ഇന്ത്യൻ പ്രതിരോധ സേനയുടെ നാവിക വിഭാഗമാണ് ഇന്ത്യൻ നേവി. 5000 ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഭാരതത്തിന്റെ നാവികപാരമ്പര്യം. വലുപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് ഭാരതീയ നാവിക സേന. 55,000 ഓളം അംഗബലമാണിതിനുള്ളത്. മൂന്ന് പ്രാദേശിക നിയന്ത്രണകേന്ദ്രങ്ങൾ (റീജിയണൽ കമ്മാൻഡുകൾ) ആണ് നാവിക സേനക്കുള്ളത്.