Activate your premium subscription today
പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പാൻ ഇന്ത്യൻ താരം അല്ലു അർജുനെ വീട്ടിലെത്തി തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത് രാജ്യമൊട്ടാകെ ചർച്ചയായി. ജാമ്യം ലഭിച്ചതിനെ തുടർന്ന് താരം പുറത്തിറങ്ങിയെങ്കിലും അല്ലുവിന്റെ അറസ്റ്റ് തെലങ്കാന സർക്കാരും ടോളിവുഡും തമ്മിലുള്ള ശീതസമരത്തെ പരസ്യമാക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് സിനിമാക്കാരോട് എന്താണ് പ്രശ്നം എന്നാണ് ആരാധകർ ഉന്നയിക്കുന്ന ചോദ്യം.
തിയറ്ററിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽശിക്ഷയുടെ തൊട്ടടുത്തു വരെയെത്തിയാണ് രക്ഷപ്പെട്ടത്. അതോടെ പുഷ്പ2 വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുന്നു. ഏറ്റവും വേഗത്തിൽ 1000 കോടി രൂപ സ്വന്തമാക്കിയ സിനിമയെന്ന റെക്കോർഡ് ആ വിവാദത്തിനും തൊട്ടുമുൻപാണ് പുഷ്പ2 സ്വന്തമാക്കിയത്. ഇത്തരത്തിൽ ആഘോഷങ്ങളിലും വിവാദങ്ങളിലും ആറാടുമ്പോൾ പുഷ്പയെ ‘ഫയർ’ ആക്കിയ ഒരാൾ കൂടിയുണ്ട് ചിത്രത്തിൽ. അവർക്കൊരു കഥ പറയാനുമുണ്ട്. ഏഴ് വർഷത്തിൽ അഭിനയിച്ചത് വിരലിലെണ്ണാവുന്ന സിനിമകൾ. അതിൽ പലതും വൻ പരാജയവും. എന്നാൽ രണ്ട് പാട്ടുകൾ ഈ ഇരുപത്തിമൂന്നുകാരിയെ പാൻ ഇന്ത്യൻ താരമാക്കി. പറഞ്ഞുവരുന്നത് യുവനടി ശ്രീലീലയുടെ കാര്യമാണ്. പുഷ്പ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിലൂടെ തിയറ്ററിനു തീകൊളുത്തിയത് സമാന്ത ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അതിനുള്ള അവസരം ലഭിച്ചത് ശ്രീലീലയ്ക്കായിരുന്നു. ചെറുപ്രായത്തിൽ തന്നെ രണ്ട് കുട്ടികളുടെ ‘അമ്മ’ കൂടിയാണ് ഈ നടി. അമേരിക്കയിൽ ജനിച്ചു വളർന്ന ശ്രീലീല എങ്ങനെയാണ് തെന്നിന്ത്യയുടെ ‘ഡാൻസിങ് ക്വീൻ’ ആയത്? എന്താണ് അവരുടെ ജീവിതകഥ?
ചലച്ചിത്ര താരം അല്ലു അർജുന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് കേസ് പിൻവലിക്കാൻ തയ്യാറായി മരിച്ച യുവതിയുടെ ഭർത്താവ്. അല്ലു അർജുനല്ല അപകടത്തിന് കാരണക്കാരനെന്ന് രേവതിയുടെ ഭർത്താവ് ഭാസ്കർ പ്രതികരിച്ചു.
ഹൈദരാബാദ് ∙ ഐക്കൺ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന അല്ലു അർജുന്റെ അറസ്റ്റ് ഇന്ത്യൻ സിനിമാവ്യവസായത്തെത്തന്നെ അമ്പരപ്പിച്ചു കൊണ്ടാണ്. അറസ്റ്റിനെതിരെ വൻ പ്രതിഷേധവും ഉയരുന്നുണ്ട്. ബിആർഎസ് നേതാവ് കെ.ടി.രാമറാവു അടക്കമുള്ളവർ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകർത്താക്കളുടെ അരക്ഷിതത്വത്തിന്റെ പ്രതിഫലനമാണ് അറസ്റ്റെന്നായിരുന്നു രാമറാവുവിന്റെ പ്രതികരണം.
‘പുഷ്പ 2: ദ റൂൾ’ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അല്ലു അർജുനെ കാണാൻ ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസ് സ്റ്റേഷനകത്തേക്കു പ്രവേശിക്കാൻ ചന്ദ്രശേഖർ റെഡ്ഡിക്ക് പൊലീസ് അനുവാദം നിഷേധിച്ചു. പൊലീസ് സ്റ്റേഷനു മുന്നിൽ നിരവധി ആരാധകരും തമ്പടിച്ചിട്ടുണ്ട്. അല്ലു അർജുനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ശേഷം താരത്തിന്റെ ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി പൊലീസ് സ്റ്റേഷനിൽ എത്തുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ച അദ്ദേഹം മരുമകന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പൊലീസ് സ്റ്റേഷനിൽ തന്നെയും പ്രവേശിപ്പിക്കാൻ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു, "ഇൻസ്പെക്ടർ, ദയവായി ഞങ്ങളെ അകത്തേക്ക് വിടൂ. ഞങ്ങൾ ഒരു പ്രശ്നവും ഉണ്ടാക്കില്ല. ദയവു ചെയ്ത് അകത്തേക്ക് കടത്തി വിടൂ,'' എന്ന് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി പൊലീസിനോട് ആവശ്യപ്പെടുന്നത് വിഡിയോയിൽ കേൾക്കാം.
ഇന്ത്യൻ ബ്ലോക്ബസ്റ്റർ പുഷ്പ 2 ബോക്സ് ഓഫിസിൽ 1000 കോടി കടക്കുമ്പോഴും അമ്മയ്ക്കൊപ്പം സമയം ചെലവഴിച്ച് പാൻ ഇന്ത്യൻ താരം അല്ലു അർജുൻ. അമ്മ നിർമലയോടൊപ്പമുള്ള ചിത്രം അല്ലു അർജുൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ആരാധകർ ഒന്നടങ്കം പുഷ്പ 2ന്റെ 1000 കോടി നേട്ടം ആഘോഷിക്കുമ്പോൾ അതിന്റെ പോസ്റ്റർ പോലും പങ്കുവയ്ക്കാതെയാണ് അല്ലു അമ്മയ്ക്കൊപ്പമുള്ള സ്നേഹാർദ്രനിമിഷം ആരാധകർക്കായി ഷെയർ ചെയ്തത്.
ഹൈദരാബാദ്∙ വീട്ടിലേക്കു വിളിച്ചുവരുത്തി മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച് തെലുങ്കിലെ മുതിര്‍ന്ന നടനും പത്മ അവാര്‍ഡ് ജേതാവുമായ മോഹന്‍ ബാബു. മോഹന്‍ ബാബുവും ഇളയ മകനും നടനുമായ മഞ്ചു മനോജും തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണു നാടകീയ സംഭവങ്ങള്‍. ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് പിടിച്ചുവാങ്ങി അടിക്കുകയായിരുന്നു. തുടര്‍ന്ന് നടന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച് വീടിനുള്ളില്‍നിന്നു പുറത്താക്കി.
ഇന്ത്യൻ ബോക്സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിക്കൊണ്ട് അല്ലു അര്‍ജുന്റെ 'പുഷ്പ 2'വിന്റെ താണ്ഡവം. ഇന്ത്യൻ സിനിമാലോകത്ത് തന്നെ അതിവേഗം 621 കോടി കലക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് 'പുഷ്പ 2: ദ റൂൾ'. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടു. റിലീസായി മൂന്നു ദിവസം കൊണ്ടാണ് പുഷ്പയുടെ രണ്ടാം ഭാഗം ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്.
ഭാര്യയും ഭർത്താവും അഭിനയിച്ച സിനിമകൾ ഒരേ സമയം തിയറ്ററുകളിൽ ഏറ്റുമുട്ടുന്നുവെന്ന അപൂർവതയ്ക്ക് ഇന്ന് മുതൽ ബോക്സോഫിസ് സാക്ഷ്യം വഹിക്കും. നസ്രിയ നായികയായെത്തിയ 'സൂക്ഷ്മദര്‍ശിനി'യും ഫഹദ് ഫാസിൽ പ്രതിനായക കഥാപാത്രമായെത്തുന്ന 'പുഷ്പ 2' ഉം ഇന്നു മുതൽ തിയറ്ററുകളിൽ നേർക്കുനേർ എത്തുകയാണ്. നവംബർ 22ന് തിയേറ്ററുകളിലെത്തിയ 'സൂക്ഷ്മദര്‍ശിനി' മൂന്നാം വാരം പിന്നിടുമ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് ബോക്സോഫിസിൽ കുതിപ്പ് തുടരുന്നത്. അല്ലു അര്‍ജുനും ഫഹദും ഒന്നിച്ച 'പുഷ്പ 2 ദ റൂൾ' ഇന്ന് തിയറ്ററുകളിലെത്തിയതോടെ ഇരുസിനിമകളും നേർക്കുനേർ മത്സരമാകും.
മുൻ ഭർത്താവ് നാഗചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹദിവസം നടി സമാന്ത പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റുകൾ ചർച്ചയാകുന്നു. ‘ലോകത്ത് നല്ല നാത്തൂന്മാരുണ്ട്. എന്റെ നാത്തൂനെ ഞാൻ സ്നേഹിക്കുന്നു’ എന്ന പോസ്റ്റ് റീ ഷെയർ ചെയ്യുകയാണ് സമാന്ത അവസാനം ചെയ്തത്. ഏറ്റവും നല്ല നാത്തൂനാണ് എന്റേത് എന്ന അർത്ഥത്തിൽ സമാന്തയുടെ നാത്തൂൻ നിക്കോൾ പങ്കുവച്ച പോസ്റ്ററാണ് സമാന്ത റീ ഷെയർ ചെയ്തത്. ഈ വർഷം സെപ്റ്റംബറിലായിരുന്നു സമാന്തയുടെ സഹോദരൻ ഡേവിഡും അമേരിക്കൻ വംശജയായ നിക്കോളുമായുള്ള കല്യാണം. അമേരിക്കയിൽ വച്ചുനടന്ന വിവാഹത്തിൽ നിറസാന്നിധ്യമായിരുന്നു സമാന്ത. നാഗചൈതന്യയുടെ വിവാഹ ദിവസം സമാന്ത പങ്കുവച്ച മറ്റൊരു വിഡിയോയും ചർച്ചയായിരുന്നു. ‘ഫൈറ്റ് ലൈക് എ ഗേൾ’ എന്ന ഹാഷ്ടാഗ് ചേർത്താണ് ഫ്രീസ്റ്റൈൽ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ വിഡിയോ സമാന്ത പങ്കുവച്ചത്. ഗെയിമിനു മുന്നോടിയായി ഹസ്തദാനം ചെയ്തപ്പോൾ ഒരു ആൺകുട്ടി മറ്റൊരു പെൺകുട്ടിയുടെ കൈ വേദനിപ്പിച്ചിരുന്നു. ശേഷം നടന്ന മത്സരത്തിൽ പെൺകുട്ടി ജയിച്ചപ്പോൾ ആൺകുട്ടി കരഞ്ഞുകൊണ്ടാണ് തോൽവിയെ നേരിട്ടത്. ആ കരച്ചിൽ ലേശം പേർസണൽ ആണെന്ന് കമന്റുകളിൽ കണ്ടതുപോലെ സമാന്തയും കരുതിയിരിക്കുമോ എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ ചോദിക്കുന്നത്.
Results 1-10 of 48