ഐഐടി ബോംബെയ്ക്ക് നിലേകനിയുടെ 315 കോടി
Mail This Article
×
മുംബൈ ∙ഐഐടി ബോംബെയ്ക്ക് 315 കോടി രൂപ സംഭാവന ചെയ്ത് പൂർവ വിദ്യാർഥിയും ഇൻഫോസിസ് സഹസ്ഥാപകനും നോൺ– എക്സിക്യൂട്ടീവ് ചെയർമാനുമായ നന്ദൻ നിലേകനി. ഐഐടിയിൽ അദ്ദേഹം വിദ്യാർഥിയായി ചേർന്നതിന്റെ 50–ാം വർഷമാണിത്. നേരത്തെ 85 കോടി രൂപയും നിലേകനി നൽകിയിരുന്നു. ഇതു കൂടി ചേർത്താൽ ആകെ സംഭാവന 400 കോടി രൂപയാകും. എൻജിനീയറിങ് മേഖലയിൽ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമാണ് തുക വിനിയോഗിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.