Activate your premium subscription today
Wednesday, Mar 19, 2025
Mar 17, 2025
ഗ്രീസ് ∙ ക്രിസ്റ്റഫർ നോളനെന്താണു ഗ്രീസിൽ കാര്യം? അദ്ദേഹം ഗ്രീസിലൂടെ പൗരാണിക കാലത്തെ അനുസ്മരിപ്പിക്കുന്ന ബോട്ടുകളിൽ യാത്ര നടത്തുന്നു. പുതിയ ഒരു ഇതിഹാസ സിനിമയ്ക്ക് അരങ്ങൊരുക്കുകയാണു നോളൻ. ഗ്രീസിന്റെ ഇതിഹാസമായ ഒഡീസി അഭ്രപാളിയിൽ പുനഃസൃഷ്ടിക്കുമ്പോൾ അതു ഗ്രീസിൽ തന്നെ വേണമെന്നാണു നോളന്റെ ശാഠ്യം.
Mar 14, 2025
ബ്രാഡ് പിറ്റിനെ നായകനാക്കി ജോസഫ് കൊസിൻസ്കി സംവിധാനം ചെയ്യുന്ന സ്പോർട് ആക്ഷൻ ചിത്രം ‘എഫ് 1’ ട്രെയിലർ എത്തി. ഫോര്‍മുല വൺ ഡ്രൈവറായിരുന്ന സോണി ഹെയ്സിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡാംസൺ ഇഡ്രിസ്, ജാവിയർ ബാർഡെം, കെറി കൊൻഡൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ടോപ്ഗൺ: മാവെറിക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം
Dec 31, 2024
എട്ട് വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ താരദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും നിയമപരമായി വിവാഹമോചിതരായി. ഇരുവരും ഡിസംബര്‍ 30-ന് വിവാഹമോചന കരാറില്‍ ഒപ്പുവച്ചു. ആഞ്ജലീനയും കുട്ടികളും ബ്രാഡ് പിറ്റുമായി പങ്കിട്ടിരുന്ന സ്വത്തുക്കളിലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ചുവെന്നും കുടുംബത്തിന്റെ സമാധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടിയുടെ അഭിഭാഷകനെ ഉദ്ധരിച്ച് പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു. വർഷങ്ങൾ നീണ്ട പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ ഡിവോഴ്സിന് ധാരണയായതിൽ ആഞ്ജലീന ജോളിക്ക് ആശ്വാസമുണ്ടെന്നും കേസ് ഇവരെ മാനസികമായി തളർത്തിയിരുന്നുവെന്നും താരത്തിന്റെ അഭിഭാഷകൻ ജെയിംസ് സൈമൺ പ്രതികരിച്ചു.
Jul 16, 2023
ജൂലൈ 9 ഞായറാഴ്ച. ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ഫോർമുല വൺ ബ്രിട്ടിഷ് ഗ്രാൻപ്രിയുടെ ഇടവേളയിലെ കാഴ്ച കണ്ട് കാണികൾ അമ്പരന്നു. സിനിമാ അഭിനയം നിർത്തി ഹോളിവുഡ് താരം ബ്രാഡ് പിറ്റ് ഗ്രാൻപ്രിയിലേക്കു കളംമാറ്റിച്ചവിട്ടിയോ എന്നായി പലരുടെയും സംശയം. റേസിങ് വസ്ത്രങ്ങളുമണിഞ്ഞ് ട്രാക്കിൽ ബ്രാഡ്പിറ്റിനെക്കണ്ടപ്പോഴായിരുന്നു ഇത്. എന്നാൽ വൈകാതെ ആ സംശയമെല്ലാം മാറി. സംഗതി സിനിമാഷൂട്ടിങ്ങാണ്. ബ്രാഡ് പിറ്റ് നായകനാകുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിനു വേണ്ടിയായിരുന്നു ആ ഒരുക്കങ്ങളെല്ലാം. എന്തു കഥയാണ് ഇത്തവണ ബ്രാഡ് പിറ്റ് നമ്മോടു പറയുന്നത്? എഫ്1 കഥകൾ പറയുന്ന കൂട്ടത്തിലേക്ക് പുതിയൊരു സിനിമ കൂടി വരുമ്പോൾ എന്തു വ്യത്യസ്തതയാണ് അതിൽ ഒളിച്ചിരിക്കുന്നത്? ആരെല്ലാമാണ് ഈ ചിത്രത്തിനു പിന്നിൽ?
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.