Activate your premium subscription today
തൃശൂർ ∙ കന്നിമാസച്ചൂടിനെ വകവയ്ക്കാതെ നാലോണ സന്ധ്യയിൽ ചെണ്ട മേളത്തിനും അരമണിക്കിലുക്കത്തിനുമൊപ്പം ചുവടുവച്ച് മുന്നൂറിലേറെ പുലികൾ പൂരനഗരി കീഴടക്കി. ചൂടിൽ ചോരുന്നതല്ല പുലിക്കമ്പമെന്നു പ്രഖ്യാപിച്ച് ആവേശത്തോടെ ജനക്കൂട്ടവും ഏഴു ദേശങ്ങളിൽ നിന്നുള്ള പുലികൾക്കൊപ്പം സ്വരാജ് റൗണ്ട് കയ്യടക്കിയതോടെ പുലിക്കളി അടിമുടി പുലിപ്പൂരമായി!
തൃശൂർ∙ നാലാമോണത്തിന് ഇത്തവണയും പുലികളിറങ്ങും. ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം തൃശൂർ കോർപറേഷൻ പിൻവലിച്ചു. ആറു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയ്ക്കിറങ്ങുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി നടത്തേണ്ടെന്ന് തീരുമാനമാണ് തൃശൂരിന്റെ പൊതുവികാരം മാനിച്ച് കോർപറേഷൻ തിരുത്തിയത്. പുലിക്കളി
തൃശൂർ∙ ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന തൃശൂരിലെ പുലിക്കളി ആഘോഷം ഇത്തവണയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിലാണ് തൃശൂർ കോർപറേഷന്റെ സർവകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള കുമ്മാട്ടിയും വേണ്ടെന്നുവച്ചിട്ടുണ്ട്. സെപ്റ്റംബർ 18ന് ആയിരുന്നു പുലിക്കളി നിശ്ചയിച്ചിരുന്നത്. 11 സംഘങ്ങൾ ഇതിനായി റജിസ്റ്റർ ചെയ്തിരുന്നു.
മിത്തും യാഥാർഥ്യവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള സംവാദങ്ങൾ എല്ലാ കാലത്തുമുണ്ട്. ഈ ഓണക്കാലവും അതിൽ നിന്നു വ്യത്യസ്തമല്ല. മഹാബലിയും പരശുരാമനും തമ്മിലുള്ള ഐതിഹ്യപരമായ പൊരുത്തക്കേടുകൾ, ഓണത്തിന്റെ കേന്ദ്രബിന്ദു മഹാബലിയോ വാമനനോ തുടങ്ങിയ ചോദ്യങ്ങൾ പതിവുപോലെ ഇത്തവണയും ഉയരുന്നുണ്ട്. ഓണാഘോഷത്തിന് കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത മുഖങ്ങളാണ്. തലസ്ഥാനത്തേക്കെത്തുമ്പോൾ അതു ടൂറിസം വാരാഘോഷമാണ്. അതിന്റെ പരിമിതികളും സാധ്യതകളും എന്തൊക്കെയെന്ന ചോദ്യവും ഉയരുന്നു. ഈ വിഷയങ്ങളെപ്പറ്റി ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ മനോരമ ഓൺലൈൻ പ്രീമിയത്തോടു സംവദിക്കുന്നു.
ദേഹത്തു മുഴുവൻ പുലിയുടെ നിറത്തിൽ ചായം പുരട്ടി ആർത്തുവിളിച്ച് തെരുവിലൂടെ നടന്നു നീങ്ങുക. ഒരു തവണയെങ്കിലും പുലികളി കണ്ടവർക്കെല്ലാം ആ ആവേശം വല്ലാതങ്ങ് പിടിക്കും. ഒരിക്കലെങ്കിലും അതിന്റെ ഭാഗമാകണമെന്ന് തോന്നും. വർഷങ്ങളായി പുലികളിയെ അടുത്തറിഞ്ഞവരാണെങ്കിൽ അവർക്ക് ആവേശം അൽപ്പം കൂടുതലായിരിക്കും. ചാലക്കുടി
പുലികളിയുടെ ആവേശം പങ്കുവച്ച് വ്ളോഗറും സിനിമ-സീരിയല്‍ താരവുമായ രശ്മി സോമൻ. റേസ് വേള്‍ഡ് ഓഫ് കളേഴ്സ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് രശ്മി സോമന് പുലികളി കാഴ്ചയുടെ അനുഭവങ്ങള്‍ പങ്കുവച്ചത്. പുലികളിയില്‍ പങ്കെടുത്ത അഞ്ചു ദേശങ്ങളില്‍ ഒന്നായ പൂങ്കുന്നം സീതാറാം മില്‍ ദേശത്തിന്റെ അണിയറയിലെ ഒരുക്കങ്ങളും
ചിങ്ങച്ചൂടിനെ വകവയ്ക്കാതെ അരമണിക്കിലുക്കത്തിനും ചെണ്ട മേളത്തിനുമൊപ്പം ചുവടുവച്ച ഇരുന്നൂറിലേറെ പുലികളുടെ പാച്ചിലിൽ സ്വരാജ് റൗണ്ട് ശരിക്കും തേക്കിൻ ‘കാടാ’യി. ചൂടിലും വിയർപ്പിലും തളരുന്നതല്ല പുലിക്കമ്പമെന്ന് പ്രഖ്യാപിച്ച് ആരവമുയർത്തിയ ജനക്കൂട്ടം നഗരവീഥികൾ കയ്യടക്കിയതോടെ പുലിക്കളി ‘ജനപ്പൂര’മായി മാറി.
‘യെവനാളു പുലിയാണ് കേട്ടാ..’ എന്നത് ‘തിരോന്തോരം സ്റ്റൈൽ’ പറച്ചിലാണെങ്കിലും ഇന്നതു ചേരുക തൃശൂരിലെ ‘ഗഡി’കൾക്കായിരിക്കും. ഇന്ന്, സെപ്റ്റംബർ 1 പൂരൂരുട്ടാതി നാളിൽ, നഗരത്തിലേക്കിറങ്ങുന്നത് അത്രയേറെ പുലികളാണ്. തൃശൂരിന് പുലിക്കളി വെറും കളിയല്ല, കാര്യമാണ്. നെഞ്ചോടു ചായമടിച്ചു ചേർത്ത സ്നേഹമാണ്. പുലിയിറങ്ങിയെന്നു കേട്ടാൽ പേടിക്കാതെ ജനം ചാടിത്തുള്ളുന്ന നാൾ. പുലികൾ ചുവടുവയ്ക്കും ഒപ്പം നാടും. ചിലമ്പണിഞ്ഞ പുലികൾ നഗരത്തെ ഇളക്കി മറിക്കും. പുലിത്താളം മുറുകുമ്പോൾ മനസ്സിലും ശരീരത്തിലും പുലിയുടെ ശൗര്യം നിറയും. സീതാറാം മിൽ ദേശം, വിയ്യൂർ സെന്റർ, കാനാട്ടുകര, ശക്തൻ, അയ്യന്തോൾ എന്നീ 5 സംഘങ്ങളാണ് പുലികളുമായി രംഗത്തിറങ്ങുന്നത്. ഓരോ സംഘത്തിനുമൊപ്പം വ്യത്യസ്തങ്ങളായ ടാബ്ലോകളും മത്സരത്തിനുണ്ടാവും. വൈകിട്ട് 4ന് ആരംഭിച്ച് രാത്രി 9.30നകം എല്ലാ സംഘങ്ങളുടെയും റൗണ്ടിലെ പ്രകടനം അവസാനിക്കുന്ന തരത്തിലാണ് സമയക്രമീകരണം. വിദേശ വിനോദസഞ്ചാരികളും നാട്ടുകാരും അന്യദേശക്കാരുമെല്ലാം അതിനോടകം പുലിപ്രേമത്തിൽ പെട്ടുപോയിട്ടുണ്ടാകും. രാത്രി പത്തോടെ മത്സരഫലം വരും. പുലിക്കളി തുടങ്ങും മുൻപുള്ള ഒരുക്കം ക്ഷമയേറെ വേണ്ടൊരു കലയാണ്. ആ കാഴ്ചകൾ കാണാം...
തൃശൂർ ∙ നഗരത്തിൽ നാളെ പുലികളിറങ്ങും. പുലിമേളങ്ങളോടൊപ്പം വന്യതയുടെ താളം മുറുകും. പുലിച്ചിലമ്പണിഞ്ഞ കാലുകൾ നൃത്തം ആരംഭിക്കുന്നതോടെ നാട് പുലിയാവേശത്തിലേക്കുണരും. കടുത്ത വർണങ്ങളണിഞ്ഞ പുലിവീരൻമാരും പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളും നാടിളക്കി പുലിക്കളിയാടും. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ,
ഇരിങ്ങാലക്കുട∙ വെസ്റ്റ് ലയൺസ് ക്ലബ്ബും ലെജന്റ്സ് ഓഫ് ചന്തക്കുന്നും ജെ.പി.ട്രേഡിങ്ങ് കമ്പനിയും ചേർന്ന് പുലിക്കളി ഘോഷയാത്ര നടത്തി. . കാവടിയും വാദ്യമേളങ്ങളും ഉൾപ്പെടെ 150 കലാകാരൻമാർ അണിനിരന്ന ഘോഷയാത്ര ടൗൺഹാൾ പരിസരത്ത് നഗരസഭാധ്യക്ഷ സുജ സഞ്ജീവ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ബസ് സ്റ്റാൻഡ് മെയിൻ റോഡ് ചുറ്റി
Results 1-10 of 20