Activate your premium subscription today
മുംബൈ∙ ഫിൻടെക് ട്രേഡിങ് കമ്പനിയായ ഡാവിഞ്ചി ഡെറിവേറ്റീവ്സിൽനിന്ന് 2.2 കോടി രൂപയുടെ റെക്കോർഡ് ഓഫറുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെയുടെ പ്ലേസ്മെന്റ് സീസണിന്റെ ആദ്യ ഘട്ടം ഞായറാഴ്ച ആരംഭിച്ചു. 2.2 കോടി രൂപയുടെ ഉയർന്ന പാക്കേജ് 3 വിദ്യാർഥികൾക്ക് ലഭിക്കുമെന്നാണ് സൂചന. ഈ വർഷം ഐഐടി-ബി വിദ്യാർഥികൾക്ക് 258 പ്രീ-പ്ലേസ്മെന്റ് ഓഫറുകളാണ് ലഭിച്ചത്.
രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഐഐടി മദ്രാസ് തുടർച്ചയായി 6–ാം വർഷവും ഒന്നാമത്. ഈ വർഷത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) മാനേജ്മെന്റ് വിഭാഗത്തിൽ ദേശീയ തലത്തിൽ തുടർച്ചയായി രണ്ടാംതവണ മൂന്നാമതെത്തിയ ഐഐഎം കോഴിക്കോട് കേരളത്തിന്റെ അഭിമാനമായി
പഠിച്ച സ്ഥാപനത്തിന് വേണ്ടി ചില സാമ്പത്തിക സഹായങ്ങളൊക്കെ പൂര്‍വവിദ്യാര്‍ഥികള്‍ ചെയ്യുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ 228 കോടി രൂപ തന്റെ പഴയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസിന് സംഭാവനയായി നല്കി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് വ്യവസായിയും ഇന്തോ-എംഐഎം ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപകനുമായ ഡോ.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് ആലോചനയില്ലെന്നു യുജിസി ചെയർമാൻ പ്രഫ. എം.ജഗദേഷ് കുമാർ. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ലംഘനം ശ്രദ്ധയിൽപെട്ടാൽ യുജിസിയുടെ നിലപാടു കൃത്യമായി അറിയിക്കാറുണ്ടെന്നും മലയാള മനോരമയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ന്യൂഡൽഹി ∙ ടാറ്റ കൺസൽറ്റൻസി സർവീസസിന്റെ (ടിസിഎസ്) മുൻ സിഇഒയും മലയാളിയുമായ രാജേഷ് ഗോപിനാഥൻ ഐഐടി ബോംബെയിൽ പ്രഫസർ ഓഫ് പ്രാക്ടിസ് പദവിയിൽ സേവനമാരംഭിക്കുന്നു. ഐഐടിയിലെ ട്രാൻസ്ലേഷനൽ റിസർച് ആൻഡ് ഓൻട്രപ്രനർഷിപ് വിഭാഗം മേധാവിയായിട്ടാണു നിയമനം. ഓൻട്രപ്രനർഷിപ് രംഗത്തു മുൻനിരയിലുള്ള പഠനകേന്ദ്രമായ ഐഐടി
മുംബൈ ∙ ബോംബെ ഐഐടി ഹോസ്റ്റലിൽ ‘വെജിറ്റേറിയൻ ഓൺലി’ ടേബിളിലിരുന്നു മാംസാഹാരം കഴിച്ചു പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടി. ഒരു വിദ്യാർഥിക്ക് 10,000 രൂപ പിഴ ചുമത്തി.
മുംബൈ ∙ഐഐടി ബോംബെയ്ക്ക് 315 കോടി രൂപ സംഭാവന ചെയ്ത് പൂർവ വിദ്യാർഥിയും ഇൻഫോസിസ് സഹസ്ഥാപകനും നോൺ– എക്സിക്യൂട്ടീവ് ചെയർമാനുമായ നന്ദൻ നിലേകനി. ഐഐടിയിൽ അദ്ദേഹം വിദ്യാർഥിയായി ചേർന്നതിന്റെ 50–ാം വർഷമാണിത്. നേരത്തെ 85 കോടി രൂപയും നിലേകനി നൽകിയിരുന്നു. ഇതു കൂടി ചേർത്താൽ ആകെ സംഭാവന 400 കോടി രൂപയാകും.
മുംബൈ∙ ഐഐടി ബോംബെയ്ക്ക് പൂർവവിദ്യാർഥിയും ഇൻഫോസിസ് സഹസ്ഥാപകനും കൂടിയായ നന്ദൻ നിലേകനിയുടെ വക 315 കോടി രൂപ. ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പൂർവവിദ്യാർഥി നൽകുന്ന ഏറ്റവും വലിയ സംഭാവനയാണിത്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദ പഠനത്തിനായി 1973ലാണ് നിലേകനി ഐഐടി ബോംബെയിൽ ചേർന്നത്. ഇതുസംബന്ധിച്ച
Results 1-8