Activate your premium subscription today
തിരുവനന്തപുരം∙ മെഡിക്കൽ കോളജുകളും സീറ്റുകളും വർധിപ്പിച്ചു രാജ്യത്തു കൂടുതൽ പേർക്കു മെഡിസിൻ പഠനം സാധ്യമാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ ആലോചിക്കുന്നു. 10 ലക്ഷം പേർക്ക് ഒരു മെഡിക്കൽ കോളജ് മതിയെന്ന നയം കമ്മിഷൻ പിൻവലിച്ചത് ഇതിന്റെ ഭാഗമായാണ്. കേരളത്തിൽ പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാനാകില്ലെന്ന പ്രതിസന്ധി
തിരുവനന്തപുരം∙ വിദേശത്ത് എംബിബിഎസ് ബിരുദം നേടി കേരളത്തിൽ പ്രാക്ടിസ് ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടെ വർധിച്ചു. മെഡിക്കൽ കൗൺസിലിന്റെ 2002 മുതൽ 2024 വരെയുള്ള കണക്കിൽ വിദേശത്തുനിന്ന് എംബിബിഎസ് പഠനം കഴിഞ്ഞ് ഓൾ ഇന്ത്യ മെഡിക്കൽ കൗൺസിലിന്റെ എലിജിബിലിറ്റി ടെസ്റ്റ് പാസായി കേരളത്തിൽ പ്രാക്ടിസ് ചെയ്യുന്നവർ 3750 പേരാണ്.
വിദേശരാജ്യങ്ങളിൽ എംബിബിഎസ് പഠനം നടത്തുന്നതിന് നിരവധി അവസരങ്ങളാണ് ഇന്നുള്ളത്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി എംബിബിഎസ് സ്വപ്നവുമായി വിദേശത്തേയ്ക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവും നാൾക്കു നാൾ വർധിച്ചുവരുന്നു. എന്നാൽ ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം നടത്തുന്നതിന് ഒട്ടേറെ
അനന്തസാധ്യതകളുമായി വിദേശപഠനം വഴിതുറക്കുമ്പോൾ പല വിദ്യാർഥികൾക്കും സംശയങ്ങൾ പലതാണ്. പലരും പറയുന്നത് കേട്ട് വിദേശ പഠനത്തിനൊരുങ്ങിയാൽ നഷ്ടമാകുന്നത് സമയം മാത്രമല്ല പണവുമാണ്. കൃത്യമായി വിവരങ്ങൾ തിരക്കി പഠിച്ചില്ലെങ്കിൽ കോഴ്സ് പൂർത്തിയാക്കിയ ശേഷം വീട്ടിലിരിക്കേണ്ടി വന്നേക്കാം. കാരണം പല വിദേശ മെഡിക്കൽ
എൻജിനീയറിങ് ആണോ എംബിബിഎസ് ആണോ? മുൻപ്, പ്ലസ് ടു പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾ നേരിട്ടിരുന്ന പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ ഇന്ന് കാലം മാറി. ചോദ്യവും ഇന്റർനാഷനലായി. കാനഡ ആണോ ഓസ്ട്രേലിയ ആണോ എന്നൊക്കെയാണ് ചോദ്യം! നോർക്ക റൂട്സിന്റെ റിപ്പോർട്ട് പ്രകാരം, ആകെയുള്ള 195 രാജ്യങ്ങളിൽ 159ലും മലയാളികളുണ്ട്. എന്നാൽ ഇവരുടെ കണക്കിൽ പെടാത്ത ഒട്ടേറെ രാജ്യങ്ങളിലും മലയാളി സാന്നിധ്യം ഉണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ 20 സ്വതന്ത്ര പ്രദേശങ്ങളിലും (ഇൻഡിപെൻഡന്റ് ടെറിറ്ററി) മലയാളി പ്രവാസികളുണ്ടെന്ന് നോർക്ക പറയുന്നു. 2023 ജനുവരിയിലെ കണക്കു പ്രകാരം ഉന്നതപഠനത്തിനായി 79 രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദ്യാർഥികൾ ചേക്കേറിയിട്ടുണ്ട്. അതേസമയം രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ചെങ്കിലും നമ്മുടെ വിദ്യാർഥികൾക്ക് പിഴച്ചിട്ടുണ്ടെന്നതും സത്യമാണ്. പഠന സൗകര്യത്തിനൊപ്പം, തിരഞ്ഞെടുക്കുന്ന രാജ്യത്ത് തങ്ങളുടെ കഴിവിന് അനുയോജ്യമായ തൊഴിൽ ലഭിക്കുമോ എന്നും അറിയേണ്ടതുണ്ട്. നോർക്കയുമായി സഹകരിച്ച് ഐഐഎം കോഴിക്കോട് ഇതുമായി ബന്ധപ്പെട്ട് ഒരു സർവേ നടത്തിയിരുന്നു. ഏതെല്ലാം രാജ്യങ്ങളിൽ, ഏതെല്ലാം മേഖലകളിൽ തൊഴിൽ ലഭിക്കും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ സർവേയിൽ തെളിഞ്ഞു. അതിന് എന്തെല്ലാം കഴിവുകള് വേണമെന്നും; എല്ലാം വിശദമായറിയാം.
വിദേശ മെഡിക്കൽ ബിരുദം നേടിയെത്തി ഇന്ത്യയിൽ ഇന്റേൺഷിപ് ചെയ്യുന്നവർക്ക് സ്റ്റൈപൻഡ് നൽകാത്ത വിഷയത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഉൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടിസയച്ചു. അടൽ ബിഹാരി വാജ്പേയ് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ് ചെയ്യുന്ന വിദ്യാർഥികളാണു ഹർജി നൽകിയത്. സ്റ്റൈപൻഡുമായി ബന്ധപ്പെട്ട സമാന ഹർജികൾക്കൊപ്പം ഇതു പരിഗണിക്കും.
വിദേശ എംബിബിഎസ് പഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ പാലിക്കേണ്ട പുതിയ നിബന്ധനകൾ നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വിജ്ഞാപനം ചെയ്തിരുന്നു. അതിലെ സംശയങ്ങൾക്കു പിന്നീട് വിശദീകരണവും നൽകി. യുക്രെയ്നിൽ എംബിബിഎസ് പഠനം നിർത്തേണ്ടിവന്നവരുടെ കാര്യത്തിൽ 2022 സെപ്റ്റംബർ ആറിനും 15നും ഇക്കൊല്ലം നവംബർ 22നും വിജ്ഞാപനങ്ങൾ
ഓട്ടവ (കാനഡ) ∙ വിദേശ വിദ്യാർഥികൾ ജീവിതച്ചെലവിനു കൈവശമുള്ളതായി കാണിക്കേണ്ട മിനിമം തുകയുടെ പരിധി കാനഡ ഇരട്ടിയാക്കി. ജനുവരി 1 മുതൽ സ്റ്റഡി പെർമിറ്റ് അപേക്ഷകർ 10,000 കനേഡിയൻ ഡോളറിനു (6.14 ലക്ഷം രൂപ) പകരം 20,635 ഡോളർ (12.67 ലക്ഷം രൂപ) കരുതണമെന്നു കുടിയേറ്റ മന്ത്രി മാർക് മില്ലർ വ്യക്തമാക്കി. 2
ന്യൂഡൽഹി ∙ വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം നടത്തുന്ന വിദ്യാർഥികൾ പഠനം ആരംഭിച്ചു 10 വർഷത്തിനുള്ളിൽ ഇന്റേൺഷിപ് പൂർത്തിയാക്കണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വ്യക്തമാക്കി. ഇതു പൂർത്തിയാക്കിയാൽ മാത്രമേ ഇന്ത്യയിൽ പരിശീലനം നടത്താൻ സാധിക്കൂ എന്നും അധികൃതർ പറഞ്ഞു. ഫിലിപ്പീൻസിലെ ബിഎസ് കോഴ്സിനുള്ള
യുക്രൈയ്ൻ– റഷ്യ സംഘർഷം തുടങ്ങുന്ന സമയം. യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്താനായി കേന്ദ്രം കേരളത്തോടു കണക്കു ചോദിച്ചു. പരമാവധി 150 പേരുണ്ടാകുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, റജിസ്ട്രേഷൻ ഏർപ്പെടുത്തിയപ്പോൾ വിദ്യാർഥികളുടെ എണ്ണം 3000 കഴിഞ്ഞു. വിദേശത്തു പഠനത്തിനു പോകുന്നവർക്ക് റജിസ്ട്രേഷൻ ഇല്ലാതിരുന്നതിനാൽ യുക്രെയ്ൻ പോലുള്ള സ്ഥലത്ത് ഇത്രയും വിദ്യാർഥികൾ ഉണ്ടെന്നത് അധികൃതർക്കും പുതിയ അറിവായിരുന്നു. റജിസ്ട്രേഷൻ ഏർപ്പെടുത്തിയതോടെ ലഭിച്ച കണക്ക് വീണ്ടും അധികൃതരെ അദ്ഭുതപ്പെടുത്തി. 52 രാജ്യങ്ങളിലെ വിദ്യാർഥികൾ നോർക്കയിൽ റജിസ്റ്റർ ചെയ്തു. അതെ, മലയാളികൾ യാത്ര തുടരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ എത്തിച്ചേരുന്നു. വിദേശ മലയാളികളുടെ സൗകര്യാർഥം പ്രവർത്തിക്കുന്നതാണ് നോൺ റസിഡന്റ് കേരളൈറ്റ് അഫയേഴ്സ് (നോർക്ക). ഇതുവരെ ജോലിക്കായി പോയവർ 182 രാജ്യങ്ങളിൽനിന്ന് നോർക്കയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പലതും നാം കേട്ടിട്ടില്ലാത്ത രാജ്യങ്ങൾ. ‘‘പ്രവാസത്തിന്റെ രീതികള് മാറുകയാണ്’’ നോർക്ക സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറയുന്നു. ‘‘ജോലിക്കായും വിദ്യാഭ്യാസത്തിനായും പോകുന്നവരുടെ കാഴ്ചപാടുകൾ മാറി. അതിനനുസരിച്ച് നോർക്കയും സജ്ജീകരണങ്ങളിൽ അനുദിനം മാറ്റം വരുത്തുന്നു. അഭിരുചിയും ജീവിത വീക്ഷണവും കുടിയേറ്റത്തിനു പ്രധാനമാണ്. 100% സമർപ്പണബോധമുള്ളവർക്കേ വിജയം നേടാനാകൂ’ ഹരികൃഷ്ണൻ നമ്പൂതിരി പറയുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ ശ്രദ്ധേയമായ മാറ്റങ്ങളെക്കുറിച്ചും അവർക്കായി നോർക്ക തയാറാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും സിഇഒ മനോരമ ഓൺലൈൻ പ്രീമിയവുമായി സംസാരിക്കുന്നു.
Results 1-10 of 13