Activate your premium subscription today
1000 ബേബീസ് എന്ന വെബ് സീരീസ് കണ്ടവരാരും മറക്കാനിടയില്ലാത്തൊരു കഥാപാത്രമുണ്ട്. പാലക്കാടുകാരനായ യുവ രാഷ്ട്രീയ പ്രവർത്തകൻ ദേവന് കുപ്ലേരി എന്ന കഥാപാത്രം. ലാല്‍ സംവിധാനം ചെയ്ത് 2010–ല്‍ റിലീസായ ‘ടൂര്‍ണമെന്റ്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മനു ലാൽ ആണ് ദേവന് കുപ്ലേരിയായി വേഷമിട്ടത്. ടൂർണമെന്റ്, ഫ്രൈഡേ, ഡബിൾ ബാരൽ, മെക്സിക്കൻ അപാരത, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളിൽ ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത മനുവിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി മാറുകയാണ് പാലക്കാടൻ ഭാഷ നല്ല ഒഴുക്കിന് സംസാരിക്കുന്ന ദേവന് കുപ്ലേരി. പതിനെട്ടു വർഷത്തെ കലാജീവിതത്തിൽ പിന്തുണയുമായി ഒപ്പം നിന്ന അമ്മയ്ക്ക് നൽകാൻ കഴിഞ്ഞ സമ്മാനമാണ് ദേവന് കുപ്ലേരി
നീ കൊ ഞാ ചാ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സഞ്ജു ശിവറാം. എന്നാൽ, ഒരു ദശാബ്ദക്കാലം സിനിമയിൽ ഉണ്ടായിട്ടും സഞ്ജുവിന് ഒരു ബ്രേക്ക് നൽകുന്ന സിനിമകളൊന്നും സംഭവിച്ചില്ല. പക്ഷേ, കോവിഡിന് ശേഷം സഞ്ജുവിന്റെ സമയം തെളിയുകയായിരുന്നു.
ബോളിവുഡിലെ ഒരുകാലത്തെ ഹൃദയത്തുടിപ്പായിരുന്ന സൂപ്പർതാരം നീന ഗുപ്തയുടെ അതിശയിപ്പിക്കുന്ന പ്രകടനവുമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തിയ സീരീസ് ആണ് ‘1000 ബേബീസ്’. ഏഴ് എപ്പിസോഡുകളിലായി മലയാളത്തിൽ ചിത്രീകരിച്ച ഈ സൈക്കോളജിക്കൽ ത്രില്ലർ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും ലഭ്യമാണ്.
പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങളും, പുരോഗമനപരമായ ആശയങ്ങളും കൈകാര്യം ചെയ്യുന്ന ‘സോൾ സ്റ്റോറീസ്’ എന്ന ഒറിജിനൽ ആന്തോളജി, മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിച്ചു. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന 5 സ്ത്രീകളുടെ കഥകളാണ് ഈ ആന്തോളജിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സനിൽ കളത്തിൽ ആണ് സംവിധാനം
ആരും ശ്രദ്ധിക്കാതെ സിനിമയുടെ ഓരം ചേര്‍ന്ന് നടന്നു പോകുന്ന നടനാണ് സൈജു കുറുപ്പ്. ശ്രദ്ധിക്കാതെ എന്നത് വിപരീതമായ അര്‍ത്ഥത്തിലല്ല പറയുന്നത്. കഴിവുകള്‍ ഏറെയുണ്ടെങ്കിലും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും സെല്‍ഫ് പ്രമോഷനും കൊണ്ട് ഇല്ലാത്ത മേന്മകള് ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്ന ശീലം സൈജുവിനില്ല. ഉളള
അനാർക്കലി മരയ്ക്കാർ, സുഹാസിനി, രൺജി പണിക്കർ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ മലയാളം വെബ് സീരീസ് സോൾ സ്റ്റോറീസ് സ്ട്രീമിങിനൊരുങ്ങുന്നു. സ്ത്രീകേന്ദ്രീകൃതമായ വിഷയം കൈകാര്യം ചെയ്യുന്ന സീരിസ് ജനപ്രയി ഒടിടി പ്ലാറ്റ്ഫോമായ 'മനോരമ മാക്സി'ലൂടെയാണ് റിലീസിനെത്തുന്നത്. സനിൽ കളത്തിലാണ്
റഹ്മാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തൗസന്റ് ബേബീസ്’ ഒക്ടോബർ 18 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. റഹ്മാൻ അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസാണിത്. സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ ജോണറിലുള്ള വ്യത്യസ്തമായ പ്രമേയമാണ് ഇതിന്റേത്. ബോളിവുഡ് അഭിനേത്രിയും സംവിധായികയുമായ
76ാമത് എമ്മി അവാര്‍ഡിൽ തിളങ്ങി ഷോഗൺ. വിവിധ ഇനങ്ങളിലായി 18 അവാര്‍ഡുകളാണ് ജപ്പാനീസ് പരമ്പരയായ ഷോഗൺ സ്വന്തമാക്കിയത്. ഡ്രാമസീരിസിലെ മികച്ച നടനായി ഷോഗണിനെ പ്രകടനത്തിന് ഹിരോയുകി സനദ തിരഞ്ഞെടുക്കപ്പെട്ടു. ഷോഗണിലെ തന്നെ അഭിനയത്തിന് അന്നാ സവായ് ആണ് ഡ്രാമ സീരിസിലെ മികച്ച നടി. ഒരു സീസണിൽ ഏറ്റവുമധികം പുരസ്കാരം
പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898എഡി’, ധനുഷിന്റെ ‘രായൻ’, കുഞ്ചാക്കോ ബോബന്റെ ‘ഗർർർ’ എന്നീ സിനിമകളാണ് ഈ ആഴ്ച റിലീസിനെത്തുന്നത്. മമ്മൂട്ടി ചിത്രം ‘ടർബോ’, ബിജു മേനോന്റെ ‘നടന്ന സംഭവം’, കമൽഹാസൻ–ശങ്കർ ടീമിന്റെ ഇന്ത്യൻ 2 എന്നിങ്ങനെ വമ്പൻ സിനിമകൾ ഈ മാസം ആദ്യം ഒടിടി റിലീസിനെത്തിയത്.
റൂസോ സഹോദരങ്ങളുടെ സയൻസ് ഫിക്ഷൻ സീരിസ് സിറ്റഡേലിന്റെ ഇന്ത്യൻ സ്പിൻ ഓഫ് സിറ്റഡേൽ: ഹണി ബണ്ണി ടീസര്‍ എത്തി. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആൻഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യൻ സ്പിൻഓഫ് സംവിധാനം ചെയ്യുന്നത്. വരുൺ ധവാനും സമാന്തയും സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കെകെ മേനൻ, സിമ്രാൻ, സിഖന്ദർ ഖേർ, സഖിബ് സലീം
Results 1-10 of 166