Activate your premium subscription today
ബെംഗളൂരു∙ കന്നഡ നടി ശോഭിത ശിവണ്ണയെ (30) ഹൈദരാബാദിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരഡൊണ്ടല മൂറു, എടിഎം, ഒന്തു കഥെ ഹേൾവ, ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച നടി, 12 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയാണ് അവസാനം ചിത്രം. ഹാസൻ സക്ലേശ്പുര സ്വദേശിനിയായ ശോഭിത വിവാഹത്തിനു ശേഷം 2 വർഷമായി ഹൈദരബാദിലാണു താമസിക്കുന്നത്. മരണത്തിൽ കേസെടുത്ത ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരു ∙ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കന്നഡ നടി പവിത്ര ഗൗഡ ഹൈക്കോടതിയെ സമീപിച്ചു. കൂട്ടുപ്രതിയും നടനുമായ ദർശൻ തൊഗുദീപ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണിത്. തുടർന്ന് ഹൈക്കോടതി പൊലീസിനു നോട്ടിസ് അയച്ചിരുന്നു. നവംബർ 7ന് കേസ് വീണ്ടും
ജയസൂര്യയും കന്നഡ താരം റിഷഭ് ഷെട്ടിയും വിജയദശമി നാളിൽ കൊല്ലൂർ മൂകാംബികയിൽ ദർശനം നടത്തി. താരങ്ങൾ ഒന്നിച്ച് ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങൾ വൈറലായി. ഇരുവരുടെയും സൗഹൃദം വെളിപ്പെടുത്തുന്നതാണ് ഈ ചിത്രങ്ങൾ.
ബെംഗളൂരു∙ ലൈംഗിക ആക്രമണത്തെക്കുറിച്ച് കന്നഡ നടിമാരുടെ പരാതി കേൾക്കാൻ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് 16ന് യോഗം ചേരും. കന്നഡ സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം അന്വേഷിക്കാൻ സമിതിയെ നിയമിക്കണമെന്ന ആവശ്യം ശക്തമായതോടെ വനിതാ കമ്മിഷൻ നിർദേശത്തെ തുടർന്നാണ് ഫിലിം ചേംബർ പ്രശ്നത്തിൽ ഇടപെട്ടത്. ചൂഷണത്തെക്കുറിച്ച് 2018ൽ തന്നെ ആരോപണമുന്നയിച്ച ശ്രുതി ഹരിഹരൻ ഉൾപ്പെടെയുള്ള നടിമാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും സന്ദർശിച്ചിരുന്നു.
ജന്മദിനം കേരളത്തിൽ ആഘോഷിച്ച് കന്നട സൂപ്പർതാരം ശിവരാജ് കുമാർ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം മൂന്നു ദിവസത്തെ സ്വകാര്യ സന്ദർശനത്തിനാണ് താരം കേരളത്തിലെത്തിയത്. സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയീസ് ആണ് ശിവരാജ് കുമാറിന് ആതിഥ്യമരുളുന്നത്. കായൽ കാഴ്ചകൾ ആസ്വദിച്ചാണ് സൂപ്പർതാരത്തിന്റെ ജന്മദിനാഘോഷം.
ബെംഗളൂരു ∙ ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായ കന്നട നടൻ ദർശന്റെ കൂട്ടുപ്രതിയായ നടി പവിത്ര ഗൗഡയ്ക്കു കസ്റ്റഡിയിൽ മേക്കപ്പിന് സൗകര്യമൊരുക്കി പൊലീസ്. ഗുരുതര വീഴ്ച വരുത്തിയ വനിതാ പൊലീസ് സബ് ഇൻസ്പെക്ടർക്ക് കർണാടക പൊലീസ് കാരണംകാണിക്കൽ നോട്ടിസ് നൽകി. പവിത്രയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിനാണു
ബെംഗളൂരു∙ പ്രമുഖ കന്നട നടന് ദർശൻ തൊഗുദീപയും നടിയും സുഹൃത്തുമായ പവിത്ര ഗൗഡയും ഉൾപ്പെട്ട കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രോസിക്യൂഷൻ. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം നടത്താൻ ദർശനെ പ്രകോപിപ്പിച്ചതും, കൃത്യം ആസൂത്രണം ചെയ്തതും പവിത്രയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ബെംഗളൂരു∙ ആരാധകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നട നടി പവിത്ര ഗൗഡ, കേസിലെ മുഖ്യപ്രതിയും കന്നഡ നടനുമായ ദർശന്റെ ഭാര്യയല്ലെന്നും അങ്ങനെയുള്ള തെറ്റിദ്ധാരണകൾ പരത്തുന്നത് ദർശന്റെ ഭാര്യയായ വിജയലക്ഷ്മിയെ വേദനിപ്പിക്കുന്നുവെന്നും പ്രതിയുടെ അഭിഭാഷകൻ അനിൽ ബാബു. അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ എത്തി
ബെംഗളൂരു∙ അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ ദർശന് ‘രാജകീയ’ പരിഗണന നൽകിയെന്ന ആരോപണം ആഭ്യന്തരമന്ത്രി പരമേശ്വര നിഷേധിച്ചു. ചോദ്യംചെയ്യൽ പുരോഗമിക്കുന്ന അവിടെ പ്രത്യേക സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്ക് ബിരിയാണി ഉൾപ്പെടെ പൊലീസ് വാങ്ങിക്കൊടുത്തു എന്നാണ് ആരോപണം. എന്നാൽ, അത്തരമൊരു
ബെംഗളൂരു ∙ ആരാധകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ വെട്ടിലാക്കി, 13–ാം പ്രതി ദീപക്കിന്റെ കുറ്റസമ്മത മൊഴി. ദർശന്റെ പങ്കു സംബന്ധിച്ച് നിർണായക വെളിപ്പെടുത്തൽ നടത്തിയതോടെ ദീപക്കിനെ മാപ്പുസാക്ഷിയാക്കിയേക്കും. കേസിലെ ഒന്നാം പ്രതിയായ നടി പവിത്ര ഗൗഡയും ദർശനും തമ്മിലുള്ള
Results 1-10 of 30