Activate your premium subscription today
എഐയും യുവത്വത്തിന്റെയും ഭാവിയും വ്യാവസായിക കേരളത്തിന്റെയും ഫ്യുച്ചറിസ്റ്റിക് ടെക്നോളജിയുടെയും സാധ്യതകളുടെ ആശയ സംവാദങ്ങളുമായി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ‘കോണ്‍ഫ്ളുവന്‍സ് 2024’ന് സമാപനം. വിവിധ രംഗത്തെ പ്രമുഖർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു
കയറ്റുമതിയില്‍ 30 ഇരട്ടിയുടെ കുതിപ്പുമായി ഇന്ത്യയുടെ പ്രതിരോധ രംഗം. 90ലേറെ രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ പ്രതിരോധ വിപണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം അമേരിക്കയാണ്. 2024 -25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 78%
ടെക്നോളജി ഡെവലപ്മെന്റ് ഫണ്ടിനു കീഴില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. യുദ്ധ ടാങ്കുകള്‍ക്ക് ആവശ്യമായ സെഗ്മെന്റഡ് റബര്‍ ട്രാക്കുകള്‍(എസ്ആര്‍ടി) നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്റ്റാര്‍ട്ട് അപ്പുകളുമായി സഹകരിക്കുകയാണ് ഡിആര്‍ഡിഒയുടെ ലക്ഷ്യം. അടുത്തിടെ
ന്യൂഡൽഹി ∙ കൊച്ചിയിലെ ഐറോവ് സ്റ്റാർട്ടപ്പിന് പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) ധനസഹായം. സേനകൾക്ക് ആവശ്യമായ സാങ്കേതികവിദ്യകൾ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ‘ടെക്നോളജി ഡവലപ്മെന്റ് ഫണ്ട്’ പദ്ധതിയിലാണ് ഐറോവ് അടക്കം 7 കമ്പനികളുടെ പദ്ധതികൾ തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽനിന്ന് ഐറോവ് മാത്രമാണുള്ളത്. ഓരോ കമ്പനിക്കും ഡിആർഡിഒ നൽകുന്ന ഫണ്ട് എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല.
ന്യൂഡൽഹി ∙ നൂതന ആശയങ്ങൾക്കായി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) സംഘടിപ്പിച്ച ‘ഡെയർ ടു ഡ്രീം’ മത്സരത്തിൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളും വ്യക്തികളും നേടിയത് 19 ലക്ഷം രൂപ. കഴിഞ്ഞ തവണ 4 ടീമുകൾ ചേർന്ന് 20 ലക്ഷം രൂപ നേടിയിരുന്നു. വ്യക്തിഗതവിഭാഗത്തിൽ കൊല്ലം എഴുകോൺ സ്വദേശി ബി.സൂര്യ
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ശക്തികളിലൊന്ന് ഇന്ത്യയാണെന്ന് വ്യക്തമാക്കുന്ന പരീക്ഷണമാണ് മാർച്ച് 11ന് ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നടന്നത്. ഒരുകാലത്ത് ലോകശക്തികൾ മാത്രം അവകാശപ്പെട്ടിരുന്ന മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി-ടാർജെറ്റബ്ൾ റീഎൻട്രി വെഹിക്കിൾ (എംഐആർവി) മിസൈൽ സാങ്കേതിക വിദ്യ ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എക്സിലൂടെ വെളിപ്പെടുത്തിയത്. ചൈനയ്ക്കും പാക്കിസ്ഥാനും കൃത്യമായ മുന്നറിയിപ്പു നൽകാൻ ശേഷിയുള്ള മിസൈൽ പരീക്ഷണം കൂടിയായിരുന്നു ഇത്. ഒന്നിലധികം പോർമുനകൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക അഗ്നി-5 ബാലിസ്റ്റിക് മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. എന്താണ് ഇതിന്റെ പ്രത്യേകത? വർഷങ്ങളായുള്ള ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം നടത്തിയ ഈ പരീക്ഷണം ഇന്ത്യയുടെ ദീർഘകാലമായി കാത്തിരിക്കുന്ന ബാലിസ്റ്റിക് മിസൈൽ നവീകരണത്തിലെ നിർണായക നേട്ടം കൂടിയാണ്. അണ്വായുധ മിസൈൽ നിർമാണത്തിലെ ഇന്ത്യയുടെ അതിവേഗ കുതിപ്പ് കൂടിയാണിത് വ്യക്തമാക്കുന്നതും. അഗ്നി-5 ഭൂഖണ്ഡാനന്തര ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് ചൈനയുടെ മുഴുവൻ പ്രദേശങ്ങളെയും ലക്ഷ്യമിടാന്‍ തക്ക ശേഷിയുള്ളതാണ്. 5000 കിലോമീറ്റര്‍ ശേഷിയുള്ള മിസൈലിന്റെ പരിധില്‍ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിനു പുറമെ റഷ്യൻ തലസ്ഥാനമായ മോസ്കോയും ഉൾപ്പെടും. ഇന്ത്യയുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ലാത്ത ചൈന, മിസൈൽ പരീക്ഷണം സസൂക്ഷ്മം നിരീക്ഷിക്കാൻ രഹസ്യക്കപ്പലുകൾ വരെ വിന്യസിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്താണ് അഗ്നി–5 മിസൈലിൽ പുതുതായി ഒളിപ്പിച്ചുവച്ചിരിക്കുന്ന എംഐആർവി സാങ്കേതികത? ഇതുകൊണ്ടുള്ള അധികനേട്ടങ്ങളെന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം.
ന്യൂഡൽഹി ∙ അഗ്നി-5 മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് വികസിപ്പിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത് മലയാളിയായ ഷീന റാണി. പ്രതിരോധ ഗവേഷണ
ന്യൂഡൽഹി∙ പാക്കിസ്ഥാനിലേക്കു പോവുകയായിരുന്ന ചൈനയുടെ ‘ആണവ കാർഗോ’ ഇന്ത്യ തടഞ്ഞ സംഭവത്തിൽ, കപ്പലിലുണ്ടായിരുന്ന വസ്തുക്കൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് ഡിആർഡിഒയുടെ റിപ്പോർട്ട്. പാക്കിസ്ഥന്റെ ആണവ പദ്ധതിക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടർ ന്യൂമറിക്ൽ കൺട്രോൾ എന്ന ഉപകരമാണ് കപ്പലിലുള്ളതെന്നും, ഇത് സൈനിക
ന്യൂഡല്‍ഹി ∙ റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ചതും ലോകത്തിലെ ഏറ്റവും മികച്ചതെന്നു വിശേഷണമുള്ളതുമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ. 10 ദിവസത്തിനകം ബ്രഹ്മോസിന്റെ ഗ്രൗണ്ട് സിസ്റ്റംസ് കയറ്റുമതി ചെയ്യുമെന്നു പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആർഡിഒ) അറിയിച്ചു.
ഭുവനേശ്വർ ∙ ഡിആർഡിഒ വികസിപ്പിച്ച ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് ഒഡീഷയിലെ ചന്ദിപ്പുരിലുള്ള ടെസ്റ്റ് റേഞ്ചിൽ വിജയകരമായി പരീക്ഷിച്ചു. അതിവേഗ ആകാശലക്ഷ്യത്തിലേക്കായിരുന്നു പരീക്ഷണം. ലക്ഷ്യം ഭേദിച്ചതായി അധികൃതർ അറിയിച്ചു. 80 കിലോമീറ്റർ റേഞ്ചുള്ള ആകാശ് അതിവേഗത്തിൽ വരുന്ന ശത്രുമിസൈലുകളെയും മറ്റും നശിപ്പിക്കാനുള്ളതാണ്. മിസൈൽ സംവിധാനത്തിലെ വിക്ഷേപണ, റഡാർ, ആശയവിനിമയ മാർഗങ്ങളെല്ലാം തദ്ദേശീയമായി നിർമിച്ചതാണ്.
Results 1-10 of 94