Activate your premium subscription today
കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അതിജീവിതയുടെ അപേക്ഷ തള്ളിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായ സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമവാദം കേൾക്കുന്നത് തുറന്ന കോടതിയിലാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്.
കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായ സാഹചര്യത്തിലാണ് അന്തിമവാദം നടക്കുന്നത്.
കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തിറങ്ങി. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി ജയിൽ മോചിതനായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നടപടി. എറണാകുളം സബ് ജയിലിൽ നിന്ന് ബന്ധുക്കൾക്കൊപ്പമാണ് സുനി തിരിച്ചത്. കുറുപ്പന്തറയിലുള്ള വാടക വീട്ടിൽ അമ്മയ്ക്കൊപ്പം താമസിക്കുമെന്നാണ് വിവരം. കർശനമായ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.
കൊച്ചി ∙ ‘‘ഈ കേസിനു പിന്നിൽ വമ്പൻ സ്രാവുകളുണ്ട്’’- 2017 ജൂലൈയിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ, നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. ഇതുകഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടൻ ദിലീപ് അറസ്റ്റിലായി. പൾസർ സുനി ഏഴര വർഷത്തിനു ശേഷം ആദ്യമായി ജയിലിൽ നിന്നിറങ്ങുമ്പോൾ എന്തു സംഭവിക്കും എന്ന ഉദ്വേഗമാണ് ബാക്കി.
ന്യൂഡൽഹി ∙ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു (എൻ.എസ്.സുനിൽ) ജാമ്യം. വിചാരണ വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണു ജാമ്യം ലഭിക്കുന്നത്. സുനിക്കു ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നു പറഞ്ഞ് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നു കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുവെന്നു പൾസർ സുനിയുടെ (എൻ.എസ്. സുനിൽ) അഭിഭാഷകൻ സുപ്രീംകോടതിയിൽ. ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന്റെ പരാമർശം. പൾസർ സുനിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും ചികിത്സയ്ക്കായി ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകനായ ശ്രീറാം പറക്കാട്ടിന്റെ വാദം.
കൊച്ചി∙ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും മുൻപു പലതവണ കോടതി തള്ളിയതുമാണെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. ഹർജി ജസ്റ്റിസ് പി. ഗോപിനാഥ് 18 നു പരിഗണിക്കാൻ മാറ്റി. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചുവെന്ന് ആരോപിച്ചാണു ജാമ്യം റദ്ദാക്കാൻ സർക്കാർ ഹർജി നൽകിയത്.
കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചത്
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വ്യാഴാഴ്ച ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കും. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചത് ആരെന്നു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി മേൽനോട്ടത്തിൽ
Results 1-10 of 353