Activate your premium subscription today
ഒന്നു വളരാൻ ഇനി മറ്റൊന്ന് ചീയണമെന്നില്ല. ഇപ്പോഴിതാ വളരുന്നതിനൊപ്പം ചീയുന്നതിനെ കൈപിടിച്ചുയർത്തുന്നു. ചത്തുവെന്ന് വിധിയെഴുതപ്പെട്ട റേഡിയോയെ സാങ്കേതികവിദ്യ കൈപിടിച്ചുയർത്തി. ഇനി കണ്ണുകൾ അച്ചടി മാധ്യമങ്ങളിലാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ അച്ചടിമാധ്യമങ്ങൾ തകരുമെന്ന പ്രവചനം കുറച്ചൊക്കെ ശരിയായിരുന്നു. പക്ഷേ അവ തിരിച്ചുവരികയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ആദ്യമെത്തുന്നത് മാസികകളാണെന്നുമാത്രം. നിർമിതബുദ്ധിയുണ്ടെങ്കിൽ എന്തിനെയും സൃഷ്ടിക്കാമെന്ന് മനുഷ്യൻ കണക്കുകൂട്ടുമ്പോൾ അവിടെ സർഗശേഷിക്ക് പ്രസക്തിയില്ല. പക്ഷേ കൃത്രിമമായ ബുദ്ധി എങ്ങും വ്യാപിക്കുമ്പോൾ മനുഷ്യന് നഷ്ടപ്പെടുന്നത് അവന്റെ സ്വത്വമാണ്. അവനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമല്ല ഇല്ലാതാകുന്നത്, അവനും യന്ത്രങ്ങളും തമ്മിലുള്ളതാണ്. മനുഷ്യന് ബുദ്ധി വേണ്ടാത്ത കാലത്തേയ്ക്ക് ലോകം മാറുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന പ്രതികരണമാണ് അവന്റെ ചിന്തകളുടെ വികാസം. അവിടെയാണ് അച്ചടി മാധ്യമങ്ങളുടെ പ്രസക്തി വർധിക്കുന്നത്. പറയുന്നത് വെറുതെയല്ല, കണക്കുകൾ ഇതിന് അടിസ്ഥാനമിടുന്നു. 2020ൽ ലോകത്ത് പുതിയതായി 330 മാസികകൾ തുടങ്ങിയെന്ന് എൻഡേഴ്സ് അനാലിസിസ് വ്യക്തമാക്കുന്നു. പാംകോയുടെ (The Published Audience Measurement Company) കണക്കുകളനുസരിച്ച്
പ്രിയപ്പെട്ട വായനക്കാരേ, പൗരന്മാരേ, സഹമനുഷ്യരേ, ഒരിക്കലും ആവർത്തിക്കില്ലെന്ന് നാം ഒരിക്കൽ പ്രതീക്ഷിച്ച വിധത്തിൽ നമ്മുടെ ആധുനിക സമൂഹങ്ങളെ പരീക്ഷിക്കുകയാണ് 2024. ലോകമെമ്പാടുമുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ഏകാധിപതികളാകാൻ കൊതിക്കുന്നവരും സ്വേച്ഛാധിപത്യം ആഗ്രഹിക്കുന്നവരും അതിർത്തികൾക്കും വംശങ്ങൾക്കും
പത്രപ്രവർത്തനമോ വിനോദമോ ആകട്ടെ, എന്തുകൊണ്ടാണ് നിങ്ങൾ ഉള്ളടക്കത്തിൽ ശ്രദ്ധ ചെലുത്തുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്താണ് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത്? എന്താണ് അതിനെ വ്യതിചലിപ്പിക്കുന്നത്? എപ്പോഴാണ് നിങ്ങൾ ഉള്ളടക്കത്തോട് ഒട്ടിനിൽക്കുകയും വിട്ടുനിൽക്കുകയും ചെയ്യുന്നത്? അതെന്തുകൊണ്ട്? ഈ ചോദ്യങ്ങളെല്ലാം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വിലപ്പെട്ട സ്വത്തുകളിലൊന്നായ സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തനത്തിന്റെ നല്ല സ്വാധീനം തിരിച്ചറിഞ്ഞ് 2024ലെ ലോക വാർത്താ ദിനത്തിനായി റെക്കോർഡ് എണ്ണം ന്യൂസ് റൂമുകൾ സൈൻ അപ്പ് ചെയ്തിട്ടുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള 600ൽ അധികം ന്യൂസ് റൂമുകളും മീഡിയ അസോസിയേഷനുകളും മാധ്യമ പ്രവർത്തനത്തിന്റെ ലക്ഷ്യത്തിലേക്ക് അവബോധം കൊണ്ടുവരാൻ
18 വർഷത്തോളം തുടർച്ചയായി ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ ധീരൻ, പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ പതറാത്ത നിർഭയനായ എഴുത്തുകാരൻ, ഗാന്ധിശിഷ്യൻ ആയിരിക്കുമ്പോൾത്തന്നെ വിപ്ലവകാരികളായ ഭഗത് സിങ്ങിനും ചന്ദ്രശേഖർ ആസാദിനും തണലേകിയ ആത്മസുഹൃത്ത്, പ്രതിസന്ധികൾക്കും ജയിൽവാസത്തിനുമിടയിലും ‘പ്രതാപ്’ എന്ന ദിനപത്രവും ‘പ്രഭ’ എന്ന മാസികയും മുടക്കമില്ലാതെ പ്രസിദ്ധീകരിച്ച പത്രാധിപർ, രാജ്യമെമ്പാടും നടന്ന കർഷക - തൊഴിലാളി സമരങ്ങളുടെ കരുത്തുറ്റ സംഘാടകൻ, വർഗീയതയുടെ നിശിതവിമർശകൻ... ഗണേഷ് ശങ്കർ വിദ്യാർഥി എന്ന ദേശാഭിമാനിയായ പത്രപ്രവർത്തകനെക്കുറിച്ചു പറയാൻ വിശേഷണങ്ങൾ മതിയാകില്ല. 1931 മാർച്ച് 25ന് കാൻപുരിലെ വർഗീയകലാപത്തിൽ ദാരുണമായി കൊല്ലപ്പെടുന്നതുവരെ ആ അസാധാരണപ്രതിഭയുടെ ജീവിതം ജയിൽമുറിയിൽനിന്നു പത്രമോഫിസിലേക്കും തിരികെയുമുള്ള ഏകാന്തമായ ഓട്ടമായിരുന്നു. എന്നിട്ടും, സ്വാതന്ത്ര്യസമരത്തിലെ ധീരരക്തസാക്ഷിയായ ഗണേഷ് ശങ്കർ വിദ്യാർഥിയെ അപൂർവം ചിലർ മാത്രമേ ഇന്ന് ഓർക്കുന്നുണ്ടാകൂ.
അച്ചടി മാധ്യമങ്ങളിലേക്ക് പരസ്യങ്ങൾ വൻ തോതിൽ തിരിച്ചു വരുന്നു. കോവിഡ്കാലത്ത് ഡിജിറ്റലിലേക്കും സോഷ്യൽ മീഡിയയിലേക്കും മാറിയ പരസ്യങ്ങളുടെ ചെലവ് ഇക്കൊല്ലം അച്ചടിയിൽ 20,000 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിൽ ആകെ പരസ്യച്ചെലവിന്റെ 3% മാത്രമാണ് അച്ചടിക്ക്. എന്നാൽ, ഇന്ത്യയിൽ 19 ശതമാനവും പത്രങ്ങൾ പ്രധാന പങ്കുവഹിക്കുന്ന അച്ചടി മാധ്യമങ്ങളിലാണ്.
കൊച്ചി ∙ മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള പ്രഥമ ചാവറ മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബിന് (25,000 രൂപ). അച്ചടി മാധ്യമ രംഗത്തെ പുരസ്കാരങ്ങൾക്കു മലയാള മനോരമ ചീഫ് റിപ്പോർട്ടർ എം.ആർ.ഹരികുമാർ, ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കൽ
വാർത്തകൾ കണ്ടെത്താനും എഴുതാനും വിശകലനം ചെയ്യാനും കഴിവുള്ളവർക്ക് എന്നും അവസരങ്ങളുണ്ട്. ഓൺലൈൻ മീഡിയ രംഗത്തും പുതിയ കാലത്ത് ഒട്ടേറെ അവസരങ്ങളുണ്ട്. എഴുതുന്നതിനു പുറമെ വിഡിയോ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയും വാർത്ത എത്തിക്കാൻ ഇന്ന് കഴിയും.
ന്യൂഡൽഹി ∙ ദേശീയ തലത്തിലുള്ള റീച്ച്-യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പിന് മലയാള മനോരമ സീനിയർ സബ് എഡിറ്റർ ആർ.ശശിശേഖർ അർഹനായി. ‘ക്ഷയരോഗ നിർമാർജനത്തിലെ വെല്ലുവിളികൾ കോവിഡനന്തര കേരളത്തിൽ’ എന്ന വിഷയത്തെ അധികരിച്ചുള്ള പഠനങ്ങൾക്കാണ് ഫെലോഷിപ്. R Sasi Sekhar, media fellowship
മാധ്യമപ്രവർത്തന പരിശീലനത്തിൽ പ്രശസ്ത സ്ഥാപനമായ മാസ്കോമിൽ പ്രവേശനം നേടി യോഗ്യത സമ്പാദിക്കാൻ അവസരം. സെപ്റ്റംബർ 12നു തുടങ്ങുന്ന 10 മാസത്തെ ‘പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം’ കോഴ്സ് രണ്ടു സ്പെഷലൈസേഷനുകളിൽ: (i) പ്രിന്റ് / ഡിജിറ്റൽ, (ii) ബ്രോഡ്കാസ്റ്റ് / ഡിജിറ്റൽ. പ്രവേശനത്തിന് ഓൺലൈനായി ഫീസടച്ച് ജൂലൈ നാലിനകം...MASCOM, Manorama School of Communication, Admission Notificatio
Results 1-10 of 12