Activate your premium subscription today
കോട്ടയ്ക്കൽ∙ കരിങ്കാളി, രക്തേശ്വരി... തെയ്യക്കോലം ഏതാണെങ്കിലും ആർദ്ര എന്ന പന്ത്രണ്ടുകാരിയുടെ കയ്യിൽ അവയൊക്കെ ഭദ്രമാണ്. ആറാം ക്ലാസ് വിദ്യാർഥിനിയായ ആർദ്ര തെയ്യം കെട്ടിയാടാൻ തുടങ്ങിയിട്ടു 3 വർഷമായി. വടക്കൻ കേരളത്തിൽ തെയ്യക്കാലമായതോടെ ആർദ്രയ്ക്കു തിരക്കേറി. കരിമ്പനക്കൽ സുകുമാരന്റെയും ധന്യയുടെയും മകളാണു
ചിറ്റാരിക്കാൽ ∙ കാവുകളുണർന്നതോടെ ജില്ലയിൽ മാപ്പിളത്തെയ്യങ്ങൾക്കും അരങ്ങുണർന്നു. ഓലത്തുമ്പിൽ ശിൽപചാതുരി തുളുമ്പും തിരുമുടിയും, ഉടയാടകളും ഒന്നിനൊന്നു വിസ്മയം പരത്തുന്ന തെയ്യങ്ങൾക്കിടയിലാണ് വേഷത്തിലും ചടങ്ങുകളിലും മിത്തുകളിലുമെല്ലാം വേറിട്ടുനിൽക്കുന്ന മാപ്പിളത്തെയ്യങ്ങളുമെത്തുന്നത്. പട്ടുടുത്തു
തൃക്കരിപ്പൂർ ∙ സങ്കടങ്ങൾ കേൾക്കാൻ, വേദന കാണാൻ, ഐശ്വര്യം പകരാൻ അരിയും പൂവുമെറിഞ്ഞു ആശ്വാസമാകുന്ന തെയ്യാട്ടക്കാലത്തിലേക്ക് കാവുകൾ നടന്നടുക്കുമ്പോൾ അരങ്ങിനു പിന്നിൽ അണിയലങ്ങൾ ഒരുക്കുന്നവർ അവസാന മിനുക്കുപണികളിലാണ്. തുലാം ഒന്നു പിറക്കുന്നതോടെ തെയ്യം കെട്ടിയാടുന്ന കാവുകൾ ഒരുക്കങ്ങളിലായി. അതിനും മുൻപേ
അടുത്ത പരിചയമുള്ള ഒരു ബന്ധു രാത്രി ഏറെ വൈകി കുടുംബ വീട്ടിൽനിന്ന് പുതുതായി പണിത സ്വന്തം വീട്ടിലേക്കു നടന്നുപോകുകയായിരുന്നു. ഏകദേശം ഇരുപതു വർഷം മുൻപ് നടന്നുവെന്നു പറയുന്ന ഒരു കഥയാണിത്. അന്ന് പള്ളോട്ടെ വീടുകളിൽ പലയിടത്തും വൈദ്യുതിയില്ല. ഗ്രാമങ്ങളിലെ വഴികളിൽ തെരുവു വിളക്കുകളും അപൂർവം. അരക്കിലോമീറ്റർ താണ്ടിയ നേരത്ത്, സർപ്പ ശീൽക്കാരം പോലെ നേർത്തൊരു ചിലമ്പൊച്ച കേട്ടാണ് അയാൾ തിരിഞ്ഞുനോക്കിയത്. പൂത്തുനിൽക്കുന്ന ചെമ്പക മരത്തിന്റെ ചുവട്ടിൽ ഒരു ചൂട്ടുവെളിച്ചം. ഓലച്ചൂട്ടും കത്തിച്ച് ആരോ വരുന്നതായിരിക്കുമെന്നു കരുതി, അടുത്തുപോയി നോക്കിയപ്പോൾ ആളില്ല, കത്തുന്ന ചൂട്ടു മാത്രമായിരുന്നു കണ്ടത്. അതെ, ഗുളികന് തന്നെ. അന്ന് ഓടിയ ഓട്ടം എത്തി നിന്നത് സ്വന്തം വീട്ടിലായിരുന്നു. രാത്രി കണ്ട അപൂർവ കാഴ്ചയില് അയാൾ മൂന്നു ദിവസം പനി പിടിച്ചു കിടന്നത്രെ. പലവുരു ചോദിച്ചിട്ടുണ്ടെങ്കിലും അന്നു ഗുളികനെ കണ്ടെന്ന് അയാൾ ഇപ്പോഴും എന്നോടു സമ്മതിച്ചിട്ടില്ല. കാഞ്ഞങ്ങാട് വീടിനു സമീപത്ത് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തിനു കുറച്ചുമാറി തെങ്ങിൻ തോപ്പിലൂടെ പുലർച്ചെ പാലും കൊണ്ട് സൊസൈറ്റിയിലേക്കു നടന്നുപോകുകയായിരുന്ന ഒരാൾ
ആലപ്പുഴ ∙ ഭക്തിയുടെ നിറവിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് മുന്നിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ തെയ്യക്കോലങ്ങൾ കെട്ടിയാടി. ആലപ്പുഴയിൽ ആദ്യമായാണ് പറശ്ശിനിക്കടവ് മുത്തപ്പന്റെ തെയ്യങ്ങൾ കെട്ടി എഴുന്നള്ളിയത്. കൈതവന എരുവംപറമ്പ് ശ്രീ ധർമശാസ്താ ക്ഷേത്ര മൈതാനിയിൽ സേവാസംഘത്തിന്റെ ചുമതലയിൽ ആയിരുന്നു
ലണ്ടൻ ∙ ഏപ്രിൽ 13-ന് യുകെ മലയാളികൾക്ക് മനോഹരമായ ഒരു സാംസ്കാരിക കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കുകയാണ്. വടക്കൻ കേരളത്തിലെ സമ്പന്നമായ തെയ്യം കലാരൂപത്തെ ആസ്പദമാക്കിയുള്ള യുകെയിലെ മലയാളി അസോസിയേഷൻ ഓഫ് യുകെ (എംഎയുകെ) യുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' അരങ്ങേറുന്ന
കാഞ്ഞങ്ങാട് ∙ സൗഹാർദത്തിന്റെ മഹനീയ കാഴ്ചയായി തെയ്യം കെട്ട് ഉത്സവ വേദിയിലെ ഇഫ്താർ സംഗമം. മാണിക്കോത്ത് കട്ടീൽ വളപ്പ് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യം കെട്ട് ഉത്സവത്തിന്റെ മുന്നോടിയായാണ് ഇഫ്താർ സംഗമം നടത്തിയത്. സമീപ പ്രദേശങ്ങളിലെ ജമാഅത്തുകളിൽ നിന്നു ക്ഷേത്ര കമ്മിറ്റികളിലും നിന്നുമായി ഒട്ടേറെ പേർ
മിത്തും യാഥാർഥ്യവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള സംവാദങ്ങൾ എല്ലാ കാലത്തുമുണ്ട്. ഈ ഓണക്കാലവും അതിൽ നിന്നു വ്യത്യസ്തമല്ല. മഹാബലിയും പരശുരാമനും തമ്മിലുള്ള ഐതിഹ്യപരമായ പൊരുത്തക്കേടുകൾ, ഓണത്തിന്റെ കേന്ദ്രബിന്ദു മഹാബലിയോ വാമനനോ തുടങ്ങിയ ചോദ്യങ്ങൾ പതിവുപോലെ ഇത്തവണയും ഉയരുന്നുണ്ട്. ഓണാഘോഷത്തിന് കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത മുഖങ്ങളാണ്. തലസ്ഥാനത്തേക്കെത്തുമ്പോൾ അതു ടൂറിസം വാരാഘോഷമാണ്. അതിന്റെ പരിമിതികളും സാധ്യതകളും എന്തൊക്കെയെന്ന ചോദ്യവും ഉയരുന്നു. ഈ വിഷയങ്ങളെപ്പറ്റി ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ മനോരമ ഓൺലൈൻ പ്രീമിയത്തോടു സംവദിക്കുന്നു.
പയ്യന്നൂർ ∙ പുതിയാറമ്പൻ ദൈവം ഈ കഴകത്തിലെ പ്രധാന ആരാധന ദേവന്മാരിൽ ഒന്നാണ്. ഈ ദേവന്റെ പുരാവൃത്തം കരിപ്പത്തു തറവാടുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു വീര കഥാപുരുഷന്റെ ദൈവിക രൂപമാണിത്. വീരമൃത്യു വരിച്ച് അദ്ഭുതങ്ങൾ കാണിച്ച മണിയാണിയായ ഒരു വീരാത്മാവിന്റെ ദേവസങ്കൽപം. ഈ ദേവചൈതന്യം ക്ഷേത്രത്തിനകത്തും
പത്തനംതിട്ട∙ വടക്കൻ കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യം നഗരത്തിനു പുതുമയുടെ കാഴ്ചയൊരുക്കി. തെയ്യക്കോലങ്ങളിലെ വിസ്മയക്കാാഴ്ചയായ രക്തചാമുണ്ഡിയും തീച്ചാമുണ്ഡിയും നഗരസഭ ഇടത്താവളത്തിൽ ദൃശ്യചാരുതയൊരുക്കി. രാത്രി ഏഴരയോടെ തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം നടന്നു.കണ്ണൂരിൽ നിന്നെത്തിയ സുനിൽ പണിക്കരുടെ
Results 1-10 of 42