Activate your premium subscription today
ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ടീം സിലക്ഷനെതിരെ കടുത്ത വിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ശ്രീലങ്കയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ ഇന്ത്യ, അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലങ്കയെ 98 റൺസിൽ പിടിച്ചുനിർത്തിയ ഇന്ത്യ 14.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യ കണ്ടു. സ്കോർ: ശ്രീലങ്ക: 20 ഓവറിൽ 9ന് 98. ഇന്ത്യ–14.5 ഓവറിൽ 6ന് 102.
ബ്രിസ്ബെയ്ൻ ∙ ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യതകൾ വീണ്ടും മാറിമറിഞ്ഞു. തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിന് അതിലേക്കുള്ള വഴി കൂടുതൽ കടുപ്പമായി. ബോർഡർ–ഗാവസ്കർ ട്രോഫി പരമ്പരയിലെ അടുത്ത 2 മത്സരങ്ങളും വിജയിച്ചാൽ മാത്രമേ മറ്റു ടീമുകളുടെ മത്സര ഫലത്തെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ഫൈനൽ ഉറപ്പിക്കാനാകൂ.
മുംബൈ ∙ ‘അടുത്ത സച്ചിൻ തെൻഡുൽക്കർ’– രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തിൽ തന്നെ സെഞ്ചറി നേടി ഇതിഹാസതാരത്തിന്റെ അപൂർവനേട്ടത്തിന് ഒപ്പമെത്തിയപ്പോൾ പൃഥ്വി ഷാ വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഇങ്ങനെയാണ്.
ചെന്നൈ ∙ പ്രിയപ്പെട്ട വിരാട് കോലി, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ അടുത്ത മത്സരത്തിൽ താങ്കൾക്കൊപ്പം ബാറ്റ് ചെയ്യാൻ ഞാനുമുണ്ടാകും! വിരമിക്കൽ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇത്തരമൊരു സമൂഹമാധ്യമ പോസ്റ്റുമായി ആർ. അശ്വിൻ രംഗത്തു വരാൻ കാരണമെന്തായിരിക്കും? രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ആർ. അശ്വിന് ആശംസ നേർന്നു വിരാട് കോലി പങ്കുവച്ച വൈകാരികമായ കുറിപ്പിനു മറുപടിയായാണ് അശ്വിന്റെ കുറിപ്പ്.
ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന ബിസിസിഐയുടെ നിലപാട് അംഗീകരിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പകരം 2027 വരെ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ടൂർണമെന്റുകളിൽ പാക്കിസ്ഥാനും നിഷ്പക്ഷ വേദികളിൽ കളിക്കും. രണ്ടാഴ്ച മുൻപ് ഇങ്ങനെ മത്സരങ്ങൾ നടത്താമെന്ന് ഐസിസി ഇരുബോർഡുകളുമായി ധാരണയിലെത്തിയിരുന്നു.
ഗാബ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ വരാനിരിക്കുന്ന രണ്ടു ടെസ്റ്റുകളും ആവേശകരമാകുമെന്ന് ഉറപ്പായി. മൂന്നാം ടെസ്റ്റിൽ മഴ വില്ലനായി എന്ന പതിവു പ്രയോഗത്തിനു പകരം മഴ ഇന്ത്യയെ രക്ഷിച്ചു എന്നു പറയുന്നതാവും ഉചിതം. മഴ മാറിനിന്നിരുന്നെങ്കിൽ ഇന്ത്യയുടെ നില പരുങ്ങലിലായേനെ. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ വലിയ ടോട്ടൽ നേടിയതോടെ, പതിവു തെറ്റിക്കാതെ ഇന്ത്യൻ മുൻനിര പെട്ടെന്നു തന്നെ ഡ്രസിങ് റൂമിലേക്കു മടങ്ങി. ക്രീസിൽ പരമാവധി സമയം ചെലവഴിക്കുക എന്ന ടെസ്റ്റ് ക്രിക്കറ്റിലെ അടിസ്ഥാന തത്വം ഉൾക്കൊണ്ട് ബാറ്റ് ചെയ്തത് കെ.എൽ.രാഹുൽ മാത്രമായിരുന്നു.
ചെന്നൈ ∙ വിരമിക്കൽ പ്രഖ്യാപനം വൈകാരികമായി തോന്നാമെങ്കിലും ഇൗ തീരുമാനം തനിക്കു വലിയ ആശ്വാസവും സംതൃപ്തിയും പകരുന്നതായി ക്രിക്കറ്റ് താരം ആർ.അശ്വിൻ. ഓസ്ട്രേലിയയിൽ നിന്നു ചെന്നൈയിൽ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘വിരമിക്കലിനെക്കുറിച്ച് ഏറെ നാളായി ചിന്തിക്കുന്നുണ്ട്. ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് തീരുമാനം എടുത്തത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ തീരുമാനല്ല
നവി മുംബൈ ∙ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സ്മൃതി മന്ഥനയും (47 പന്തിൽ 77) റിച്ച ഘോഷും (21 പന്തിൽ 54) നിറഞ്ഞാടിയപ്പോൾ വെസ്റ്റിൻഡീസിനെതിരായ മൂന്നാം വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്കു റെക്കോർഡ് സ്കോറും ജയവും പരമ്പരയും.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വെറ്ററൻ താരം രവിചന്ദ്രൻ അശ്വിനെ വിരമിക്കാൻ അനുവദിച്ചതിലൂടെ, സമാന സാഹചര്യങ്ങളിലുള്ള മറ്റു താരങ്ങൾക്ക് സിലക്ടർമാർ നൽകുന്ന സന്ദേശം വ്യക്തമാണെന്ന് കമന്റേറ്റർ ഹർഷ ഭോഗ്ലെ. ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കളിക്കാൻ തയാറായിരുന്ന അശ്വിൻ വിരമിച്ചതോടെ, മറ്റുള്ളവർക്കും സിലക്ടർമാർ നൽകുന്ന സന്ദേശം വ്യക്തമാണ്.
ബ്രിസ്ബെയ്ൻ∙ ടെസ്റ്റ് പരമ്പര പൂർത്തിയാകുന്നതിനു മുൻപുള്ള അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം വിവാദങ്ങൾക്കും വഴിതുറക്കുന്നു. പരമ്പരയിലെ ആദ്യ 3 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അശ്വിൻ കളിച്ചത്. രണ്ടാം ടെസ്റ്റിൽ 53 റൺസ് വഴങ്ങിയ അശ്വിന് നേടാനായത് ഒരു വിക്കറ്റ് മാത്രം. തൊട്ടുമുൻപ് നടന്ന ന്യൂസീലൻഡ് പരമ്പരയിൽ, സ്പിൻ പറുദീസയായ പിച്ചുകളിൽ 3 മത്സരങ്ങളിൽ നിന്നായി 41 ബോളിങ് ശരാശരിയിൽ അശ്വിൻ വീഴ്ത്തിയത് വെറും 9 വിക്കറ്റ്.
Results 1-10 of 1835