Activate your premium subscription today
ഇല്ലാ ഇല്ല മരിക്കുന്നില്ല....ജീവിക്കുന്നു ഞങ്ങളിലൂടെ.....എന്ന വിപ്ലവ മുദ്രാവാക്യം നമുക്ക് അത്രമേൽ പരിചിതമാണ്. വിപ്ലവ പാരമ്പര്യമുള്ള നേതാക്കൾ വിടവാങ്ങുമ്പോൾ അണികൾ മുഷ്ടിചുരുട്ടി വിളിക്കുന്ന മുദ്രാവാക്യത്തിന്റെ അർഥവും വ്യാപ്തിയും മരണത്തിനപ്പുറത്തേക്കും കടന്നു ചെല്ലുന്നതു പല വഴികളിലൂടെയാണ്. അവയവദാനം വഴിയും മരണാനന്തരം ശരീരം മെഡിക്കൽ വിദ്യാർഥികൾക്കു നൽകുന്നതിലൂടെയും മനുഷ്യൻ മരണത്തിലും സമൂഹത്തിനു പ്രകാശമാകുന്നു.
ന്യൂഡൽഹി ∙ മെഡിക്കൽ സീറ്റ് ഉപേക്ഷിച്ചുപോകുന്ന വിദ്യാർഥികൾക്ക് ബോണ്ടോ പിഴയോ നൽകുന്നതിനുപകരം, 2 വർഷത്തേക്കു മെഡിക്കൽ പഠനവിലക്ക് ഏർപ്പെടുത്തണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) കർമസമിതി കേന്ദ്ര സർക്കാരിനു ശുപാർശ നൽകി. ഗ്രാമീണസേവന ബോണ്ടും നിർത്തണമെന്നാണു നിർദേശിക്കുന്നത്. ഉപേക്ഷിച്ചുപോകുന്ന സീറ്റിനെ
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിന് സമീപമുള്ള നദിയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. 18-നും 20-നും ഇടയിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. വെലിക്കി നോവ്ഗൊറോഡ് നഗരത്തിലെ നോവ്ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇവർ
ന്യൂഡൽഹി : പണമുള്ളതുകൊണ്ട് സ്വകാര്യ മെഡിക്കൽ കോളജിൽ പഠിക്കുകയും അതിന്റെ പേരിൽ നിർബന്ധിത ഗ്രാമീണ സേവനത്തിൽ ഇളവു വേണമെന്നു വാദിക്കുകയും ചെയ്യുന്നത് എങ്ങനെയെന്നു സുപ്രീം കോടതി ചോദിച്ചു. മെഡിക്കൽ വിദ്യാർഥികൾക്ക് ഒരുവർഷത്തെ ഗ്രാമീണ സേവനം നിർബന്ധിതമാക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി
ന്യൂഡൽഹി∙ വൈവ നടക്കുന്നതിനിടെ മെഡിക്കൽ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയാണു പരാതി നൽകിയത്. പ്രാക്ടിക്കൽ വൈവ നടക്കുന്നതിനിടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസർ അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചു. സാധാരണ അധ്യാപകർക്ക്
തിരുവനന്തപുരം∙ ഓപ്പറേഷൻ തിയറ്ററിൽ ഹിജാബിനു പകരം നീളമുള്ള കൈകളുള്ള ജാക്കറ്റും തലമറയ്ക്കാൻ സർജിക്കൽ ഹുഡും അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ 7 എംബിബിഎസ് വിദ്യാർഥികളുടെ കത്ത് രാഷ്ട്രീയ തീരുമാനമെടുക്കേണ്ട ഒരു വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
തിരുവനന്തപുരം∙ ഓപ്പറേഷൻ തിയറ്ററിൽ കൈയ്യും തലയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ 7 വിദ്യാർഥികളുടെ ആവശ്യത്തോട് വിയോജിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ).
തിരുവനന്തപുരം∙ ഓപ്പറേഷന് തിയറ്ററിനുള്ളില്‍ ഹിജാബിന് പകരമായി നീളമുള്ള കൈകളോട് കൂടിയ സ്ക്രബ് ജാക്കറ്റുകളും സര്‍ജിക്കല്‍ ഹുഡും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴു എംബിബിഎസ് വിദ്യാര്‍ഥികള്‍ പ്രിൻസിപ്പലിനു കത്തു നൽകി. കത്തു ലഭിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ്
കാസർകോട് ∙ ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായതായി പരാതി. ചെന്നൈയിൽ നിന്നു മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ–മംഗളൂർ എക്സ്പ്രസ് ട്രെയിനിൽ ചൊവ്വാഴ്ച രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ്
ന്യൂഡൽഹി ∙ വിദേശത്തു മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ മെഡിക്കൽ കോളജുകൾ അല്ലാത്ത ആശുപത്രികളിലും ഇന്റേൺഷിപ് അനുവദിച്ച് നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഒരു വർഷത്തേക്കു വ്യവസ്ഥകൾ ഇളവു ചെയ്തു. അലോട്മെന്റ് ചുമതല സംസ്ഥാന മെഡിക്കൽ കമ്മിഷനുകൾക്കാണ്.
Results 1-10 of 11