്കും. വർഷങ്ങൾകൊണ്ട് ടാറ്റ നേടിയതാണ് ഈ വിശ്വാസം. ടാറ്റയ്ക്ക് പൊതുസമൂഹത്തിലുള്ള ഈ സ്വീകാര്യത, ഗ്രൂപ്പിന്റെ അനേകം കമ്പനികൾ ചേർന്ന് വർഷങ്ങളുടെ പരിശ്രമം കൊണ്ടുണ്ടാക്കിയാതാണ്. ഈ കമ്പനികളെയൊക്കെ നയിച്ചതാകട്ടെ ഇന്ത്യൻ വ്യവസായ ലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരും. അവരിൽ മുന്നിലാണ് കഴിഞ്ഞ ദിവസം അന്തരിച്ച ജാംഷെഡ് ജെ. ഇറാനിയുടെ (86) സ്ഥാനം. ദൗത്യം പൂർത്തിയാക്കി ഇറാനി മടങ്ങുമ്പോൾ ഇന്ത്യൻ വ്യവസായലോകം ഓർക്കുന്നു- വിട, സ്റ്റീൽ മാൻ ഓഫ് ഇന്ത്യ. നാലു പതിറ്റാണ്ട് തന്റെ കർമമണ്ഡലമായിരുന്ന ജാർഖണ്ഡിലെ ജാംഷെഡ്പൂരിലാണ് അദ്ദേഹം അന്തരിച്ചത്. എന്തു കൊണ്ടാണ് ഇറാനിയെ സ്റ്റീൽ മാൻ എന്നു വിളിക്കുന്നത്? ഇന്ത്യയിലെ സ്റ്റീൽ വ്യവസായത്തെ എങ്ങനെയാണ് അദ്ദേഹം നവീകരിച്ചത്? റൂസി മോഡിയെപ്പോലുള്ള പ്രഗത്ഭർ ടാറ്റാ സ്റ്റീൽ ഭരിച്ചിട്ടും ഇറാനിയെയാണ് ഈ മേഖലയിലെ ഏറ്റവും പ്രധാന വ്യക്തിത്വമായി എല്ലാവരും കണക്കു കൂട്ടുന്നത്. എന്തുകൊണ്ടായിരിക്കും അത്? അടിയന്തര കാര്യങ്ങളിൽ പോലും തീരുമാനങ്ങൾ ഉണ്ടാകുന്നത് വളരെ സമയമെടുത്ത്, കാലപ്പഴക്കം വന്ന സാങ്കേതിക വിദ്യ, ആവശ്യത്തിലുമധികം ജീവനക്കാർ... ഇങ്ങനെയൊക്കെയായിരുന്നു ഇറാനി ചുമതല ഏറ്റെടുക്കുമ്പോൾ ടാറ്റാ സ്റ്റീൽ. ഇതെല്ലാം എങ്ങനെ ഒരു മാജിക്കുകാരനെപ്പോലെ, തന്റെ പ്രഫഷനൽ സമീപനത്താൽ മാറ്റിയെടുത്തു ഇറാനി? ആ ജീവിതത്തിലൂടെ ഒരു യാത്ര...
ന്യൂഡൽഹി ∙ ടാറ്റ സ്റ്റീൽ മുൻ മാനേജിങ് ഡയറക്ടറും ഇന്ത്യയിലെ ഉരുക്കുവ്യവസായത്തെ രാജ്യാന്തര വിജയത്തിലേക്ക് നയിച്ച വിദഗ്ധനുമായ ജാംഷെഡ് ജെ.ഇറാനി (86) അന്തരിച്ചു. ജാംഷെഡ്പുരിലെ ടാറ്റ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വർഷം ടാറ്റ സ്റ്റീലിനെ നയിച്ച ‘സ്റ്റീൽമാൻ’ എന്നറിയപ്പെട്ട
ന്യൂഡൽഹി ∙ ‘ഇന്ത്യയുടെ സ്റ്റീൽമാൻ’ എന്നറിയപ്പെട്ടിരുന്ന ജംഷെഡ് ജെ.ഇറാനി (ജെ.ജെ.ഇറാനി–86) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ടാറ്റ ആശുപത്രിയിലായിരുന്നു അന്ത്യം. ടാറ്റ സ്റ്റീലിന്റെ മുൻ മാനേജിങ് ഡയറക്ടറാണ്. 2007ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 43 വർഷത്തെ സേവനത്തിനുശേഷം 2011 ജൂണിലാണ് ബോർഡ് ഓഫ്
Results 1-10 of 13