Activate your premium subscription today
ലേഡി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിലിൽ അറിയപ്പെടാൻ ആഗ്രഹമില്ലെന്ന് നടി നയൻതാര. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി തനിക്ക് ഒരു ബാധ്യതയാണെന്നും അത്തരത്തിൽ അഭിസംബോധന ചെയ്യപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നയൻതാര പറഞ്ഞു. ഒരു സുപ്രഭാതത്തിൽ താൻ ഇട്ട പേരല്ല ലേഡി സൂപ്പർസ്റ്റാർ മറിച്ച് തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആണ് തനിക്ക് ആ പട്ടം ചാർത്തിത്തന്നതെന്ന് നയൻതാര പറയുന്നു.
തെന്നിന്ത്യന്‍ സിനിമയില്‍ ഒന്നടങ്കം ജ്വലിച്ചു നിന്ന നടിയായിരുന്നു സുകന്യ. മിക്കവാറും എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായ മുന്‍നിര താരം. അഭിനയരംഗത്ത് സജീവമായിരിക്കെ അവര്‍ നിര്‍ണായകമായ ഒരു തീരുമാനം എടുത്തു. സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിര്‍ത്തുക. അങ്ങനെ സുകന്യ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയില്‍ വച്ചായിരുന്നു വിവാഹം. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ശ്രീധറിനൊപ്പം കുടുംബജീവിതം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഏതാനും മാസങ്ങള്‍ക്കുളളില്‍ വിവാഹബന്ധം അവസാനിപ്പിച്ച് അവര്‍ ചെന്നെയില്‍ മടങ്ങിയെത്തി. ദാമ്പത്യജീവിതത്തോട് വിരക്തി തോന്നിയ അവര്‍ പിന്നീട് തനിച്ച് ജീവിക്കാനാണ് ഇഷ്ടപ്പെട്ടത്. ഇപ്പോള്‍ 55-ാം വയസ്സിലെത്തിയിട്ടും അവരുടെ തീരുമാനത്തില്‍ മാറ്റം സംഭവിച്ചില്ല. എന്താണ് അവര്‍ നേരിട്ട വിഷമതകളെന്ന് എവിടെയും വെളിപ്പെടുത്താനും സുകന്യ തയാറായില്ല. ആരെയും കുറ്റപ്പെടുത്തിയതുമില്ല.
കേരളത്തിൽ 'പുഷ്പ2' റിലീസിന് മുമ്പു തന്നെ ചരിത്രം സൃഷ്ടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇപ്പോൾ തന്നെ 500 സ്ക്രീനുകളും കടന്ന് കേരളത്തിൽ 'പുഷ്പ 2' തേരോട്ടം തുടങ്ങിയിരിക്കുകയാണ്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ
നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവായി. 18 വർഷം നീണ്ടു നിന്ന ദാമ്പത്യത്തിനാണ് ഇതോടെ അവസാനമായത്.
ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ തെലുങ്കുതാരം സുബ്ബരാജു വിവാഹിതനായി. 47–ാം വയസ്സിലാണ് താരത്തിന്റെ വിവാഹം. താരം തന്നെയാണ് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹ വേഷത്തില്‍ ഭാര്യയ്ക്കൊപ്പം കടല്ക്കരയില് നില്ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.
വിവാഹത്തിന് ഇനി പത്തു ദിവസം കൂടിയേ ബാക്കിയുള്ളു എന്ന സന്തോഷം പങ്കുവച്ച് കാളിദാസ് ജയറാം. പ്രതിശ്രുത വധുവും കൂട്ടുകാരിയുമായ താരിണിയുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് കാളിദാസ് സന്തോഷം അറിയിച്ചത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് കാളിദാസിന്റേത്.
പ്രണയം പരസ്യമായി തുറന്നു പറഞ്ഞ് കീർത്തി സുരേഷ്. വിവാഹ വാർത്തകൾ സജീവമാകുന്നതിന് ഇടയിലാണ് ഔദ്യോഗികമായി കീർത്തി തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ബാല്യകാലസുഹൃത്തും സഹപാഠിയുമായ ആന്റണി തട്ടിലുമായി 15 വർഷമായി പ്രണയത്തിലാണെന്ന് കീർത്തി വെളിപ്പെടുത്തി. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പമാണ് കീർത്തിയുടെ പോസ്റ്റ്.
മകൻ ധനുഷിന്റെ വിവാഹദിനത്തിലെ ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ച് നടൻ നെപ്പോളിയൻ. രണ്ടാഴ്ച മുൻപായിരുന്നു ധനുഷും അക്ഷയയും തമ്മിലുള്ള വിവാഹം ജപ്പാനിൽ നടന്നത്. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനുഷിനു വേണ്ടി അമ്മ ജയസുധയാണ് താലി ചാർത്തിയത്. നിറഞ്ഞകണ്ണുകളോടെ ചടങ്ങിൽ പങ്കെടുക്കുന്ന നെപ്പോളിയനെ വിഡിയോയിൽ കാണാം.
സിനിമയിലെത്തി 14 വർഷം കഴിഞ്ഞെങ്കിലും സുനിൽ സുഖദയുടെ മുഖഛായയ്ക്കു കാര്യമായ മാറ്റം വന്നിട്ടില്ല. പക്ഷേ തമിഴിലൂടെ തന്റെ പ്രതിഛായ മാറ്റിപ്പണിതു കൊണ്ടിരിക്കുകയാണ് സുഖദ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പോർതൊഴിൽ എന്ന ഹിറ്റ് സിനിമയിലെ സൈക്കോ വില്ലൻ വേഷത്തിലൂടെ മറ്റൊരു സുഖദയെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോൾ
ഇന്ത്യൻ സിനിമയിൽ ഒരു സൂപ്പർതാരമാകുന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ഒരു സിനിമാതാരത്തിന്റെ ഓരോ ചലനങ്ങളും അതിസൂഷ്മമായി നിരീക്ഷിച്ച് പൊതുവിചാരണ നടത്തുന്ന ഒരിടത്ത്. അവിടെയാണ് തിരുവല്ലക്കാരിയായ ഡയാന കുര്യൻ എന്ന പെൺകുട്ടി ഇന്ത്യൻ സിനിമയിലെ ‘ലേഡി സൂപ്പർ സ്റ്റാർ നയൻതാര’ എന്ന പദവിയിലേക്ക് നടന്നുകയറിയത്. നയൻതാരയ്ക്ക് നാൽപത് വയസ്സ് തികയുന്ന ദിവസമാണ് താരത്തിന്റെ കരിയറും ജീവിതവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻതാര – ബിയോണ്ട് ദ് ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്ററി പുറത്തുവന്നത്.
Results 1-10 of 100