Activate your premium subscription today
കൊല്ലവർഷം 921. മാർത്താണ്ഡവർമ മഹാരാജാവ് കായംകുളം പിടിച്ചടക്കി തിരുവിതാംകൂറിൽ ചേർത്ത സമയം. അക്കാലത്ത് കായംകുളം ലായത്തിൽ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരു കുട്ടിക്കൊമ്പനാനയുണ്ടായിരുന്നു. ആ അനയെ കണ്ടിട്ടു തിരുമനസ്സിലേക്ക് അത്യന്തം കൗതുകം തോന്നുകയാൽ അതിനെ തിരുവനന്തപുരത്തു കൊണ്ടുപോയി അവിടെയുള്ള ലായത്തിൽ താമസിപ്പിച്ചു. അതിനെ വേണ്ടതുപോലെ സൂക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതിനായി അഴകപ്പാപിള്ള എന്നു പ്രസിദ്ധനായിരുന്ന ഒരു നാഞ്ചിനാട്ടു പിള്ളയെ പാപ്പാനായും നിയമിച്ചു. ആനക്കാരനും ആനയും സമപ്രായക്കാരായിരുന്നു. രണ്ടുപേർക്കും അന്ന് ഇരുപത്തഞ്ചു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. മാർത്താണ്ഡവർമ മഹാരാജാവ് തിരുവിതാംകൂർ രാജ്യം ശ്രീപദ്മനാഭസ്വാമിക്കു തൃപ്പടിദാനമായി വച്ചൊഴിയുന്നതിനു മുൻപ് ഒരിക്കൽ സ്വാമി ദർശനാർഥം തിരുവട്ടാറ്റേക്ക് എഴുന്നള്ളി. അന്ന് ഈ കുട്ടിയാനയേയും കൊണ്ടുപോയിരുന്നു. തിരുമനസ്സുകൊണ്ടു സ്വാമിദർശനാനന്തരം ഈ ആനയെ അവിടെ നടയ്ക്കിരുത്തുകയും ‘ആദികേശവാ’ എന്നു വിളിക്കുകയും ചെയ്തു. ആ ആന അതു സമ്മതിച്ചതായി തല കുലുക്കുകയും ഒരനുസരണ ശബ്ദം പുറപ്പെടുവിക്കുകയുമുണ്ടായി. അതുകൊണ്ടു മഹാരാജാവു തിരുമനസ്സുകൊണ്ട് ആ പേരുതന്നെയാണ് ആനയ്ക്ക് വിളിച്ചത്. ആ ആനയാണ് പിന്നീട് ‘തിരുവട്ടാറ്റാദികേശവൻ’ എന്നു പ്രസിദ്ധനായിത്തീർന്നതും. ആനയെ നടയിരുത്തിയ ശേഷം അഴകപ്പാപിള്ളയോടായി രാജാവ് പറഞ്ഞു. ‘‘ആദികേശവനെ എല്ലാ മാസത്തിലും പതിനഞ്ചാം തീയതിതോറും തിരുവന്തപുരത്തു കൊണ്ടുവരണം. നമുക്ക് ഇവനെ മാസത്തിലൊരിക്കലെങ്കിലും കാണാതെയിരിക്കാൻ വയ്യ. ഇവിടെ ക്ഷേത്രത്തിൽ പതിനഞ്ചാം തീയതി ഇവനെക്കൊണ്ടു വല്ല കാര്യവുമുണ്ടെങ്കിൽ അതു കഴിഞ്ഞാലുടനെ കൊണ്ടുവരണം. അങ്ങനെ ദിവസമാറ്റം വരുമ്പോൾ ആ വിവരം നമ്മെ മുൻകൂട്ടി അറിയിക്കുകയും വേണം’’. രാജാവിന്റെ കൽപനയെ അഴകപ്പാപിള്ള സാദരം സമ്മതിക്കുകയും അപ്രകാരം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. ദിവസവും വെളുപ്പാൻകാലത്തു മൂന്നു മണിക്കു മുൻപേ ഉണർന്ന് കാലും മുഖവും മറ്റും ശുദ്ധമാക്കി ചില നാമങ്ങൾ ജപിച്ചുകൊണ്ടു കൊട്ടാരത്തിനകത്ത് ഉലാത്തിക്കൊണ്ടിരിക്കുന്നത് രാജാവിന്റെ പതിവായിരുന്നു. അതുകൊണ്ടുതന്നെ, ആദികേശവനെ എല്ലാ മാസവും പതിഞ്ചാം തീയതി തോറും വെളുപ്പാൻകാലത്തു മൂന്നുമണിക്ക് കൊണ്ടു വരികയെന്നതായിരുന്നു അഴകപ്പാപിള്ളയുടെ രീതി. അവിടെ കൊണ്ടുചെന്നാൽ അവനെ കൊട്ടാരത്തിന്റെ മുറ്റത്ത് നിശ്ചിത സ്ഥലത്തു നിർത്തിക്കൊള്ളണമെന്നും പ്രത്യേകം കൽപിച്ചിരുന്നു. അതും അദ്ദേഹം അനുസരിച്ചുപോന്നു. പതിനഞ്ചാം തീയതിതോറും പള്ളിക്കുറുപ്പുണർന്നാൽ ആദ്യം തൃക്കൺ പാർക്കുന്നത് ആദികേശവനെ വേണമെന്നു തിരുമനസ്സിലേക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പ്രത്യേകം കൽപിച്ചിരുന്നത്. ആദികേശവൻ സകല
കേരളത്തിലെ കുഞ്ഞുങ്ങൾ ഇനി ‘കാക്കേ കാക്കേ കൂടെവിടെ’ എന്നു ചോദിച്ചു തൊണ്ടകീറി പാടിയിട്ടു കാര്യമില്ല. കാക്കയ്ക്ക് കൂടുതൽ ഇഷ്ടം ന്യൂയോർക്കിലെ ഓട്ടോ എന്ന 2 വയസ്സുകാരനോടാണ്. വീട്ടിനുള്ളിലിരിക്കുന്ന ഓട്ടോയെ കാക്ക വന്നു ജനലിൽ തട്ടിവിളിക്കും. ഓട്ടോ ജനൽ തുറന്നു കൊടുക്കും. ഓട്ടോയ്ക്ക് താലോലിക്കാൻ
മനുഷ്യരുമായി പരിണാമദശയിൽ അടുത്തുനിൽക്കുന്ന മൃഗങ്ങളാണ് കുരങ്ങൻമാർ. കുരങ്ങൻമാരിലെ ഒരു വിഭാഗമാണു ബബൂണുകൾ. ഈ ബബൂണുകളിൽപെട്ട ജാക്ക് എന്ന ബബൂൺ വളരെ പ്രശസ്തനായിരുന്നു. റെയിൽവേ സിഗ്നലനുസരിച്ച് ട്രെയിനുകൾക്ക് ട്രാക്ക് മാറ്റിക്കൊടുക്കുക എന്ന ഉത്തരവാദിത്തമേറിയ ജോലി ജാക്ക് ഭംഗിയായി നിർവഹിച്ചു. പത്തൊൻപതാം
രസകരമായ നിരവധി നിമിഷങ്ങൾക്ക് സാക്ഷിയാകാറുണ്ട് ഓരോ വിവാഹവേളയും. കുസൃതി നിറഞ്ഞ നോട്ടങ്ങളും കുറുമ്പ് കലർന്ന നിമിഷങ്ങളുമൊക്കെയായി മനോഹരമായ ഒരുപിടി മുഹൂർത്തങ്ങൾ അവിടെ പിറന്നുവീഴും. അത് ഒപ്പിയെടുക്കാൻ മാത്രമായി ക്യാമറകളുമായി കുറച്ച് മിടുക്കരും ഉണ്ടാകും. അത്തരത്തിൽ ഒരു വിവാഹവേദിയിലെ രസകരമായ മുഹൂർത്തമാണ്
കൂട്ടുകാരെ,കഥകൾ കേൾക്കാൻ നിങ്ങൾക്കിഷ്ടമാണല്ലോ. ഒരു കടംകഥ പറയാം. ശ്രദ്ധിച്ച് കേൾക്കണം കേട്ടോ. ഒരിക്കൽ വരാന്തയിലിരുന്ന്, പണ്ടു താൻ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത കഥ പേരക്കുട്ടിയായ പക്രൂസിനു പറഞ്ഞുകൊടുക്കുകയായിരുന്നു കേണൽ ഡിക്രൂസ്. ‘ഞാനും എന്റെ കീഴിലുള്ള സൈനികരും വടക്കൻ ഫ്രാൻസിൽ ജർമൻ
നമ്മളറിയാത്ത, അനേകം കഴിവുകളുള്ള എത്രയോ കുഞ്ഞുങ്ങളുണ്ട്. എല്ലാവരുമൊന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചെന്നു വരില്ല. പല കുഞ്ഞുങ്ങളുടെയും കഴിവുകൾ മാതാപിതാക്കൾ പലപ്പോഴും തിരിച്ചറിഞ്ഞെന്നും വരില്ല. പക്ഷേ കുഞ്ഞുങ്ങളുടെ കഴിവുകൾ മനസ്സിലാക്കി അവരെ പിന്തുണയ്ക്കുന്ന മാതാപിതാക്കളും ഒരുപാടുണ്ട്. ‘കുഞ്ഞാണ്,
കുഞ്ഞുങ്ങള്‍ അനുസരിക്കേട് കാട്ടുമ്പോഴും കുറുമ്പു കാട്ടുമ്പോഴുമൊക്കെ അവരോട് നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കാറുണ്ടോ? ഒട്ടുമിക്കവരും കുഞ്ഞുങ്ങളോട് നിയന്ത്രണം വിട്ട് ബഹളം വെക്കുന്നവരാണ്. ദേഷ്യപ്പെട്ടതിന് ശേഷം അവര്‍ക്ക് തന്നെ അതോര്‍ത്ത് സങ്കടവുമാകും. അമിതമായ ഫോണ്‍ ഉപയോഗം, കുഞ്ഞുങ്ങള്‍ക്ക് നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ സാധിക്കാതിരിക്കുക തുടങ്ങിയ നിരവധി
ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുന്നവരാണ് കുട്ടികള്‍. ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം കുട്ടികള്‍ക്ക് ഒന്നിച്ചുകൂടാനും സമപ്രായക്കാരോടൊപ്പം കളിച്ചു തിമിര്ക്കാനുമൊക്കെയുള്ള അവസരമാണ്. വളര്‍ന്നു വലുതാകുമ്പോള്‍ ഈ നിമിഷങ്ങളൊക്കെ മധുരമുള്ള ഓര്‍മ്മകളായി മാറും. ഓണത്തിന് പൂപറിക്കാന്‍ പോകുന്നതും
പഞ്ചാബിൽ നിന്നുമുള്ള ഗീതാൻഷ് ഗോയൽ, ആ അഞ്ചു വയസുകാരൻ തന്റെ അസാധാരണ പാടവത്താൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വരെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്. റെക്കോർഡ് സമയത്തിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലിയാണ് ഗീതാൻഷ് എല്ലാവരിൽ നിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. ആ കൊച്ചുമിടുക്കന്റെ കഴിവ് കണ്ട്
മക്കളായ ജയ് യുടെയും ജിയയുടെയും വിശേഷങ്ങളെല്ലാം ആരാധകരും സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല പ്രീതി സിന്റ. ലൊസാഞ്ചലസിൽ ഭർത്താവ് ജീൻ ഗുഡിനഫിനൊപ്പമാണ് സ്ഥിര താമസമെങ്കിലും ഇടയ്ക്കിടെ ഇന്ത്യയിലെത്താറുണ്ട് താരം. കഴിഞ്ഞ തവണ ഹിമാചൽ പ്രദേശിൽ അവധിദിനങ്ങൾ ചെലവഴിക്കാൻ എത്തിയപ്പോൾ
Results 1-10 of 103