Activate your premium subscription today
ന്യൂഡൽഹി∙ ഡൽഹി സ്കൂളിനു പുറത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെ രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്കുനേരെയും വ്യാജ ബോംബ് ഭീഷണി. ഡൽഹിയിലെ രോഹിണി, ദ്വാരക എന്നിവിടങ്ങളിലെ സ്കൂളുകളിലും ഹൈദരാബാദിലെ സ്കൂളിലുമാണ് തിങ്കളാഴ്ച രാത്രി ഇ–മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. സിആർപിഎഫ്, ഇന്റലിജൻസ് ബ്യൂറോ, ഡൽഹി പൊലീസ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം തുടങ്ങി.
കൊൽക്കത്ത ∙ ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം മണിപ്പുരിലെ ജിരിബാമിൽ സായുധ ഗ്രൂപ്പുകളുടെ ആക്രമണം. പുലർച്ചെ വെടിവയ്പും ബോംബാക്രമണവും നടന്നെങ്കിലും ആർക്കും അപായമില്ല. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഇന്നലെ പുലർച്ചെ ബോറബെക്ര പൊലീസ് സ്റ്റേഷനു സമീപമുള്ള ഗ്രാമം ആക്രമിക്കുകയായിരുന്നു. സിആർപിഎഫും പൊലീസും എത്തി തിരിച്ചു വെടിവച്ചതിനെത്തുടർന്ന് അക്രമികൾ പിൻവാങ്ങി. ഇതിനിടെ, ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കാംഗ്ലിപാക് കമ്യുണിസ്റ്റ് പാർട്ടിയിൽ പെട്ട 2 തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു.
പെരിങ്ങോം ∙ ചരിത്രമുഹൂർത്തത്തിന്റെ പാസിങ് ഔട്ട് പരേഡിനാണ് പെരിങ്ങോം സിആർപിഎഫ് റിക്രൂട്സ് ട്രെയ്നിങ് സെന്റർ സല്യൂട്ട് ചെയ്തത്. പരിശീലനം പൂർത്തിയാക്കിയ1363 സൈനികരിൽ 507 വനിതകൾ. ഇത്രയധികം വനിതാ സൈനികർ ഇവിടെനിന്ന് പരിശീലനം പൂർത്തിയാക്കുന്നത് ആദ്യം. 40 പേർ മലയാളികളാണ്. പരിശീലകരുടെ മൂന്ന് ബാച്ചിൽ ഒന്ന്
തിരുവനന്തപുരം∙ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രിയുടേതിനു തുല്യമായി ഉയർത്തിയ സാഹചര്യത്തിൽ കേരള പൊലീസും സുരക്ഷ ശക്തമാക്കി. സുരക്ഷ ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം വന്നശേഷം മോഹൻ ഭാഗവത് പങ്കെടുക്കുന്ന ആദ്യ പരിപാടി കേരളത്തിലാണ്. ശനിയാഴ്ച പാലക്കാട് തുടങ്ങുന്ന സമന്വയ ബൈഠക്കിൽ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് കേരളത്തിലെത്തിയത്. സംഘപരിവാർ സംഘടനകളുടെ പ്രവർത്തനം വിലയിരുത്താൻ വർഷത്തിലൊരിക്കൽ ചേരുന്ന സമ്മേളനമാണിത്. 3 ദിവസമാണ് യോഗം.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉധംപുരിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സിആർപിഎഫ്, ജമ്മു പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എന്നിവയുടെ സംയുക്ത സംഘത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ സൈനികർ ആരംഭിച്ചു.
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാം ജില്ലയിൽ മെയ്തെയ് -കുക്കി സംഘടനകൾ സമാധാനക്കരാറിൽ ഒപ്പുവച്ചു. സിആർപിഎഫിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സേനാ വിഭാഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു കരാർ. വെടിവയ്പോ തീവയ്പോ നടത്തില്ലെന്നും സുരക്ഷാ ഏജൻസികളുമായി സഹകരിക്കുമെന്നും കരാറിലുണ്ട്.
ന്യൂഡൽഹി ∙ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു മേഖലയിൽ സേനാ സാന്നിധ്യം ശക്തമാക്കി. ഒളിവിൽ കഴിയുന്ന ഭീകരരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള പാരാ സ്പെഷൽ ഫോഴ്സസിലെ 500 കമാൻഡോകളെ നിയോഗിച്ചു. ആക്രമണം നടത്തിയശേഷം വനങ്ങളിലേക്കു കടക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് കമാൻഡോകളെ രംഗത്തിറക്കിയിരിക്കുന്നത്.
ഇംഫാൽ∙മണിപ്പുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. ഞായറാഴ്ച മണിപ്പൂരിലെ തെക്കു പടിഞ്ഞാറൻ ജില്ലയായ ജിരിബാമിലായിരുന്നു സംഭവം. അസം അതിർത്തി പ്രദേശമായ ഇവിടെ സിആർപിഎഫ് ഉദ്യോഗസ്ഥർക്കു നേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ബിഹാർ മധുബാനി സ്വദേശിയായ അജോയ് കുമാർ (43) ആണ് കൊല്ലപ്പെട്ടത്.
ഇംഫാൽ ∙ മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ ആക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. ബിഹാർ സ്വദേശി അജയ് കുമാർ ഝായാണ് മരിച്ചത്. കലാപം നടക്കുന്ന ജിരിബാമിലെ മോങ്ബങ് ഗ്രാമത്തിലാണ് സംഭവം. കുക്കി സായുധസംഘം ജവാനുനേരെ വെടിയുതിർക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം.
ന്യൂഡൽഹി ∙ ഹ്രസ്വകാല സേവനത്തിനു ശേഷം സൈന്യത്തിൽനിന്നു വിരമിക്കുന്ന അഗ്നിവീറുകൾക്ക് അർധസേനകളായ സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ആർപിഎഫ്, സശസ്ത്ര സീമാബൽ എന്നിവയിൽ 10% സംവരണം അനുവദിക്കും. കോൺസ്റ്റബിൾ തസ്തികയിലടക്കം സംവരണമുണ്ടാകുമെന്നു സേനാ മേധാവികൾ വ്യക്തമാക്കി. പരിശീലന കാലയളവിലും സേനയിൽ ചേരുന്നതിനുള്ള പ്രായനിബന്ധനകളിലും ഇവർക്ക് ഇളവ് ലഭിക്കും. ആദ്യ ബാച്ചിന് അഞ്ചും തുടർന്നുള്ളവയ്ക്ക് മൂന്നും വർഷം ഇളവും ലഭിക്കും.
Results 1-10 of 87