Activate your premium subscription today
ന്യൂഡൽഹി ∙ ഡൽഹി കലാപക്കേസില് ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടു ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമല് ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 7 ദിവസത്തെ ജാമ്യമാണു ഡൽഹി ഹൈക്കോടതി അനുവദിച്ചത്.
ന്യൂഡൽഹി ∙ നിലയ്ക്കാതെ പെയ്യുന്ന മഴയ്ക്കു മീതെ ലാൽ സലാം വിളികൾ ആളിപ്പടർന്നു. സ്വന്തം ജീവിതത്തിലേക്കു സമരജ്വാല പടർത്തിയ ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാംപസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ സീതാറാം യച്ചൂരിയെ എത്തിച്ചപ്പോൾ സമയം വൈകിട്ട് 4.56. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ് എന്ന മുദ്രാവാക്യം മുഴങ്ങി.
അടിയന്തരാവസ്ഥക്കാലം. യച്ചൂരി അന്നു ജെഎൻയുവിൽ വിദ്യാർഥിയാണ്. വിദ്യാർഥിനേതാക്കളെ അറസ്റ്റ് ചെയ്യാൻ രാത്രി പൊലീസെത്തി. ആൺകുട്ടികളുടെ 2 ഹോസ്റ്റലുകൾ വളയാൻ വന്ന പൊലീസിനു പക്ഷേ, ഒരു ഹോസ്റ്റൽ മാറിപ്പോയി. പകരം വളഞ്ഞതു പെൺകുട്ടികളുടെ ഹോസ്റ്റലായിരുന്നു. ആ അവസരം മുതലാക്കി യച്ചൂരിയടക്കമുള്ളവർ അവിടെനിന്നു രക്ഷപ്പെട്ടു. പിടിയിലാകാതെ കഴിയുകയും വേണം, രാഷ്ട്രീയപ്രവർത്തനം നടത്തുകയും വേണം. എളുപ്പമല്ലായിരുന്നു അത്.
∙അടിയന്തരാവസ്ഥയ്ക്കു ശേഷം ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെഎൻയു) ചേരാൻ ഡൽഹിയിൽ ചെന്നപ്പോൾ തുടങ്ങിയ സൗഹൃദമാണു സീതാറാം യച്ചൂരിയുമായി. 1977ൽ ജെഎൻയുവിൽ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാനാണു സീതാറാം. ജെഎൻയുവിൽ ഞാൻ ചേർന്നില്ലെങ്കിലും സൗഹൃദം നിലനിന്നു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയിലായിരുന്നപ്പോൾ ഞങ്ങളുടെ
ന്യൂഡൽഹി ∙ ക്യാംപസിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക, സ്കോളർഷിപ് തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർവകലാശാല അധികൃതർ അനുകൂല നിലപാട് സ്വീകരിക്കുന്നതു വരെ സമരം തുടരുമെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ അറിയിച്ചു. ഇന്നലെ സർവകലാശാലയിൽനിന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ചിനിടെ, വിദ്യാർഥികളെ ഡൽഹി പൊലീസ് കയ്യേറ്റം ചെയ്തതായും യൂണിയൻ പ്രസിഡന്റ് ധനഞ്ജയ് ആരോപിച്ചു.
ന്യൂഡൽഹി ∙ പ്രത്യേക പ്രവേശന പരീക്ഷ പുനഃസ്ഥാപിക്കുക, സർവകലാശാലയിൽ ജാതി സെൻസസ് നടത്തുക, പുതിയ ഹോസ്റ്റൽ തുറക്കുക, ക്യാംപസിൽ ലൈബ്രറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥി യൂണിയൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
കൊച്ചി ∙ ഡൽഹി രജീന്ദർ നഗറിലെ സിവിൽ സർവീസ് പരിശീലന സ്ഥാപനത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നെവിൻ ഡാൽവിൻ പഠനത്തിൽ മിടുക്കൻ; പഠിച്ചതു മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും. ജെആർഎഫ് നേടി ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ വിഷ്വൽ ആർട്സിൽ ഗവേഷണം നടത്തുകയായിരുന്നു നെവിൻ. ബിരുദ പഠനം ബെംഗളൂരു ക്രൈസ്റ്റിലും
ന്യൂഡൽഹി ∙ കരോൾബാഗ് ഓൾഡ് രജീന്ദർ നഗറിൽ സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ഭൂഗർഭനിലയിൽ വെള്ളം നിറഞ്ഞു മുങ്ങിമരിച്ച 3 വിദ്യാർഥികളിലൊരാൾ മലയാളി. എറണാകുളം കാലടി സ്വദേശിയും ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെൻഎയു) ഗവേഷണ വിദ്യാർഥിയുമായ നെവിൻ ഡാൽവിൻ (26), യുപി അംബേദ്കർനഗർ സ്വദേശി ശ്രേയ യാദവ് (25), തെലങ്കാന സ്വദേശി തന്യ സോണി (25) എന്നിവരാണു ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർഥികൾക്കുള്ള പ്രത്യേക ഫെലോഷിപ്പിൽ നിന്നു ഒബിസി വിഭാഗക്കാരെ ഒഴിവാക്കിയതിൽ പ്രതിഷേധം. എസ്സി, എസ്ടി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ എന്നീ 4 വിഭാഗക്കാർക്കു വേണ്ടിയുള്ള പ്രത്യേക ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചതോടെയാണു
ഹുഗ്ലി നദിയുടെ കരയിലെ വ്യവസായമേഖലയായ ചംപ്ദാനിയിൽ ദീപ്ഷിത ധറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം ബംഗാളിലെ പുതിയ ഇടതിന്റെ നേർച്ചിത്രമാണ്. റാലിയിൽ ചെങ്കൊടികളുമായി മൂവായിരത്തിലധികം സിപിഎം പ്രവർത്തകർ. ഏറെയും മധ്യവയസ്കരും പ്രായമേറിയവരുമായ പഴയ സഖാക്കൾ. എന്നാൽ സംസ്ഥാനത്തെ സിപിഎം സ്ഥാനാർഥിപ്പട്ടിക ചെറുപ്പം കൊണ്ടു ശ്രദ്ധേയമാണ്. 8 പേർ 40 വയസ്സിനു താഴെയുള്ളവർ.
Results 1-10 of 34