Activate your premium subscription today
ശാന്തിക്ക് അന്ന് ആരിലും കാര്യമായ വിശ്വാസമുണ്ടായിരുന്നില്ല. സിനിമയാണ്, നടന്നാല്‍ നടന്നു എന്ന് പറയാം. അഭിനയിച്ചാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്ന നിലപാടായിരുന്നു. നൃത്തമറിയാം. ഒന്നുമില്ലെങ്കിലും ആ പണി കൊണ്ട് ജീവിക്കാം എന്ന ധൈര്യമായിരുന്നു. എന്തായാലും അവര്‍ അത്ര കാര്യമായി ക്ഷണിച്ച സ്ഥിതിക്ക് പോയി
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടി ആരാണ്? ആപേക്ഷികമാവാം ഉത്തരം. ഇത്തരം കാര്യങ്ങള്‍ വിലയിരുത്താന്‍ ഒരു പൊതുമാനദണ്ഡം ഇല്ലാത്തിടത്തോളം ചോദ്യത്തിനും ഉത്തരത്തിനും പ്രസക്തിയില്ലെന്ന് പറഞ്ഞ് ഒഴിയാം. എന്നാല്‍ ഒരു ചരിത്ര കൗതുകത്തിന്റെ പേരില്‍ വിശകലനം ചെയ്യുമ്പോള്‍ പെട്ടെന്ന് പലരുടെയും മനസില്‍ വരുന്നത്
അന്നോളം ആളുകള്‍ സിനിമയ്ക്ക് പോയിരുന്നത് അഭിനയിക്കുന്ന താരം ആരെന്ന് നോക്കിയിട്ടായിരുന്നു. ശശി ആ അവസ്ഥയ്ക്ക് മാറ്റം സൃഷ്ടിച്ചു. ആര് അഭിനയിച്ചാലും ആര് തിരക്കഥയെഴുതിയാലും ഏത് ബാനറില്‍ നിര്‍മ്മിച്ചാലും സംവിധാനം: ഐ.വി.ശശി എന്ന പേര് നോക്കി ആളുകള്‍ സിനിമയ്ക്ക് കയറാന്‍ തുടങ്ങി. ഐ.വി.ശശി എന്ന ബ്രാന്‍ഡില്‍ അത്രമേല്‍ വിശ്വാസമായിരുന്നു പ്രേക്ഷകര്‍ക്ക്. ലോബജറ്റ് സിനിമകളില്‍ നിന്ന് പതുക്കെ വഴുതിമാറിയ ശശി ബിഗ്ബജറ്റ് മാസ്മസാല പടങ്ങള്‍ അടക്കം ഏത് ജോണറും വഴങ്ങുന്ന സംവിധാനകലയുടെ ഒരു യൂണിവേഴ്സിറ്റിയായി പരിവര്‍ത്തിക്കപ്പെട്ടു. രജനീകാന്തിനെയും കമലഹാസനെയും വച്ച് ആദ്യത്തെ ബഹുഭാഷാ ചിത്രം ഒരുക്കിയ മലയാളി സംവിധായകനായി ശശി. രജനിയെ വച്ച് കാളി എന്ന തമിഴ്ചിത്രവും ഒരുക്കിയ അതേ കൈകള്‍ പത്മരാജന്റെ തിരക്കഥയില്‍ വാടകയ്ക്ക് ഒരു ഹൃദയവും ഇതാ ഇവിടെ വരെയും പോലെ കാതലുള്ള ശക്തമായ സിനിമകള്‍ ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി സമകാലിക രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകള്‍ കേന്ദ്രപ്രമേയമാക്കി ഒരു സിനിമ സംഭവിക്കുന്നത് മലയാളത്തിലാണ്; ടി.ദാമോദരന്റെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത ഈ നാട്.
മലയാള സിനിമയിൽ എണ്ണം പറഞ്ഞ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ. ‘അവളുടെ രാവുകളി’ലൂടെ മലയാള സിനിമ അന്നോളം കണ്ടിട്ടില്ലാത്ത സിനിമാനുഭവം സമ്മാനിച്ച വ്യക്തി. അസോഷ്യേറ്റുകളുടെ സഹായമില്ലാതെ വർഷം 12 സിനിമകൾ വരെയെടുത്ത സംവിധായകൻ... പറഞ്ഞാൽ തീരാത്തത്ര വിശേഷണങ്ങളുണ്ട് ഐ.വി.ശശിക്ക്. പക്ഷേ, ആദ്യ സിനിമ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നത് അത്ര എളുപ്പമായിരുന്നില്ല അദ്ദേഹത്തിന്. മദ്രാസിലുള്ള സുവി എന്നൊരു സുവിശേഷകനും നടി വിജയനിർമലയ്ക്കും വേണ്ടി ചിത്രങ്ങൾ സംവിധാനം ചെയ്തു കൊടുത്തിരുന്നു ഐ.വി.ശശി. അത് സംവിധാനം ചെയ്തത് ശശിയാണെന്ന് ആരുമറിഞ്ഞതുമില്ല. സ്വന്തമായി സിനിമ ചെയ്യണമെന്നും താൻ നിർമിക്കാമെന്നുമുള്ള സുഹൃത്ത് രാമചന്ദ്രന്റെ വാക്കുകളാണ് ശശിക്ക് സ്വന്തം പേരിലെ ആദ്യസിനിമ എന്ന മോഹത്തിലേക്ക് വഴി തുറന്നത്. ഒരു ഗ്രാമത്തില്‍ ജലക്ഷാമം നേരിടുന്നതായിരുന്നു പ്രമേയം. സിനിമയുടെ പേര് ഉത്സവം. രാമചന്ദ്രന് സംഗതി ഇഷ്ടപ്പെട്ടു. അദ്ദേഹം മൂന്നോട്ട് പോകാന്‍ പച്ചക്കൊടി വീശി. ചെറിയ ഒരു അഡ്വാന്‍സ് നല്‍കുകയും ചെയ്തു. അന്നത്തെ മിന്നും താരം പ്രേംനസീറാണ്. അദ്ദേഹത്തെ നായകനാക്കി ചെയ്താല്‍ വിതരണക്കാര്‍ക്കും തിയറ്ററുകാര്‍ക്കും ഉത്സാഹമാണ്. പ്രേക്ഷകര്‍ പടം ശ്രദ്ധിക്കുകയും ചെയ്യും. പ്രേംനസീര്‍ തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുന്നയാളും എല്ലാവരോടും മാന്യമായി പെരുമാറുന്ന വ്യക്തിയുമാണ്. ശശി അദ്ദേഹത്തെ ചെന്നു കണ്ട് ഡേറ്റ് ചോദിച്ചു.
Results 1-4