Activate your premium subscription today
തിരുവനന്തപുരം∙ സിനിമാനയം രൂപീകരിക്കുന്നതിനായി സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവ് വൈകും. ഡിസംബറിലോ ജനുവരി ആദ്യവാരമോ സംഘടിപ്പിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ പറഞ്ഞു. സിനിമാനയം രൂപീകരിക്കുന്നതിന് മുന്നോടിയായി കോൺക്ലേവ് നവംബറിൽ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
കൊച്ചി ∙ഹേമകമ്മിറ്റി മുൻപാകെ രണ്ടും മൂന്നും തവണ മൊഴി കൊടുത്ത വ്യക്തികൾ റിപ്പോർട്ട് വെളിയിൽ വന്നപ്പോൾ അതിനെ തള്ളിപ്പറയുന്നത് മുഖം രക്ഷിക്കാൻ വേണ്ടിയാണെന്ന് സംവിധായകൻ വിനയൻ കുറ്റപ്പെടുത്തി. ജസ്റ്റിസ് ഹേമ, സിനിമയിലെ എല്ലാ സംഘടനകളുടെയും ഭാരവാഹികളെയും സൂപ്പർ സ്റ്റാറുകളെയും കണ്ട് മൊഴി എടുത്തതാണെന്ന് റിപ്പോർട്ടിൽ തന്നെ ഉണ്ട്.
വുമൻ ഇന്‍ സിനിമ കലക്ടീവ് (WCC) അംഗങ്ങളുടെ അവസരം ഇല്ലാതാക്കാന്‍ ഫെഫ്കയില്‍ ആരും ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന് ബി.ഉണ്ണികൃഷ്ണന്. ഡബ്ല്യുസിസി അംഗമായ പാര്‍വതിയെ തങ്ങളുടെ പ്രൊജക്ടുകളിലേക്ക് ഫെഫ്കയിലുള്ള പല സംവിധായകരും വിളിച്ചിട്ടുണ്ടെന്നും അവരെ കിട്ടാറില്ലെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൊതുവായ കാര്യങ്ങളെ സ്വാഗതം ചെയ്യുമ്പോഴും കമ്മിറ്റിയുടെ നടപടിക്രമങ്ങളേയും ഒഴിവാക്കലുകളേയും രൂക്ഷമായി വിമർശിച്ച് ഫെഫ്ക. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയിലെ വനിതകൾക്കു പറയാനുള്ളത് കമ്മിറ്റി കേട്ടില്ലെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ആരോപിച്ചു. ‘തിരഞ്ഞെടുത്ത’ കുറച്ചു പേരിൽനിന്നു മാത്രം മൊഴികളെടുത്തപ്പോൾ പ്രധാന സംഘടനകളുടെ പ്രതിനിധികളെ കമ്മിറ്റി ഒഴിവാക്കിയെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
ചലച്ചിത്ര നയം രൂപീകരിക്കാനുള്ള നയരൂപീകരണ സമിതിയിൽ നിന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ ഹൈക്കോടതിയെ സമീപിച്ചു. തന്റെ പരാതിയിൽ കോംപറ്റീഷന്‍ കമ്മിഷന് ശിക്ഷിച്ചയാളാണ് ബി.ഉണ്ണികൃഷ്ണന് എന്നും നയരൂപീകരണ സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് അതിന്റെ സാധുതയെ തന്നെ ഇല്ലാതാക്കുമെന്നും വിനയൻ ഹർജിയിൽ പറയുന്നു.
സെറ്റിലെ ലഹരി ഉപയോഗം നിഷേധിച്ച് സംവിധായകനും നിർമാതാവുമായ ആഷിഖ് അബു. തന്റെ സെറ്റുകളിൽ ലഹരി പ്രോൽസാഹിപ്പിച്ചിട്ടില്ല. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ഇടതു വിരുദ്ധനാണെന്നും ആഷിഖ് ആരോപിച്ചു. മനോരമ ന്യൂസിനോടാണ് ആഷിഖിന്റെ പ്രതികരണം. 'മട്ടാഞ്ചേരി മാഫിയ' എന്നത് സംഘപരിവാർ ചാർത്തിയ ലേബലാണ്. സിഎഎ
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമ മേഖലയിലെ എല്ലാ സംഘടനകളും ചേർന്ന് മാധ്യമങ്ങളെ കാണാനുള്ള നിർദേശം ഉയർന്നെങ്കിലും ‘അമ്മ’യിലെ ചില അംഗങ്ങൾ എതിർത്തതു മൂലമാണ് അത് നടക്കാതെ പോയതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ. ‘‘റിപ്പോർട്ട് പുറത്തുവന്ന ശേഷം അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയവര്‍ ബന്ധപ്പെട്ട് കാണണമെന്ന് അറിയിച്ചിരുന്നു. കാരണം സിനിമ മേഖലയെ ബാധിക്കുന്ന കാര്യമാണ്. അതിനുശേഷമാണ് എല്ലാ സംഘടനകൾക്കും കൂടി മാധ്യമങ്ങളെ കാണാമെന്ന ഒരു നിർദേശം മുന്നോട്ടുവച്ചത്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടും അതിൽ ജോലി ചെയ്തവർക്ക് 40 ലക്ഷത്തോളം രൂപ സംവിധായകൻ ആഷിഖ് അബു കൊടുക്കാനുണ്ടെന്ന് ഫെഫ്ക വൈസ് ചെയർമാൻ ജാഫർ കാഞ്ഞിരപ്പള്ളി, തുടക്കം മുതൽ ആഷിക്ക് അബുവിന്റെ രീതി ഇങ്ങനെയാണെന്നും യൂണിയനിൽ അംഗമല്ലാത്തവരെ വച്ച് ജോലി ചെയ്യിക്കുന്നത് ചൂണ്ടിക്കാണിക്കുമ്പോൾ
കോഴിക്കോട്∙ പവർഗ്രൂപ്പ് അല്ല, മാഫിയ ഗ്രൂപ്പാണ് മലയാള സിനിമയിൽ പ്രവർത്തിക്കുന്നതെന്ന് സംവിധായകൻ രാമസിംഹൻ. സിനിമയിൽ ഒറ്റ മാഫിയ സംഘമേ പ്രവർത്തിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അമ്മയിൽ മെംബർഷിപ്പ് ലഭിക്കണമെങ്കിൽ 1.5 ലക്ഷം വേണം. അതിനു സാധിച്ചില്ലെങ്കിൽ വഴങ്ങിക്കൊടുത്താൽ മതി എന്നാണ് സ്ഥിതി. മെംബർഷിപ്പിന് പോലും കിടന്നുപോകേണ്ട അവസ്ഥ ഉണ്ടാകാൻ പാടില്ലായിരുന്നു. സിനിമയിൽ അടിമത്തം നിലനിൽക്കുന്നുവെന്നും രാമസിംഹൻ പറഞ്ഞു.
Results 1-10 of 67