Activate your premium subscription today
ഉണ്ണിയേശുവിന്റെ പിറവിക്കായി ലോകം കാത്തിരിക്കുകയാണ്. പാട്ടുമേളവുമായി കാരൾ സംഘങ്ങളും എത്തുകയായി. ഇപ്പോഴിതാ, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും സദ്വാർത്തയുമായി എത്തിയ ‘സ്നേഹസമ്മാനം’ എന്ന ഗാനമാണ് ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നത്. ഗായിക രാജലക്ഷ്മിയാണ് പാട്ടിന്റെ പിന്നണിയിലെ സ്വരം.
ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സദ്വാർത്തയുമായി ഒരു ക്രിസ്മസ് കാലം കൂടി വന്നെത്തുകയായി. ഉണ്ണിയേശുവിന്റെ പിറവിക്കായി ലോകം കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, ഹൃദയങ്ങളെ തഴുകിയെത്തുകയാണ് ‘സ്നേഹസമ്മാനം’ എന്ന ക്രിസ്മസ് ഗാനം. പിന്നണി ഗായിക രാജലക്ഷ്മിയാണ് ഈ മനോഹര ഗാനത്തിനു പിന്നിൽ സ്വരമായത്.
ഗായിക രാജലക്ഷ്മിയുടെ ഓൺലൈൻ ലളിതസംഗീത പരിശീലന ക്ലാസിന്റെ വാർഷികാഘോഷത്തോടുള്ള ലളിതസംഗീതോത്സവം ശനി വൈകിട്ട് 5.30ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും. പ്രശസ്ത സംഗീതഗവേഷകനും മാധ്യമപ്രവർത്തകനുമായ രവി മേനോൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ലളിതസംഗീതത്തിന്റെ 4ാം വാർഷികമാണിത്. വിജയദശമി നാളിൽ
ഗായിക രാജലക്ഷ്മി തുടങ്ങിയ ഓൺലൈൻ സംഗീത ക്ലാസുകൾ കൂടുതൽ വിപുലമാകുന്നു. വിജയദശമി നാളിൽ പുതിയ ബാച്ചിന് തുടക്കമാകും. സംഗീതാഭിരുചിയുള്ള ആർക്കും എവിടെ നിന്നും പ്രായഭേദമില്ലാതെ രാജലക്ഷ്മിയുടെ സംഗീതപഠന ക്ലാസിൽ പങ്കുചേരാം. 2020 ലാണ് ‘ലളിതസംഗീതപാഠം’ എന്ന േപരിൽ ഗായിക ഓൺലൈൻ സംഗീതക്ലാസുകൾ ആരംഭിച്ചത്. അന്യം നിന്നു പോകുന്ന ലളിതഗാനങ്ങളെ തിരികെ കൊണ്ടുവരാനും രാജലക്ഷ്മി ഈ പരിശീല ക്ലാസിലുടെ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ നാല് വർഷങ്ങളായി ഗായികയുടെ ഓൺലൈൻ ക്ലാസുകൾ വിജയകരമായി മുന്നോട്ടു നീങ്ങുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും നിരവധി പേർ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്.
മലയാളിയുടെ ഹൃദയവീഥികളിലൂടെ ഒഴുകിനീങ്ങുന്നൊരു പാട്ടുണ്ട്, പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതത്തിലെ ‘പെരിയോനേ എൻ റഹ്മാനേ’. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെല്ലാം ഇപ്പോൾ ഈ പാട്ട് തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്. വേദനയുടെ ആഴവും പ്രതീക്ഷയുടെ പ്രാർഥനയുമെല്ലാം ഉൾക്കൊള്ളുന്ന ഗീതം പാടി റീൽ വിഡിയോകൾ പങ്കുവയ്ക്കുന്ന
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പിന്നണി ഗായിക രാജലക്ഷ്മി ഈണമൊരുക്കി ആലപിച്ച ‘പാഹി മഹേശ്വരി’ എന്ന സംഗീത വിഡിയോ ആസ്വാദകശ്രദ്ധ നേടുന്നു. ബി.ടി.അനിൽകുമാർ ആണ് വരികൾ കുറിച്ചത്. അനൂപ് കോവളം ഓർക്കസ്ട്രേഷൻ നിർവഹിച്ചു. ആറ്റുകാലമ്മയോടുള്ള നിറഭക്തിയുടെ ഹൃദ്യമായ കാഴ്ചകൾ കൊണ്ടും സമ്പന്നമാണ് ‘പാഹി മഹേശ്വരി’.
ഗായിക രാജലക്ഷ്മിയുടെ സ്വരസൗന്ദര്യത്തിൽ പുറത്തിറങ്ങിയ ‘പാതിരാമുത്ത്’ ക്രിസ്മസ് പാട്ട് ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. സുമോദ് ചെറിയാൻ വരികൾ കുറിച്ച ഗാനമാണിത്. രാജ്കുമാര് രാധാകൃഷ്ണൻ ഈണം പകർന്നു. ഉണ്ണിയേശുവിനുള്ള താരാട്ട് പാട്ടായാണ് ‘പാതിരാമുത്ത്’ ഒരുക്കിയിരിക്കുന്നത്. ‘മായാമഞ്ഞിൻ
ഗായിക രാജലക്ഷ്മി ആലപിച്ച ‘നിറദീപസന്ധ്യ’ എന്ന ദേവീഭക്തിഗാന ആൽബം ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. ‘പൂർണ്ണത്രയീനിൻ ദീപാരാധന കണ്ടു തൊഴാനെൻ മനം തുടിച്ചു’ എന്നു തുടങ്ങുന്ന പാട്ടിന് എം.നന്ദകുമാർ ആണ് വരികള് കുറിച്ചത്. സംഗീതസംവിധായകൻ ഒ.കെ.രവിശങ്കർ പാട്ടിന് ഈണമൊരുക്കി. ‘പൂർണ്ണത്രയീനിൻ ദീപാരാധന കണ്ടു
പിന്നണിഗായിക രാജലക്ഷ്മി തുടക്കമിട്ട ലളിത സംഗീത പാഠം എന്ന ഓൺലൈൻ സംഗീത പഠന ക്ലാസ് നാലാം വർഷത്തിലേക്ക്. കോവിഡ് കാലത്തു തുടങ്ങിയ ഓൺലൈൻ സംഗീത പഠന ക്ലാസിന് ഇപ്പോഴും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് രാജലക്ഷ്മി പറഞ്ഞു. എല്ലാവരും ഓഫ്ലൈൻ തിരക്കുകളിലേക്ക് തിരിഞ്ഞിട്ടും ഓൺലൈൻ സംഗീത പഠന ക്ലാസ് തുടരുന്നതിന്
എത്ര കാലമായി ഞാൻ കഷ്ടപ്പെടുന്നു. പാട്ടു പാടുമെന്ന് എല്ലാവർക്കും അറിയാം പക്ഷേ അവസരങ്ങൾ വരണ്ടേ. അപ്പോൾ ഞാൻ ഹസ്ബൻഡിനോട് പറയും ഞാന് നിർത്തുവാണ് വയ്യ. അപ്പോൾ പലരും പെർഫോമൻസ് ചെയ്യുന്ന സിങ്ങേഴ്സിനയേ പാടിക്കുകയുള്ളൂ എന്നൊരു ട്രെൻഡ് വന്നു. ഡ്രെസിംഗ്, ഡാൻസ്, സ്റ്റേജ് ഇതൊക്കെ വന്നപ്പോൾ തന്നെ ഞാനാകെ ഡള്ളായി പക്ഷേ അടുത്ത ദിവസമാണ് ജയൻചേട്ടൻ ഈ പ്രോഗ്രാമിനായി വിളിക്കുന്നത്. അപ്പോൾ പെട്ടെന്ന് ഞാൻ മാറി. ട്രാക്കല്ല എന്ന് നേരത്തേ പറഞ്ഞിരുന്നു. സിനിമയാണോ എന്നൊന്നും ഞാൻ ചോദിച്ചില്ല. കാരണം അത് ചോദിക്കാൻ പാടില്ല. ജയൻ ചേട്ടൻ പാടാൻ വിളിച്ചു ഞാൻ പോയി പാടി.
Results 1-10 of 46