‘മരുഭൂമിയിലെ കപ്പൽ’ എന്നറിയപ്പെടുന്ന ഒരു സസ്തനിയാണ് ഒട്ടകം. ക്യാമലിഡേ കുടുംബത്തിൽ പെടുന്ന ഇവ ഇംഗ്ലീഷിൽ ക്യാമൽ എന്ന് അറിയപ്പെടുന്നു. അറബി ഭാഷയിലെ ജമൽ എന്ന വാക്കിൽ നിന്നുമാണ് ക്യാമൽ എന്ന വാക്ക് ഉദ്ഭവിച്ചത്. ഒറ്റപ്രാവശ്യം 15 ലിറ്റർ വെള്ളം വരെ അകത്താക്കാൻ കഴിയുന്ന ഇവയ്ക്ക് ശരീരഭാരത്തിന്റെ 40% വരെ ജലനഷ്ടം സഹിക്കുവാൻ കഴിവുണ്ട്.