Activate your premium subscription today
ദുബായ് ∙ പേറ്റന്റ്, ട്രേഡ് മാർക്ക്, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിൽ രാജ്യത്ത് വൻ വളർച്ച.
പഴങ്ങളിൽ നിന്നും മറ്റു കാർഷികോൽപന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ വൈൻ ഉൽപാദിപ്പിക്കാനുള്ള സംസ്ഥാനത്തെ ആദ്യ ലൈസൻസ് കാസർകോട് സ്വദേശിയായ കർഷകന്. ഭീമനടി പാലമറ്റത്തിൽ സെബാസ്റ്റ്യൻ പി.അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള റിവർ ഐലൻഡ് ഫ്രൂട്ട് വൈനറിക്കാണ് ചെറുകിട വൈൻ ഉൽപാദനത്തിനുള്ള എക്സൈസ് അനുമതി ലഭിച്ചത്.
സ്മാർട്ട് ഫോൺ ഇന്ത്യയിൽ പിച്ചവച്ചു തുടങ്ങുന്ന കാലത്തേ നിർമിത ബുദ്ധി (എഐ) അധിഷ്ഠിത ആശയം അവതരിപ്പിച്ച ജോൺ മാത്യുവും നീരജ് മനോഹരനും. ദീർഘദൂര യാത്രയിൽ ബാക്ക് പാക്ക് പോലെ ഒപ്പം കൊണ്ടുപോകാവുന്ന ‘പോർട്ടബിൾ യൂറിനൽ പോട്ട്’ വികസിപ്പിച്ച ശ്യാം പ്രദീപ് ആലിൽ. പ്രതിഭയുടെ തിളക്കം പേറുന്ന പേറ്റന്റ് അംഗീകാരത്തിന്റെ നിറവിലാണ് ഈ മലയാളി സ്റ്റാർട്ടപ് സംരംഭകർ.
കൊച്ചി∙ കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുടെ ജീവൻ രക്ഷയ്ക്കുള്ള ആശയത്തിന് പേറ്റന്റ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർഥികളായ അശ്വിൻ ബാബു, അജയ്ഗോപാൽ ജയപ്രകാശ്, സിറിൽ വർഗീസ്, എം.ബി.വിഷ്ണു, സി.ജെ.ഗ്ലാഡ്സൺ, ആഗിൻ ജോസഫ് എന്നിവരുടെ ആശയത്തിനാണ് പേറ്റന്റ് ലഭിച്ചത്. അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായുള്ള ‘രക്ഷക്’ എന്ന ആശയത്തിനാണ് അംഗീകാരം.
കൊല്ലം സ്വദേശിയായ മുഹമ്മദ് മജീദ് ലോകോത്തര വ്യവസായിയായി വളർന്നത് ആത്മധൈര്യം കൈമുതലാക്കിയാണ്. സമി സാബിൻസ ഗ്രൂപ്പ് (മുൻപു സമി ലാബ്സ് ഗ്രൂപ്പ്) എന്ന ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയുടെ സ്ഥാപകനായി ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തിയിലേക്കു വളർന്നു.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സുലഭമായി കാണപ്പെടുന്നതാണ് അടയ്ക്ക (കവുങ്ങ് അഥവാ കമുക്) മരം. ഇതിന്റെ ഫലമായ അടയ്ക്കയിൽനിന്നു വികസിപ്പിച്ചെടുത്ത പ്രകൃതിദത്ത നാര് ഉപയോഗിച്ച്, വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ലീഫ് സ്പ്രിങ് നിർമിച്ചതിന് പേറ്റന്റ് ലഭിച്ചിരിക്കുകയാണ് കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്സ്
തൃശൂർ ∙ സ്തനാർബുദം തുടക്കത്തിൽത്തന്നെ കണ്ടെത്താൻ ഇലക്ട്രോണിക് സാങ്കേതികവിദ്യ രൂപപ്പെടുത്തിയതിനു പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെട്ട മലയാളി ഗവേഷക സംഘത്തിനു യുഎസ് പേറ്റന്റ്. പൊലീസിന്റെ ടെലി കമ്യൂണിക്കേഷൻ വിഭാഗം കോൺസ്റ്റബിൾ വടക്കാഞ്ചേരി മുള്ളൂർക്കര കിഴുപ്പാടത്തു കെ.ആർ.രഞ്ജിത്താണു സംഘത്തിലെ പൊലീസ് സാന്നിധ്യം. തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷം മുളങ്കുന്നത്തുകാവ് സി മെറ്റിൽ സീനിയർ റിസർച് ഫെലോ ആയി ജോലിചെയ്യുന്ന സമയത്താണു രഞ്ജിത്ത് ഗവേഷണത്തിൽ പങ്കാളിയായത്.
കളമശേരി ∙ അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന വിവിധ ഫ്രീക്വൻസിയിലുള്ള റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യാൻ കയറും റബറും ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതിനു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകനായിരുന്ന ഡോ.ഒ.രാഹുൽ മനോഹറിനു പേറ്റന്റ് ലഭിച്ചു. കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ് വിഭാഗം
കോട്ടയം ∙ കടലാക്രമണം തടയുന്നതിനു പുതിയരീതിയിൽ കടൽഭിത്തി കെട്ടാൻ മാർഗനിർദേശവുമായി ഇറിഗേഷൻ വകുപ്പ് റിട്ട. സൂപ്രണ്ടിങ് എൻജിനീയർ മാങ്ങാനം കരോട്ട് അശ്വതി വീട്ടിൽ കെ.എസ്.വിദ്യാധരൻ. പദ്ധതി സർക്കാരിനു സമർപ്പിച്ചു. 6 വർഷത്തെ പരിശ്രമത്തിനൊടുവിൽ ഈ പദ്ധതിക്കു പേറ്റന്റും ലഭിച്ചു. തീരത്തിനു സമാന്തരമായി നേർരേഖയിൽ
തൃശൂർ ∙ അധ്യാപികയായ ഷൈനിക്കു കുടംപുളി കറിക്കുപയോഗിക്കാൻ മാത്രമുള്ളതല്ല, കാൻസറിനെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ള ഔഷധമാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ നടത്തിയ പ്രോജക്ടിന്റെ ഭാഗമായുള്ള ഗവേഷണത്തിലാണ് കുടംപുളിക്കുരുവിൽ നിന്നുണ്ടാക്കുന്ന എണ്ണയിൽ കാൻസർ, പ്രമേഹം, അമിതവണ്ണം തുടങ്ങിയവയെ
Results 1-10 of 17