Activate your premium subscription today
ചങ്ങനാശേരി ∙ മുന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി ഭരണഘടനാധിഷ്ഠിതമായ ദേശീയ ഇഡബ്ല്യുഎസ് (ഇക്കണോമിക്കലി വീക്കർ സെക്ഷൻ) കമ്മിഷനും ദേശീയ ധനകാര്യ ഇഡബ്ല്യുഎസ് വികസന കോർപറേഷനും രൂപീകരിക്കണമെന്നു കേന്ദ്രസർക്കാരിനോട് എൻഎസ്എസ് ആവശ്യപ്പെട്ടു. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148–ാം ജയന്തിയോടനുബന്ധിച്ചു പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലെ പ്രമേയത്തിലാണ് ഈ ആവശ്യം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണു പ്രമേയം അവതരിപ്പിച്ചത്.
കൊച്ചി ∙ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്കുള്ള ഇഡബ്ല്യുഎസ് സംവരണം കേന്ദ്ര മാനദണ്ഡമനുസരിച്ചു നേടുന്നതിനു കേരളത്തിലെ അപേക്ഷകർ നേരിട്ടിരുന്ന തടസ്സം നീങ്ങുന്നു. ഗ്രാമപ്രദേശങ്ങളിൽ പോലും പുരയിടം 4 സെന്റിൽ കൂടരുതെന്ന കേന്ദ്ര നിബന്ധന വിനയായതിനെ തുടർന്ന്, ഭൂവിസ്തൃതി എങ്ങനെ കണക്കാക്കുമെന്നു സംസ്ഥാന സർക്കാർ വ്യക്തത വരുത്തി. കേന്ദ്ര സർക്കാർ ജോലിക്കും കേന്ദ്ര സർവകലാശാലകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിനും ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകും.
ചങ്ങനാശേരി ∙ ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന മന്നത്തു പത്മനാഭന്റെ പ്രഖ്യാപനം യാഥാർഥ്യമാക്കാൻ ശക്തമായ നടപടികളുമായി മുൻപോട്ടു പോകുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഇപ്പോൾ തത്വത്തിൽ അംഗീകരിച്ചിരിക്കുന്ന 10 ശതമാനം സാമ്പത്തിക സംവരണം ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം.
ചങ്ങനാശേരി ∙ സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സാമ്പത്തിക സംവരണം നടപ്പാക്കാൻ പോരാട്ടം തുടരും. മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം∙ നിലവില്‍ സാമുദായിക സംവരണം ലഭിക്കുന്നവര്‍ക്ക് ഒരു ദോഷവും ഉണ്ടാകാത്ത തരത്തില്‍ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം നല്‍കണമെന്നതാണു കോണ്‍ഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാമ്പത്തിക സംവരണത്തിനു കോണ്‍ഗ്രസ് എതിരല്ല. കെപിസിസി ഈ വിഷയം ചര്‍ച്ച ചെയ്തു നിലപാട്
തിരുവനന്തപുരം ∙ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്ക് 3000 രൂപ സ്കോളർഷിപ് അനുവദിക്കണമെന്നും സ്കൂൾ അധ്യാപക–ഹയർസെക്കൻഡറി അധ്യാപക യോഗ്യതാ പരീക്ഷകളിൽ സാമ്പത്തിക സംവരണ വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് നൽകണമെന്നും ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ കമ്മിഷൻ സർക്കാരിനു
തിരുവനന്തപുരം ∙ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ സർവേ നടത്തി അവർ നേരിടുന്ന വിഷമതകളും പ്രശ്നങ്ങളും പഠിച്ച് തയാറാക്കിയ...Economically weaker section, Economically backward section, EWS kerala, MR Harinarayanan commission Report
മെഡിക്കൽ പ്രവേശനത്തിന് അഖിലേന്ത്യാ ക്വോട്ടയിൽ 8 ലക്ഷവും കേരള സംസ്ഥാന ക്വോട്ടയിൽ 4 ലക്ഷവും ആണ് വരുമാനപരിധി എന്നു കണ്ടു. കേരളത്തിലെ പ്രവേശനത്തിന് സാമ്പത്തിക പിന്നാക്ക സംവരണം ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകൾ എന്തെല്ലാമാണ്?...Economically Weaker Sections (EWS), Reservation, Government Order
Results 1-8