Activate your premium subscription today
കൊച്ചി/ ചെറുതുരുത്തി: കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം 'കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിങ് ട്രെഡിഷൻസ്' എന്ന പേരിൽ പുതുമയാർന്നതും വ്യത്യസ്തവുമായ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിമുതൽ
ചെറുതുരുത്തി (തൃശൂർ) ∙ കലാമണ്ഡലത്തിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്് അധ്യാപകരടക്കം 134 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി ഇന്നലെ രാത്രി റദ്ദാക്കി. മന്ത്രി സജി ചെറിയാൻ വൈസ് ചാൻസലർ പ്രഫ. ബി.അനന്തകൃഷ്ണനുമായി നടത്തിയ ചർച്ചയെത്തുടർന്നാണു പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കുന്നതെന്ന് റജിസ്ട്രാർ ഡോ. പി.രാജേഷ്കുമാർ അറിയിച്ചു.
ചെറുതുരുത്തി ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കലാമണ്ഡലത്തിലെ 134 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് വൈസ് ചാൻസലർ ഉത്തരവിട്ടു. 70 സ്ഥിരം ഉദ്യോഗസ്ഥർ മാത്രമേ കൽപിത സർവകലാശാലയായ കലാമണ്ഡലത്തിൽ ഇനിയുള്ളൂ. ഇവരിൽ 52 പേരാണ് അധ്യാപകർ. ജീവനക്കാർക്ക് ശമ്പളം നൽകാനും മറ്റും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് വരുമാനം കണ്ടെത്തണമെന്നു കഴിഞ്ഞമാസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതിനുശേഷം ജീവനക്കാരെ പിരിച്ചുവിടുന്ന ആദ്യ സ്ഥാപനമാണു കലാമണ്ഡലം.
തിരുവനന്തപുരം ∙ കേരള കലാമണ്ഡലം, സാഹിത്യ അക്കാദമി, സ്പോർട്സ് കൗൺസിൽ, ലൈബ്രറി കൗൺസിൽ, ലളിതകലാ അക്കാദമി തുടങ്ങി ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾക്കു പണം സ്ഥാപനങ്ങൾ സ്വയം കണ്ടെത്തണമെന്നു ധനവകുപ്പിന്റെ സർക്കുലർ.
ചെറുതുരുത്തി ∙ കഴിഞ്ഞ വർഷം കേരള കലാമണ്ഡലത്തിൽ വിതരണം ചെയ്ത യൂണിഫോമിനു വ്യത്യസ്തമായ തുക ഈടാക്കിയെന്നാരോപിച്ച് കേരള കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ സമരം വിജയം കണ്ടു. ഒരേ ബാച്ചിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നു 4,500 രൂപയും 3,500 രൂപയുമാണ് വാങ്ങിച്ചിരുന്നതെന്നും എല്ലാവർക്കും ഒരു
തിരുവനന്തപുരം∙ കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായ പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിക്ക് ഓണറേറിയവും ഓഫിസ് ചെലവും അനുവദിച്ച് സര്‍ക്കാര്‍. 1.75 ലക്ഷം രൂപയാണ് ഓണറേറിയം. ഓഫിസ് ചെലവായി 25,000 രൂപയും അനുവദിച്ചിട്ടുണ്ട്. കലാമണ്ഡലം റജിസ്ട്രാറുടെ അപേക്ഷപ്രകാരമാണ് നടപടിയെന്ന് സാംസ്കാരിക വകുപ്പിന്റെ
കൽപിത സർവകലാശാലയായ കേരള കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 25ന് അകം തപാൽവഴി അപേക്ഷ ലഭിക്കണം.വിലാസം: റജിസ്ട്രാർ, കേരള കലാമണ്ഡലം, വള്ളത്തോൾ നഗർ, തൃശൂർ – 679531, ഫോൺ: 04884 – 262418, ഇ–മെയിൽ: academic.kalamandalam@gmail.com. വെബ്സൈറ്റ്: www.kalamandalam.ac.in. 14
തിരുവനന്തപുരം ∙ പ്രശസ്ത കൂടിയാട്ടം കലാകാരൻ മലപ്പുറം വണ്ടൂർ കാപ്പിൽ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ (58) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച തിരുവനന്തപുരത്ത്.
ചെറുതുരുത്തി ∙ കേരള കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം. പുതിയ അധ്യയനവർഷം മുതൽ കലാമണ്ഡലത്തിൽ ലിംഗഭേദമില്ലാതെ എല്ലാവർക്കും പ്രവേശനം നൽകുമെന്നു ഭരണസമിതി അറിയിച്ചു. ഭരതനാട്യം, കുച്ചിപ്പുഡി, തിയറ്റർ ആൻഡ് പെർഫോമൻസ് കോഴ്സുകൾ ആരംഭിക്കുമെന്നും വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ പറഞ്ഞു. 11
തൃശൂര്‍∙ കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിലാണ് നിർണായക തീരുമാനം. ലിംഗ ഭേദമന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമുണ്ടായത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയറ്റർ ആൻഡ്
Results 1-10 of 43